ടെലിസ്കോപ്പ് ആദ്യം കണ്ടുപിടിച്ചത് ഇന്ത്യയിലെന്ന്; വിദേശ സഞ്ചാരിയുടെ വീഡിയോ വൈറൽ

Published : Mar 14, 2026, 09:21 PM IST
foreign traveler claimed that telescope was first invented in India

Synopsis

ഓസ്ട്രേലിയൻ സഞ്ചാരിയായ ലിയാം റിച്ചാർഡ്സ്, കർണാടകയിലെ ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ ഒരു ശിൽപം ദൂരദർശിനിയാണെന്ന് അവകാശപ്പെടുന്നു. 1608-ലെ ഔദ്യോഗിക കണ്ടുപിടുത്തത്തിന് 600 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ദൂരദർശിനികൾ ഉണ്ടായിരുന്നിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വാദം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

ടെലിസ്കോപ്പിന്‍റെ കണ്ടുപിടുത്തത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച ഓസ്ട്രേലിയൻ സഞ്ചാരിയായ ലിയാം റിച്ചാർഡ്സ് ഇന്‍റർനെറ്റിൽ വൈറലായി. തന്‍റെ വീഡിയോയിൽ നമ്മുടെ ചരിത്ര പുസ്തകങ്ങൾ നമ്മളോട് കള്ളം പറയുകയാണെന്ന് പറഞ്ഞ ലിയാം 1608 -ൽ നെതർലൻഡ്‌സിലാണ് ദൂരദർശിനി കണ്ടുപിടിച്ചതെന്ന് പറയുന്നെന്നും എന്നാൽ ആ കണ്ടുപിടുത്തത്തിന് 600 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ടെലിസ്കോപ്പിന്‍റെ മാതൃകകൾ കല്ലിൽ കൊത്തിയെടുത്തിരുന്നെന്നും അവതാശപ്പെട്ടു. ഒപ്പം ഒളിഞ്ഞിരിക്കുന്ന രത്നങ്ങളും, നിഗൂഢതകളും, ആരും പാടാത്ത കഥകളുമുള്ള വൈവിധ്യമാർന്ന രാജ്യമാണ് ഇന്ത്യയെന്നും ലിയാം പറയുന്നു.

ഇന്ത്യൻ ദൂരദർശിനി

കർണാടകയിലെ ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ ഒരു ശിൽപത്തെ അടിസ്ഥാനമാക്കിയാണ് പുരാതന ഇന്ത്യക്കാർക്ക് ദൂരദർശിനികൾക്ക് സമാനമായ ഒപ്റ്റിക്കൽ ഉപകരണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് ലിയാം അവകാശപ്പെട്ടത്. ക്ഷേത്രത്തിലെ ഒരു ശിൽപം ദൂരദർശിനിയോട് സാമ്യമുള്ളതാണെന്നാണെന്ന് ലിയാം അവകാശപ്പെടുന്നു. യൂറോപ്പിൽ കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യ ഈ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കാമെന്നാണ് ലിയാമിന്‍റെ വാദം. വീഡിയോയിൽ ഒരു ചെറിയ മനുഷ്യരൂപം കൈയിൽ ഒരു നീണ്ട ട്യൂബ് പോലുള്ള വസ്തു പിടിച്ച് ആകാശത്തേക്ക് നോക്കുന്നത് കാണാം. ലിയാമിന്‍റെ അഭിപ്രായത്തിൽ, ആ വസ്തു ഒരു ദൂരദർശിനിയാണ്. ഹൊയ്‌സാല ക്ഷേത്രത്തിൽ 20,000-ത്തിലധികം കൊത്തുപണികളുണ്ടെന്നും അവയെല്ലാം മനസ്സിലാക്കാൻ പ്രയാസമാണെന്നും ലിയാം കൂട്ടിച്ചേർക്കുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

 

യുനെസ്കോ പൈതൃക സ്ഥലം

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഹൊയ്‌സാല ക്ഷേത്രം പണികഴിപ്പിച്ചത്.ഹൊയ്‌സാല ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഹൊയ്‌സാലേശ്വര ക്ഷേത്രം കർണാടകയിലെ ഒരു പുരാതന ക്ഷേത്രമാണ്. 1121-ൽ സോപ്പ്സ്റ്റോൺ ഉപയോഗിച്ച് നിർമ്മിച്ച ഈ ക്ഷേത്രം ശിവ ക്ഷേത്രമാണ്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഈ ക്ഷേത്രം സങ്കീർണ്ണമായ കൊത്തുപണികൾ, വിശദമായ ശിൽപങ്ങൾ, സമ്പന്നമായ വാസ്തുവിദ്യാ പൈതൃകം എന്നിവയ്ക്ക് പേരുകേട്ടതാണ്. പല കൊത്തുപണികളിലും ദൈവങ്ങളെയും നർത്തകരെയും ഇതിഹാസങ്ങളിലെ രംഗങ്ങളെയും ചിത്രീകരിക്കുന്നുണ്ടെങ്കിലും, ചില ശിൽപങ്ങളിൽ കൗതുകകരമായ ആകൃതികളും രൂപകൽപ്പനകളുമുണ്ട്. അവ സഞ്ചാരികളും ചരിത്ര കുതുകികളെയും ആകർഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ നിഷേധിച്ചു, പിന്നാലെ കര‌ഞ്ഞ് നിലവിളിച്ച്. ബാധ കേറിയത് പോലെ സ്ത്രീ; വീഡിയോ വൈറൽ
'യൂണിഫോം എവിടെ' എന്ന ചോദ്യത്തിന് മുത്തച്ഛന് പെന്‍ഷൻ കിട്ടുമ്പോൾ വാങ്ങുമെന്ന് കുട്ടിയുടെ വൈകാരിക മറുപടി; വീഡിയോ, പിന്നാലെ സഹായ പ്രവാഹം