ഗർഭിണിയായ ഭാര്യയെ അമ്പരപ്പിക്കാൻ. ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി ഭർത്താവ് ; സംഭവം മംഗളൂരുവിൽ, വീഡിയോ

Published : Feb 27, 2026, 08:39 AM IST
baby shower in Mangaluru

Synopsis

ഭർത്താവ് തന്‍റെ ഗർഭിണിയായ ഭാര്യയുടെ ബേബി ഷവർ ചടങ്ങിന് ഒരു ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത് പുഷ്പവൃഷ്ടി നടത്തി. അഡയാർ ഗാർഡനിൽ നടന്ന ഈ അപ്രതീക്ഷിത സംഭവം ഭാര്യയെയും അതിഥികളെയും ഒരുപോലെ അമ്പരപ്പിച്ചു, ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

ന്തിനും ഒരു വെറൈറ്റി വേണം. മറ്റുള്ളവരിൽ നിന്നും ഒരു പടി മുന്നിട്ട് നിൽക്കണം. ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണത്. അതിനായി പുതിയ കാലത്ത് ആളുകൾ പല കാര്യങ്ങളും ചെയ്യുന്നു. അത്തരത്തിലൊരു കാര്യമാണിതും. തന്‍റെ ഗർഭിണിയായ ഭാര്യയെയും അതിഥികളെയും അമ്പരപ്പിക്കാൻ ഭർത്താവ്, ഒരു ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത് ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തി. സംഭവം മറ്റെവിടെയുമല്ല. മംഗളൂരുവിലാണ്.

അവിസ്മരണീയം

സമൂഹ മാധ്യമങ്ങളിൽ സംഭവത്തിന്‍റെ വീഡിയോകൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. അതിൽ ദമ്പതികൾക്കും അതിഥികൾക്കും മുകളിൽ പൂക്കളുടെ ദളങ്ങൾ പറന്നിറങ്ങുമ്പോൾ ആകാശത്ത് ഒരു ഹെലികോപ്റ്റർ വട്ടമിട്ട് പറക്കുന്നത് കാണാം. കർണാടകയിലെ മംഗളൂരുവിൽ നിന്നുള്ള ഈ ബേബി ഷവർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അപ്രതീക്ഷിതമായി ആകാശത്ത് നിന്നുമുണ്ടായ പുഷ്പവൃഷ്ടി അതിഥികളെയും ഭാര്യയെയും അമ്പരപ്പിച്ചു.

 

 

അഭിനന്ദിച്ച് കാണികളും

മംഗളൂരുവിലെ അഡയാർ ഗാർഡനിലാണ് ആ അവിസ്മരണീയ നിമിഷം അരങ്ങേറിയത്, സംരംഭകനായ പ്രകാശ് തന്‍റെ ഗർഭിണിയായ ഭാര്യയ്ക്കായി അവിടെ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എല്ലാം വരും ചടങ്ങിനെത്തി, ചടങ്ങ് തുടങ്ങുന്നതിന് മുമ്പായി വേദിയിലേക്ക് ഭാര്യ കയറുമ്പോൾ മുകളിൽ നിന്നും പുഷ്പവൃഷ്ടി. പിന്നാലെ അതിഥികളുടെ ഭാഗത്ത് നിന്നും വലിയ കരഘോഷമുയ‍ർന്നു. പലരും ഫോണുകളിൽ വീഡിയോകൾ പകർത്തി. അപ്രതീക്ഷിതമായി പുഷ്പവൃഷ്ടി കണ്ട് അമ്പരന്ന് പോയ ഭാര്യ മുകളിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം. മംഗളൂരുവിൽ ഇത്തരമൊരു ആഘോഷം ആദ്യത്തേതാണെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്.

PREV
Read more Articles on
click me!

Recommended Stories

തലകീഴായി മഞ്ഞിനുള്ളിൽ കുടുങ്ങി; സ്കീയിംഗ് താരത്തിന് അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ
ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കുട്ടി ഇറങ്ങിയത് 40 അടി താഴ്ചയുള്ള കിണറ്റിൽ; വീഡിയോ വൈറൽ