സിംഗപ്പൂർ ജീവിതം നിങ്ങളെ അടിമുടി മാറ്റുമെന്ന് ഇന്ത്യൻ വംശജയായ യുവതി; വീഡിയോ വൈറൽ

Published : Mar 07, 2026, 12:23 PM IST
Singapore will change you forever

Synopsis

ഇന്ത്യൻ പ്രവാസിയായ നേഹ റാവത്ത് സിംഗപ്പൂരിലെ തന്‍റെ ജീവിതാനുഭവം പങ്കുവെച്ച വീഡിയോ വൈറലായി. നഗരത്തിലെ ചിട്ടയായ ജീവിതം, ഉയർന്ന ജീവിതച്ചെലവ്, ഏകാന്തത തുടങ്ങിയ വെല്ലുവിളികളെക്കുറിച്ചും സുരക്ഷ, തൊഴിലവസരങ്ങൾ തുടങ്ങിയ ഗുണങ്ങളെക്കുറിച്ചും അവർ വീഡിയോയിൽ സംസാരിക്കുന്നു. സിംഗപ്പൂർ കഠിനമാണെങ്കിലും വ്യക്തിപരമായി വളരാൻ സഹായിക്കുമെന്നും നേഹ പറയുന്നു.

 

രു ഇന്ത്യൻ യുവതി പ്രവാസി എന്ന നിലയിൽ സിംഗപ്പൂർ നഗര ജീവിതം എങ്ങനെയുള്ളതാണെന്ന് പങ്കുവച്ച വീഡിയോ വൈറലായി. നേഹ റാവത്ത് എന്ന ഇന്ത്യക്കാരിയാണ് സിംഗപ്പൂരിലെ തന്‍റെ ദൈനംദിന ജീവിതത്തിലെ നിമിഷങ്ങൾ പകർത്തിയ ഒരു വീഡിയോ പങ്കുവച്ചത്. സിംഗപ്പൂരിൽ ജീവിക്കുന്നതിന്‍റെ വെല്ലുവിളികളെയും നഗരം സമ്മാനിക്കുന്ന ജീവിതത്തെ കുറിച്ചും നേഹ തുറന്ന് സംസാരിക്കുന്നു. സിംഗപ്പൂർ നഗരത്തെ ഉൾക്കൊള്ളിച്ച വീഡിയോയിൽ നഗരത്തിലെ അച്ചടക്കത്തെ കുറിച്ചും ജീവിത ശൈലിയെ കുറിച്ചും അവർ സംസാരിക്കുന്നു.

കൃത്യനിഷ്ഠ ജീവിതം മാറ്റും

"ഒറ്റനോട്ടത്തിൽ തന്നെ സിംഗപ്പൂരിൽ ജീവിതം കൂടുതൽ ചിട്ടപ്പെടുത്തുന്നു. വൃത്തിയുള്ള ഗതാഗതക്കുരുക്ക് ഇല്ലാത്ത റോഡുകൾ, എല്ലാം കർശനമായ ഒരു സംവിധാനത്തിലാണ് ഇവിടെ നടക്കുന്നത്. വൈകുക എന്നത് ഒരു കുറ്റകൃത്യമായി ഇവിടെ തോന്നും. എംആർടി രണ്ട് മിനിറ്റ് വൈകിയാൽ പോലും ആളുകൾ ഞെട്ടും," അവർ വീഡിയോയിൽ പറയുന്നു. അതേസമയം നഗരം ഉയർന്ന ജീവിത ചിലവുകളുള്ളതാണ്. അതിനാൽ പ്രവാസികൾ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും അവർ സൂചിപ്പിക്കുന്നു. സിംഗപ്പൂരിലെ വാടക 3,000 മുതൽ 5,000 സിംഗപ്പൂർ ഡോളർ വരെയാകാമെന്നും പലചരക്ക് സാധനങ്ങൾ പോലുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുതലായിരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ചെലവുകൾ കാരണം ഒരു കാർ സ്വന്തമാക്കുന്നത് പലർക്കും പ്രായോഗികമല്ലെന്നും നേഹ അഭിപ്രായപ്പെടുന്നു.

 

 

പൊരുത്തപ്പെടാൻ പാട്, പക്ഷേ...

ജോലി ചെയ്യുന്ന പങ്കാളിയോടൊപ്പമാണ് നിങ്ങൾ സിംഗപ്പൂരേക്ക് പോകുന്നതെങ്കിൽ സമൂഹ മാധ്യമ ജീവിതം ഗ്ലാമറസായി തോന്നിയേക്കാം, എന്നാൽ, യാഥാർത്ഥ്യത്തിൽ പലപ്പോഴും ഏകാന്തതയെ നേരിടുകയും പൂർണ്ണമായും പുതിയൊരു അന്തരീക്ഷത്തിലാകം നിങ്ങളുടെ ജീവിതമെന്നും അവർ കൂട്ടിച്ചേർക്കുന്നു. അതേസമയം സുരക്ഷയും പ്രൊഫഷണൽ അവസരങ്ങളും വളരെയധികം വാഗ്ദാനം ചെയ്യുന്ന നഗരമാണ് സിംഗപ്പൂരെന്നും അവർ അവകാശപ്പെട്ടു. സിംഗപ്പൂർ കഠിനമാണ് അത് നിങ്ങളെ ലാളനകൾ കൊണ്ട് മൂടില്ല. എന്നാൽ നിങ്ങളെ മിനുക്കിയെടുക്കുമെന്നും നേഹ കൂട്ടിച്ചേർത്തു. സിംഗപ്പൂർ നിങ്ങളുടെ ക്ഷമ, ബജറ്റ്, മാനസികാവസ്ഥ എന്നിവ പരീക്ഷിക്കും. എന്നാൽ നിങ്ങൾ പൊരുത്തപ്പെട്ടുകഴിഞ്ഞാൽ? നിങ്ങൾ വ്യത്യസ്തമായി ലെവൽ അപ്പ് ചെയ്യുന്നുവെന്ന് നേഹ വീഡിയോയോട് ഒപ്പമുള്ള അടിക്കുറിപ്പിൽ എഴുതി. നിരവധി പേരാണ് നേഹയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

 

PREV
Read more Articles on
click me!

Recommended Stories

ഇറാൻ യുദ്ധം; ട്രംപ് അസ്വസ്ഥൻ? ട്രംപിന് ശക്തി പകരാൻ ഓവൽ ഓഫീസിൽ പ്രാർത്ഥന നടത്തി പാസ്റ്റർമാർ
ഖമനേയിയുടെ കൊലപാതകം; ഇന്ത്യയിൽ ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരെ ഇന്ത്യൻ വംശജയായ യുഎസ് സൈനിക, വിമ‍ർശനം; വീഡിയോ