
മധ്യപ്രദേശിലെ ചിത്രകൂടിൽ നിന്നുള്ള ഒരു വീഡിയോ കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും സജീവമാക്കി. ഭാര്യയെ കാമുകനൊപ്പം പൊതുസ്ഥലത്ത് വച്ച് ഭാര്യയെയും കാമുകനെയും നേരിടുന്ന ഒരു യുവാവിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടിയത്. പൊതുസ്ഥലത്ത് വച്ച് ഒരു യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരാൾ തല്ലുന്നത് കണ്ട് ചുറ്റുമുള്ളവര്‍ കൂടുന്നതും കാര്യമന്വേഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി.
ഒരു യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരു യുവാവ് തല്ലുനിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അല്പനേരം കൊണ്ട് തന്നെ മൂന്ന് പേര്‍ക്ക് ചുറ്റും ഒരു ജനക്കൂട്ടം സജീവമാകുന്നു. ഇവരുടെ ചോദ്യം ചെയ്യലുകൾക്കിടെയിലും തല്ല് തുടരുന്നതും വീഡിയോയില്‍ കാണാം. മറ്റ് ചിലര്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം. ഇരുവരുടെയും വഴക്ക് നിർത്താൻ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ട് പോകുന്നു. ഓരോ തവണ തല്ല് കിട്ടുമ്പോഴും കാമുകന്‍ ഭര്‍ത്താവിന് നേരെ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.
തർക്കം തുടരുന്നതിനിടയിൽ, കഴ്ചക്കാരായെത്തിയ കുറച്ച് പേര്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുന്നു. ഈ സമയം ഭര്‍ത്താവ് ഇത് തന്‍റെ ഭാര്യയാണെന്ന് പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടതായി അയാൾ പറയുന്നു. ഒപ്പം ഭാര്യയെ മറ്റേ യുവാവ് തട്ടിക്കൊട്ട് പോകാന്‍ ശ്രമിക്കുകയാണെന്നും ഇയാൾ ആരോപിക്കുന്നു. എന്നാല്‍ യുവതി കാമുകനൊപ്പം പോകാന്‍ വിസമ്മതിക്കുകയും അതേസമയം ഭര്‍ത്താവിനോട് തർക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുമായെത്തി. അവിശ്വസ്തത ക്രിമിനൽ കുറ്റമാക്കണമെന്നും ഏറ്റവും കുറഞ്ഞത് വിവാഹ മോചനത്തിന് ശേഷമുള്ള ജീവനാംശം കൊടുക്കുന്ന പരിപാടി നിർത്തലാക്കണമെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. ഇപ്പോൾ ഭാര്യമാരും മോഷ്ടിക്കപ്പെട്ട് തുടങ്ങിയോ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. വാക്കുകൾക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാന്‍ പ്രവര്‍ത്തികൾക്ക് കഴിയുമെന്നും തെറ്റ് സംഭവിച്ചത് എന്തു കൊണ്ടാണെന്ന് ചിന്തിച്ച് സ്വയം തിരുത്തുകയാണ് വേണ്ടെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.