'ഹോട്ടൽ ബില്ല് ആര് കൊടുക്കും?', സുഹൃത്തുക്കൾ തമ്മിൽ റെസ്റ്റോറന്‍റിൽ അടിയോടടി, വീഡിയോ

Published : May 28, 2026, 10:25 AM IST
fight over restaurant bill

Synopsis

സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായ സംഘർഷത്തിൽ കലാശിച്ചു. റെസ്റ്റോറന്റിൽ പാത്രങ്ങളും ഹെൽമറ്റും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ വൈറലായതോടെ പോലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയെന്നത് ഒരു പതിവ് കാഴ്ചയാണ്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണത്തിന്‍റെ കാശ് ഒരാൾ കൊടുക്കുകയും മറ്റുവള്ളർ പിന്നീട് പങ്കുവയ്ക്കുകയുമാവാം. എന്നാൽ, അത്തരമൊരു സന്ദർഭത്തിൽ പരസ്പരം ഭക്ഷണ ബില്ലിനെ ചൊല്ലി വഴക്കം പിന്നാലെ സംഘർഷവും ഉണ്ടായാൽ? അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈലായി.

നോക്കി നിൽക്കെ പൊട്ടിയ അടി

ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. രണ്ട് ദിവസം കൊണ്ട് വീഡിയോ നാലര ലക്ഷത്തോളം പേരാണ് കണ്ടത്. വീഡിയോയിൽ ഒരു റെസ്റ്റോറന്‍റിലെ മേശയ്ക്ക് ചുറ്റം ഇരിക്കുന്ന ഏതാനും പേരെ കാണാം. പിന്നാലെ രണ്ട് പേർ വന്ന് എന്തോ സംസാരിക്കുകയും പിന്നാലെ കൈയിലിരുന്ന ലിവർ പോലുള്ള ഉപകരണം ഉപയോഗിച്ച് മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യത്തെ അമ്പരപ്പ് മാറിയതിന് പിന്നാലെ ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന മറ്റുള്ളവരും അക്രമത്തിൽ പങ്കു ചേരുന്നു. 

 

 

പിന്നാലെ രൂക്ഷമായ സംഘർഷമാണ് അവിടെ നടന്നത്. പാത്രങ്ങളും ഗ്ലാസുകളും ഹെൽമറ്റും ഉപയോഗിച്ച് ആളുകൾ പരസ്പരം ഏറ്റുമുട്ടി. ഇടയ്ക്ക് റെസ്റ്റോററ്റിന്‍റെ ചില്ല് ഗ്ലാസ് തകർന്ന് വീഴുന്നതും വീഡിയോയിൽ കാണാം. യുവാക്കൾ റെസ്റ്റോറന്‍റിൽ ഓടി നടന്ന് അക്രമം അഴിച്ച് വിടുകയാണെന്ന് റെസ്റ്റോറന്‍റിലെ വിവിധ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ തെളിവ് നൽകുന്നു. വീഡിയോ പങ്കുവച്ച് കലേഷ് കുറിച്ചത് ഭക്ഷണ ബില്ലിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായി എത്തിയത്.

പരസ്പര വിശ്വാസമില്ലാത്തവർ

സഹോദരൻ ബട്ടർ ചിക്കൻ കഴിച്ചു. പിന്നെ ഒരു പോലീസ് കേസും മുറിവേറ്റ ഇഗോയുമായി തിരികെ പോയി. ഇന്ത്യയിൽ ഒരു ബില്ലിനെ ചൊല്ലി അടി കൂടരുത്. വെന്മോ ചെയ്യുക (ഗൂഗിൾ പേ പോലെ അമേരിക്കയിൽ ഉപയോഗിക്കുന്ന ഒന്ന്.) ഓടുക എന്നായിരുന്നു ഒരു കാഴ്ടക്കാരൻ കുറിച്ചത്. മറ്റ് ചിലർ റെസ്റ്റോറന്‍റ് ഏറ്റവും മോശം സ്ഥലമാണതെന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം സംഘർഷത്തിന് പിന്നാലെ റെസ്റ്റോറന്‍റ് ഉടമകൾ നൽകിയ പരാതിയിൽ ഭക്ഷണത്തിന്‍റെ ബില്ല് കൊടുക്കാത്തതിനും റെസ്റ്റോറന്‍റ് അടിച്ച് തകർത്തതിനും കണ്ടാൽ അറിയാവുന്ന ചിലർക്കെതിരെ കേസെടുത്തെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കൾ പുതിയ തലമുറയുടെ ശീലങ്ങളെ കുറിച്ചും പരസ്പരമുള്ള വിശ്വാസ രാഹിത്യത്തെ കുറിച്ചും വാചാലരായി.

 

PREV
Read more Articles on
click me!

Recommended Stories

'നമ്മളാണ് ഏറ്റവും വൃത്തിഹീനമായ രാജ്യം'', ഇന്ത്യയെയും ശ്രീലങ്കയെയും താരതമ്യം ചെയ്ത യുവതിയുടെ വീഡിയോ വൈറൽ
സമൂസ നിറച്ച പാത്രം വച്ചത് വാഷ് ബേസിന് താഴെ, മുകളിൽ കാല്, മിനിമം വൃത്തിയെങ്കിലും വേണ്ടേയെന്ന് നെറ്റിസണ്‍സ്