വരൻ വിവാഹ വേദിയിലേക്കെത്തിയത് പൂസായി, സദസിന് നേരെ കൈ കൂപ്പി, വിവാഹം ഒഴിയുന്നതായി വധുവിന്‍റെ അമ്മ; വീഡിയോ വൈറൽ

Published : Jan 13, 2025, 11:19 AM IST
വരൻ വിവാഹ വേദിയിലേക്കെത്തിയത് പൂസായി, സദസിന് നേരെ കൈ കൂപ്പി, വിവാഹം ഒഴിയുന്നതായി വധുവിന്‍റെ അമ്മ; വീഡിയോ വൈറൽ

Synopsis

മദ്യപിച്ച് വിവാഹ മണ്ഡപത്തിലെത്തിയ വരന്‍, അവിടെ വച്ച് കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ കണ്ടാണ് വധുവിന്‍റെ അമ്മ വിവാഹത്തില്‍ നിന്നും തങ്ങള്‍ പിന്മാറുന്നതായി അറിയിച്ചത്. 


ജീവിത സാഹചര്യങ്ങളിലെ ഉയർച്ചകൾ, സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുന്നു. മദ്യം, കുടുംബ ബന്ധങ്ങളെ തകർക്കുന്നതാണെന്നും അതില്‍ നിന്നും മാറി നല്‍ക്കുന്നത് അവനവന്‍റെ ആരോഗ്യത്തിനും കുടുംബത്തിനും നല്ലതാണെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്ന്, പലപ്പോഴും 'വിവാഹത്തിന് രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ പിന്നെന്ത്' എന്ന തലത്തിലേക്ക് സാമൂഹികമായി തന്നെ ചിന്തിക്കുന്നതിൽ സാഹചര്യങ്ങളുടെ വളര്‍ച്ചയ്ക്കും കാര്യമായ പങ്കുണ്ട്. പക്ഷേ. അത്തരം കാഴ്ചപ്പാടുകൾ എല്ലാവരിലും ഒരോ പോലെ ഉണ്ടാകണമെന്നുമില്ല. ബെംഗളൂരുവില്‍ നിന്നുള്ള ഒരു വീഡിയോ ഇത് തെളിയിക്കുന്നു. വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ കണ്ടതിന് പിന്നാലെ വധുവിന്‍റെ അമ്മ വിവാഹം വേണ്ടെന്ന് വച്ചു. വിവാഹ മണ്ഡപത്തിൽ നിന്നും പകര്‍ത്തിയ ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

'നിങ്ങളുടെ മകന്‍ ഇന്ന് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാളെ എന്‍റെ മകളുടെ ഭാവി എന്താകുമെന്ന്', വിവാഹ മണ്ഡപത്തില്‍ വച്ച് വധുവിന്‍റെ അമ്മ വരന്‍റെ മാതാപിതാക്കളോട് ചോദിച്ചു. പിന്നാലെ സദസിന് നേരെ കൈ കൂപ്പിക്കൊണ്ട് അവര്‍ വരനോടും കുടുംബത്തോടും താനും മകളും ഈ വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറുകയാണെന്നും എല്ലാവരും പിരിഞ്ഞ് പോകണമെന്നും പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഈ സമയം, 'നിങ്ങള്‍ അകത്തേക്ക് ചെല്ലൂ'വെന്ന് ഒരാൾ വധുവിന്‍റെ അമ്മയെ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം.  

'നിങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു, നന്ദി'; ഇന്ത്യൻ യുപിഎസ്‍സി അധ്യാപകന് പാക് വിദ്യാർത്ഥി അയച്ച നന്ദിക്കുറിപ്പ്

വഴിയൊന്ന് മാറി, മുത്തശ്ശി കയറിപ്പോയത് എയർപോർട്ടിലെ 'ലഗേജ് കൺവെയർ ബെൽറ്റി'ലൂടെ; വീഡിയോ വൈറല്‍

വരനും സുഹൃത്തുക്കളും വിവാഹ മണ്ഡപത്തിലേക്ക് എത്തിയത് നന്നായി മദ്യപിച്ചിട്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ആദ്യമാദ്യം ചില്ലറ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും അത് ആരും കാര്യമാക്കിയില്ല. എന്നാല്‍, വിവാഹ പന്തലില്‍ വച്ച് വരന്‍ താലി, ആരതി ഉഴിയാനായി വച്ചിരുന്ന പാത്രം വലിച്ചെറിഞ്ഞതോടെയാണ് വധുവിന്‍റെ അമ്മ പ്രകോപിതയായി വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിരവധി പേര്‍ അമ്മയെ അഭിന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരമൊരു നീക്കം ആ നിമിഷം തന്നെ നടത്തിയത് കൊണ്ട് മകളുടെ ദുരിതം നിങ്ങൾക്ക് കാണേണ്ടിവന്നില്ലെന്നായിരുന്നു ചിലര്‍ എഴുതിയത്. 'ലോകം എന്ത് പറയുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം മക്കൾക്കായി  ഇന്ത്യൻ സ്ത്രീകൾ പരസ്യമായി നിലകൊള്ളുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞങ്ങൾക്ക് ഇതിൽ കൂടുതൽ ആവശ്യമുണ്ട്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

പ്രാങ്ക് വിവാഹം യഥാര്‍ത്ഥ വിവാഹമാണെന്ന് അറിഞ്ഞത് പിന്നീട്, കോടതിയെ സമീപിച്ച് യുവതി

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്