'12,000 രൂപയുടെ സമ്മാനം വാങ്ങിത്തരാൻ നിങ്ങൾക്ക് കഴിയില്ലല്ലേ?'; പണമോ ഭർത്താവോ യുവതിയുടെ പ്രശ്നമെന്ന് നെറ്റിസെൻസ്, വീഡിയോ

Published : Feb 11, 2026, 11:16 AM IST
woman asked for gift of Rs 12000

Synopsis

12,000 രൂപയുടെ ആഗ്രഹം സാധിക്കാത്തതിന് ഭർത്താവുമായി വഴക്കിട്ട് കരയുന്ന യുവതിയുടെ വീഡിയോ വൈറലായി. പണമോ ഭർത്താവിനോ യുവതി കൂടുതൽ വില നൽകുന്നതെന്ന ചർച്ചകൾക്ക് ഈ വീഡിയോ കാരണമായി. അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കുഞ്ഞും  ശ്രദ്ധ പിടിച്ചുപറ്റി.

 

ഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ, യാഥാർത്ഥ്യ ബോധത്തോടെ ജീവിക്കുമ്പോൾ പലപ്പോഴും ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മുക്ക് മാറ്റിവയ്ക്കേണ്ടിവരുന്നു. അതേസമയം ചിലർ അതിന് തയ്യാറാകാറുമില്ല. ഇത് കുടുംബത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ചിലപ്പോൾ വൈവാഹിക ജീവിതം തന്നെ പ്രശ്നത്തിലാവുകയും വിവാഹമോചനത്തിന് തന്നെ കാരണമാവുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ യുവതി പണത്തെയോ ഭർത്താവിനെയോ ആരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ചോദ്യവുമായി നെറ്റിസെന്‍സും രംഗത്തെത്തി.

'ഞാൻ, അത്രയേറെ ആഗ്രഹിച്ച് പോയി'

എക്സിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേർ പങ്കുവച്ച ഒരു വീഡിയോയായിരുന്നു അത്. യുവതി നിങ്ങളുടെ കൈയിൽ പണമില്ലേയെന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ സമീപം ഒരു കൊച്ച് കുട്ടിയുമുണ്ട്. കരഞ്ഞ് കൊണ്ടാണ് യുവതിയുടെ ചോദ്യം. തനിക്ക് ആ സാധനം വളരെ ഇഷ്ടപ്പെട്ടെന്നും അത് വാങ്ങാനായി താൻ കടയിൽ ഏറെ നേരം കാത്തിരുന്നെന്നും യുവതി വീഡിയോയിൽ പറയുന്നു. നിങ്ങളുമായി ദിവസം മുഴുവനും സംസാരിക്കാൻ എനിക്ക് കഴിയില്ലെന്നും തന്‍റെ ഇഷ്ടാനിഷ്ടങ്ങൾ ഇപ്പോൾ നിങ്ങൾക്ക് അറിയില്ലെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ഒപ്പം പ്രണയത്തിലായിരുന്നെങ്കിൽ അത് നിങ്ങൾ അറിഞ്ഞേനെയെന്നും യുവതി പറയുന്നു. അതേസമയം ഒരു പുരുഷൻ യുവതിയോട് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഈ സമയമത്രയും യുവതിയുടെ മടിയിലിരുന്ന കുഞ്ഞ് അമ്മയുടെ കണ്ണീർ തുടയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

 

 

ഭർത്താവോ പണമോ?

തന്‍റെ ആഗ്രഹത്തിനായി 12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമൂഹ മാധ്യമ ഉപയോക്താക്കളിലെ ഭൂരിപക്ഷമായ പുരുഷന്മാരും യുവതി ഭർത്താവിനെക്കാൾ പണത്തെയാണ് കൂടുതലും ഇഷ്ടപ്പെടുന്നതെന്ന് എഴുതി. യുവതി അത് അർഹിക്കുന്നില്ലെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. അതെസമയം യുവതി എന്തിന് വേണ്ടിയാണ് 12,000 രൂപ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. കുഞ്ഞ് അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് ചിലരെ ഏറെ ആകർഷിച്ചു. മറ്റ് ചിലർ ഭാര്യമാരുടെ ആഗ്രഹം സാധിക്കാൻ കഴിയാത്തവർ വിവാഹം കഴിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പ്രതികരിച്ചു. എന്നാൽ, കുടുംബത്തിന് വേണ്ടി സമ്പാദിക്കാത്ത സ്ത്രീകൾ അമിതമായ ആഗ്രഹങ്ങൾ വച്ച് പുലർത്തരുതെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

ലഹരി മുക്ത കേന്ദ്രത്തിൽ നിന്നും 40 ഓളം രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു, പദ്ധതി പൊളിച്ച് ജീവനക്കാർ; വീഡിയോ
മധ്യപ്രദേശിൽ സ്ത്രീയെ വടി കൊണ്ട് അതിക്രൂരമായി മ‍ർദ്ദിക്കുന്ന വീഡിയോ വൈറൽ