മരിച്ചുപോയ അച്ഛന്റെ ചിത്രത്തിനൊപ്പം ഫിൽട്ടറിട്ട് സെൽഫി, വിമർശനവും പിന്തുണയും

Published : Dec 03, 2023, 03:43 PM ISTUpdated : Dec 03, 2023, 04:19 PM IST
മരിച്ചുപോയ അച്ഛന്റെ ചിത്രത്തിനൊപ്പം ഫിൽട്ടറിട്ട് സെൽഫി, വിമർശനവും പിന്തുണയും

Synopsis

മിക്കവരും പെൺകുട്ടിയെ വിമർശിച്ചു കൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഈ ജനറേഷനെന്താണ് ഇങ്ങനെ എന്നാണ് അവരുടെ ചോദ്യം.

നിരവധിക്കണക്കിന് വീഡിയോകൾ ഓരോ ദിവസവും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ആളുകൾ എപ്പോഴും അവയെ വിമർശിക്കുകയോ പിന്തുണക്കുകയോ ഒക്കെ ചെയ്യും. സോഷ്യൽ മീഡിയ അങ്ങനെ ഒരിടമാണ്. ആരും എന്തിലും അഭിപ്രായം പറയും. ഏതായാലും, അതുപോലെ ഈ വീഡിയോയും വലിയ തരത്തിൽ‌ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. 

വീഡിയോയിൽ കാണുന്നത് ഒരു പെൺകുട്ടിയെയാണ്. അവളുടെ മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെൽഫി എടുക്കുകയാണ് അവൾ. എന്നാൽ, സെൽഫി എടുത്തതല്ല വിമർശിക്കപ്പെട്ടത്. ഫിൽട്ടർ ഇട്ടാണ് പെൺകുട്ടി അച്ഛന്റെ ചിത്രത്തിനൊപ്പം ലൈവ് സെൽഫി എടുക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ പെൺകുട്ടി മൊബൈലുമായി അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്നത് കാണാം. പിന്നീട്, അവൾ സെൽഫി എടുക്കുകയാണ്. അതിൽ, ഫിൽട്ടറും ഓൺ ചെയ്തിട്ടുണ്ട്. 

പിന്നീട്, വീഡിയോയിൽ വിവിധ ഫിൽട്ടറുകൾ വർക്ക് ചെയ്യുന്നതും കാണാം. ഡോ​ഗ് ഫിൽട്ടറും ഒക്കെ അതിൽ പെടുന്നു. അച്ഛന്റെ ചിത്രം മാലയൊക്കെ ഇട്ടാണ് വച്ചിരിക്കുന്നത്. ബാബ എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. Kisslay Jha എന്ന യൂസറാണ് വീഡ‍ിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധിപ്പേർ വീഡിയോയെ വിമർശിച്ചും പിന്തുണച്ചും ഒക്കെ കമന്റുകൾ നൽകിയിട്ടുമുണ്ട്. 

മിക്കവരും പെൺകുട്ടിയെ വിമർശിച്ചു കൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഈ ജനറേഷനെന്താണ് ഇങ്ങനെ എന്നാണ് അവരുടെ ചോദ്യം. എന്നാൽ, അതേസമയം തന്നെ പെൺകുട്ടിയെ പിന്തുണച്ചവരും കുറവല്ല. ആ കുട്ടിക്ക് തന്റെ അച്ഛനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ മിസ് ചെയ്യുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം അവൾ ഇങ്ങനെ ചെയ്തത് എന്നായിരുന്നു അവരുടെ അഭിപ്രായം. അല്ലെങ്കിലും ഓരോ മനുഷ്യരുടെ വേദനകളും അവസ്ഥകളും അവരേക്കാള്‍ നന്നായി മറ്റാര്‍ക്കും മനസിലാകില്ലല്ലോ അല്ലേ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും