ഒമ്പതാം നിലയിൽ വീണ സാരിയെടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ; നടപടി വേണമെന്ന് നെറ്റിസെന്‍സ്

Published : Feb 23, 2026, 10:41 PM IST
Son Climb Down 10th-Floor Balcony

Synopsis

ഫരീദാബാദിലെ ഒരു ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന്, ഒമ്പതാം നിലയിൽ വീണ സാരിയെടുക്കാൻ അമ്മ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി. ഈ അപകടകരമായ പ്രവൃത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ രൂക്ഷ വിമർശനം. 

 

ത്താം നിലയിൽ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഫരീദാബാദിൽ നിന്നാണ് ഈ അസ്വസ്ഥകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിൽ നിന്ന് സാരി എടുക്കാൻ ഒരു സ്ത്രീ തന്‍റെ ഇളയ മകനെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് താഴേക്ക് ഇറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ഭയപ്പെടുത്തുന്ന വീഡിയോ

ഫരീദാബാദിലെ സെക്ടർ 82 ലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. പത്താം നിലയിൽ നിന്നും കുട്ടിയെ ബെഡ്ഷീട്ടിൽ കെട്ടിയിറക്കുകയും വലിച്ച് കയറ്റുകയും ചെയ്യുന്ന വീഡിയോ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നാണ് പകർത്തിയത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ഒരു കുട്ടി ഒമ്പാം നിലയുടെ ബാൽക്കെണിയിൽ നിന്നും ഒരു കുട്ടി ബെഡ്ഷീട്ടിൽ മുറുക്കെ പിടിച്ചിരിക്കുമ്പോൾ പത്താം നിലയിൽ നിന്നും പ്രായമായ ഒരു സ്ത്രീയും കുട്ടിയുടെ അമ്മയുടെ ബെഡ്ഷീറ്റ് മുകളിലേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം അവരുടെ അടുത്തായി മറ്റ് രണ്ട് കുട്ടികൾ നിൽക്കുന്നതും കാണാം. കുട്ടിയെ അപകടകരമായ രീതിയിൽ രണ്ട് സ്ത്രീകളും ചേർന്ന് വലിച്ച് കയറ്റുന്നു. ഈ സമയം എട്ടാം നിലയിൽ മറ്റൊരു സ്ത്രീ ഇതൊന്നും അറിയാതെ തന്‍റെ ജോലികളിൽ മുഴുകിയിരിക്കുന്നതും വീഡിയോയിൽ കാണാം.

 

 

സാരിയോ കുട്ടിയോ വലുത്?

ഒരു സാരിയെടുക്കാൻ വേണ്ടി സ്വന്തം കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. മകന്‍റെ ജീവനേക്കാൾ വലുതാണോ സ്ത്രീയ്ക്ക് സാരിയെന്നായിരുന്നു നിരവധി പേർ ചോദിച്ചത്. വീഡിയോ കണ്ട പലരും അസ്വസ്ഥകരമായ കാഴ്ചയാണതെന്ന് ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും ഫ്ലാറ്റിന്‍റെ ഉയരം കാണിക്കുമ്പോൾ ഭയം തോന്നുന്നെന്ന് ചിലരെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

'വിളിയെടാ പോലീസിനെ വിളിയെടാ'; നാട്ടുകാർ നോക്കി നിൽക്കെ കാമുകന്‍റെ ചെകിടടിച്ച് പുകച്ച് യുവതി, വീഡിയോ
ഹോട്ടലിലെ കോഫീ മേക്കറിൽ അടിവസ്ത്രം കഴുകി വിദേശ സഞ്ചാരി; രൂക്ഷ വിമർശനം, വീഡിയോ