ഒരു മാസത്തിനിടെ 10 കിലോ കുറച്ചു, കൊറിയൻ ഗായിക പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞ് വീണു; വീഡിയോ വൈറൽ

Published : Nov 10, 2025, 02:31 PM IST
Korean singer collapses on stage performance

Synopsis

ദക്ഷിണ കൊറിയൻ ഗായിക ഹ്യൂന സംഗീത പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണു. ശരീര ഭാരം കൂടിയെന്ന വിമർശനങ്ങളെ തുടർന്ന് ഒരു മാസം കൊണ്ട് 10 കിലോ കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം. പിന്നീട് താരം ആരാധകരോട് സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി.

 

രീര ഭാരം കൂടിയതിനാല്‍ ഒരു മാസത്തെ കഠിന പ്രയത്നത്തിലൂടെ ഭാരത്തിന്‍റെ 10 കിലോ കുറച്ച ഗായിക ഒടുവില്‍ സംഗീത പരിപാടിക്കിടെ കുഴഞ്ഞ് വീണു. പ്രകടനത്തിനിടയിൽ വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ദക്ഷിണ കൊറിയൻ ഗായിക ഹ്യൂന ആരാധകരോട് ക്ഷമാപണം നടത്തി. ഗായികയുടെ വീഴ്ച അവളുടെ ആരോഗ്യത്തെയും വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കലിനെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി. 'വാട്ടർബോംബ് 2025 മക്കാവു സംഗീതോത്സവ'ത്തിൽ "ബബിൾ പോപ്പ്" അവതരിപ്പിക്കുന്നതിനിടെയാണ് ഹ്യൂന കഴിഞ്ഞ ഞായറാഴ്ച ബോധരഹിതയായി വേദിയില്‍ വീണത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

തടി കൂടിയെന്ന് വിമ‍ർശനം

കഴിഞ്ഞ വർഷം ഗായകൻ യോങ് ജുൻഹ്യുങ്ങിനെ വിവാഹം കഴിച്ച ശേഷം, ആരാധകർ ഹ്യൂനയുടെ ഭാരം അൽപ്പം വർദ്ധിച്ചതായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഹ്യൂണ ഗർഭിണിയാണെന്ന് ആവർത്തിച്ച് ആരോപണങ്ങൾ ഉയ‍ർന്നെന്നും ചോസുൻബിസിലെ ഒരു റിപ്പോർട്ട് പറയുന്നു. വിവാഹശേഷം താൻ പതിവിലും കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും വേഗത്തിൽ ശരീരഭാരം വർദ്ധിച്ചുവെന്നും സമ്മതിച്ച അവർ ഊഹാപോഹങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനായി കർശനമായ ഭക്ഷണക്രമം പാലിച്ചു. ഇതോടെ ഒരു മാസം കൊണ്ട് ഏതാണ്ട് 10 കിലോ ഭാരം അവര്‍ കുറച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതോടൊപ്പം മെലിഞ്ഞ ദിവസങ്ങളിലെ ഒരു പഴയ ഫോട്ടോ പങ്കുവെച്ചു, തന്‍റെ പഴയ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു.

 

 

നവംബർ 4 ന്, ഒരു മാസത്തിനുള്ളിൽ തന്‍റെ ഭാരം 10 കിലോ കുറഞ്ഞുവെന്ന് അവർ പ്രഖ്യാപിച്ചു. എന്നാല്‍ തന്‍റെ ഭക്ഷണക്രമം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്ര വേഗത്തില്‍ ശരീരഭാരം കുറയുന്നത് പോഷകാഹാര അസന്തുലിതാവസ്ഥയ്ക്കും ക്ഷീണത്തിനും കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പിന്നാലെ നടത്തിയ സംഗീത പരിപാടിക്കിടെയാണ് ഹ്യൂന വേദിയില്‍ തളർന്ന് വീണത്.

ഗായികയുടെ ക്ഷമാപണം

സംഗീത പരിപാടിക്കിടെ വേദിയിൽ ബോധംകെട്ടു വീണതിനെ തുടർന്ന് ഹ്യൂന തന്‍റെ ആരാധകരോടും കാണികളോടും ക്ഷമ ചോദിച്ചു. "ക്ഷമിക്കണം. പ്രകടനങ്ങൾക്കിടയിലുള്ള ഒരു ചെറിയ ഇടവേളയായിരുന്നു അത്, പക്ഷേ എന്‍റെ ഏറ്റവും മികച്ചത് നിങ്ങൾക്ക് കാണിച്ചുതരാൻ ഞാൻ ആഗ്രഹിച്ചു. സംഭവിച്ചതൊന്നും എനിക്ക് ഓർമ്മയില്ല, ഞാൻ ഒരു പ്രൊഫഷണലല്ലെന്ന് എനിക്ക് തോന്നുന്നു," അവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിലെഴുതി. "എന്‍റെ ശക്തി വർദ്ധിപ്പിക്കാനും കഠിനാധ്വാനം ചെയ്യാനും ഞാൻ ശ്രമിക്കും. എല്ലാം ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ നടന്നാൽ അത് വളരെ നല്ലതായിരിക്കും, പക്ഷേ, ഞാൻ ശ്രമിക്കാം. ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ മുതൽ ഇതുവരെ എന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," അവർ കുറിപ്പില്‍ തന്‍റെ ആരാധകർക്കായി എഴുതി.

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ