'ഇതിപ്പോ ലാഭായല്ലോ...'; പെട്രോൾ പമ്പിൽ 'ചുനാരി ചുനാരി' പാട്ടിന് ചുവട് വച്ച് വിദേശ വനിതകൾ, വീഡിയോ വൈറൽ

Published : Nov 20, 2025, 08:57 PM IST
Foreign Tourists Dance Their Hearts Out at Rajasthan Petrol Pump

Synopsis

രാജസ്ഥാനിലെ ഒരു പെട്രോൾ പമ്പിൽ വെച്ച് ഒരു കൂട്ടം വിദേശ വനിതകൾ 'ചുനാരി ചുനാരി' എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചു. ട്രാക്ടർ ഡ്രൈവർ വെച്ച പാട്ടിനൊത്ത് വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.  

 

വിദേശ വനിതകളുടെ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രീയങ്കരമായി മാറാറുണ്ട്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളെ ഇളക്കി മറിച്ചു. ബോളിവുഡിലെ ഹിറ്റ് ട്രാക്കായ "ചുനാരി ചുനാരി" എന്ന പാട്ടിന് ഒരു കൂട്ടം വിദേശ വനിതകൾ രാജസ്ഥാനിലെ പെട്രോൾ പമ്പില്‍ വച്ച് ചുവട് വയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

പെട്രോൾ പമ്പിലെ നൃത്തം

രാജസ്ഥാനിലെ ഒരു പ്രാദേശിക പെട്രോൾ പമ്പിൽ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനായി നിർത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ പുറത്തിറങ്ങുകയും ഹിറ്റ് ബോളിവുഡ് ഗാനമായ ചുനാരി ചുനാരി" യ്ക്ക് ചുവട് വയ്ക്കുകയുമായിരുന്നു. ഈ സമയം പെട്രോൾ പമ്പിലെത്തിയ ഒരു ട്രാക്ടറിന്‍റെ ഡ്രൈവറായിരുന്നു പാട്ട് വച്ചിരുന്നത്. ആദ്യം ഒന്ന് രണ്ട് സ്ത്രീകൾ പാട്ടിന് ചുവട് വച്ചപ്പോൾ മറ്റുള്ളവരും ഒപ്പം കൂടുകയായിരുന്നു.

 

 

കാഴ്ചക്കാരുടെ പ്രതികരണം

പിന്നെ അതൊരു അപ്രതീക്ഷിത നൃത്തമായി മാറി. ഇതോടെ ചുറ്റും കൂടിയവര്‍ വീഡിയോ എടുക്കാന്‍ തുടങ്ങി. "രാജസ്ഥാൻ ബൈക്ക് യാത്ര" എന്ന അടിക്കൂറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പമ്പിലുണ്ടായിരുന്ന ആളുകളും സഞ്ചാരികൾക്കൊപ്പം കൂടി. അവര്‍ ചിരിച്ചും ആർപ്പുവിളിച്ചും ഒപ്പം പാട്ടുപാടിയും ഒരു സാധാരണ പെട്രോൾ പമ്പിനെ നാടകീയവും രസകരവുമായ ഒരു ബോളിവുഡ് നിമിഷമാക്കി മാറ്റി. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ പൈസ വസൂൽ കുറിപ്പുകളുമായെത്തി.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു