
പ്രണയം എന്നത് ശക്തമായൊരു വികാരമാണ്. പരസ്പരം എത്രമാത്രം അടുത്തിരിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും പ്രണയത്തിന്‍റെ തീവ്രത. ഇത് രണ്ട് പേർക്കും ഒരു പോലെയാകണമെന്നുമില്ല. എന്നാല്‍, പ്രണയത്തിൽ അത്രമേൽ ആത്മർത്ഥമായി നിന്നവർക്ക് മറ്റേയാൾ പിരിഞ്ഞ് പോകുമ്പോൾ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അത്തരമൊരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ 'കണ്ട് നിൽക്കാനാകില്ലെ'ന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതിയത്. യുവതിയുടെ സങ്കടക്കാഴ്ച ഇതിനകം പേര്‍ കണ്ടു കഴിഞ്ഞു.
തിരക്കേറിയ ഒരു റോഡിൽ കാമുകന്‍റെ വിവാഹ കാറിന് മുന്നിൽ നിസ്സഹായയായി നിൽക്കുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണിക്കുന്നത്. ചുവന്ന ദുപ്പട്ടയും ലളിതമായ സൽവാർ സ്യൂട്ട് ധരിച്ച്, അവൾ കാർ തടഞ്ഞ് കൊണ്ട് മുന്നില്‍ നിൽക്കുന്നു. മറ്റ് വാഹനങ്ങളും ഈ സമയം റോഡിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. വിവാഹ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവൾ പതിയെ പതിയെ ഓരോ ചുവടായി പിന്നിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം. കാറിലുള്ളവരാരും പുറത്തേക്ക് ഇറങ്ങുകയോ, യുവതിയെ മറ്റൊരെങ്കിലും വന്ന് സമാധാനിപ്പിക്കുന്നതോ വീഡിയോയിലില്ല. അതേസമയം തന്‍റെ ചുറ്റും ബ്ലോക്കായി കിടക്കുന്ന വാഹനങ്ങളുടെ ബഹളമോ ഒന്നും യുവതി ശ്രദ്ധിക്കുന്നു പോലുമില്ല.
നവംബർ 3 ന് പങ്കുവെച്ച വീഡിയോ 16 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ആ ദൃശ്യങ്ങൾ കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്ന് എഴുതിയത്. പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂവെന്നും മറ്റ് ചിലരെഴുതി. "അവൻ പോയി, അവന്റെ കാർ നീങ്ങുകയാണ്, അതുകൊണ്ട് ദയവായി നീയും മുന്നോട്ട് പോകൂ പെണ്ണേ! അതൊരു പാഠമായി എടുക്കൂ." മറ്റ് ചിലർ യുവതിയെയും മുന്നോട്ട് നീങ്ങാന്‍ പ്രേരിപ്പിച്ചു. "ഒരാൾക്ക് നിങ്ങൾക്കുവേണ്ടി സ്വന്തം വേലി ചാടി, പോരാടാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ അവരെ വെറുതെ വിടണം." എന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. "പ്രണയത്തിലായ ആളുകൾ ഒരിക്കലും പുറം ലോകത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല" എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം വീഡിയോ എവിടെ വച്ച് എപ്പോൾ എടുത്തതമെന്ന് വ്യക്തമല്ല.