അമ്പമ്പോ എന്തൊരു ഭം​ഗി, കണ്ടാൽ കണ്ണെടുക്കില്ല, ഇത് ശരിക്കും കുതിരയോ അതോ പ്രതിമയോ?

Published : Nov 23, 2023, 09:51 PM IST
അമ്പമ്പോ എന്തൊരു ഭം​ഗി, കണ്ടാൽ കണ്ണെടുക്കില്ല, ഇത് ശരിക്കും കുതിരയോ അതോ പ്രതിമയോ?

Synopsis

സ്വർണ്ണക്കുതിരകൾ എന്നറിയപ്പെടുന്ന അഖൽ-ടെകെ കുതിരകൾക്ക് വലിയ വിലയുണ്ട് എന്നും പറയുന്നു. ഇന്ത്യയിൽ 30 ലക്ഷം രൂപ വരെയാണത്രെ ഇതിന്റെ വില.

സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ​ഗോൾഡൻ- സിൽവർ നിറത്തിലുള്ള മുടി, കണ്ടാൽ മെഴുകു പ്രതിമ പോലെ. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ സുന്ദരൻ കുതിര. അഖൽ-ടെകെ ഇനത്തിൽ പെടുന്ന ഈ കുതിര ലോകത്തിലെ തന്നെ സുന്ദരൻ കുതിരയാണ് എന്നാണ് പറയപ്പെടുന്നത്. തുർക്ക്മെനിസ്ഥാനിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. 

ഗബ്രിയേൽ കോർണോ എന്ന യൂസർ ട്വിറ്ററിൽ പങ്കിട്ട വീഡിയോയായിൽ ഒരു അഖൽ-ടെക്കെ കുതിരയെ കാണാം. അതിന്റെ തിളക്കമുള്ള ദേഹം മാത്രം മതി അത് കാഴ്ചക്കാരെ ആകർഷിക്കാൻ. 'അപൂർവമായ അഖൽ-ടെകെ തുർക്ക്മെൻ കുതിര. അതിന്റെ തിളക്കമുള്ള രോമപാളിയാണ് അതിന് സ്വർണ്ണക്കുതിര എന്ന വിളിപ്പേര് നൽകിയത്' എന്ന് കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. 

‌തുർക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയിൽ നിന്നുള്ള അഖൽ-ടെകെ ഇനത്തിൽ പെടുന്ന കുതിരകൾക്ക് അറേബ്യൻ കുതിരകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. താരതമ്യേന മിതമായ ഉയരമാണ് ഇവയ്ക്ക് (1.6-1.65 മീറ്റർ). ചടുലത, മനോഹരമായ രോമങ്ങൾ, മെലിഞ്ഞ ശരീരഘടന എന്നിവയൊക്കെയും ഇവയുടെ പ്രത്യേകതയാണ്. ഒപ്പം തന്നെ ഇവയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട് എന്നും നല്ല വേ​ഗതയാണ് എന്നും ഇവ കരുത്തരാണ് എന്നും പറയപ്പെടുന്നു. 

സ്വർണ്ണക്കുതിരകൾ എന്നറിയപ്പെടുന്ന അഖൽ-ടെകെ കുതിരകൾക്ക് വലിയ വിലയുണ്ട് എന്നും പറയുന്നു. ഇന്ത്യയിൽ 30 ലക്ഷം രൂപ വരെയാണത്രെ ഇതിന്റെ വില. അതുപോലെ, വിശ്വസ്തതയ്ക്ക് പേരുകേട്ട ഈ കുതിരകൾ അവയുടെ ഉടമകളെ മാത്രമേ സവാരി ചെയ്യാൻ അനുവദിക്കൂ എന്നും പറയാറുണ്ട്. ലോകത്താകമാനമായി ഈ ഇനത്തിൽ പെടുന്ന 7,000 ത്തിൽ താഴെ കുതിരകൾ മാത്രമേ ഉള്ളൂവെന്നാണ് കണക്കുകൾ പറയുന്നത്. അഖൽ-ടെകെ കുതിരകൾ തുർക്ക്മെനിസ്ഥാന്റെ ദേശീയ മൃഗം ​കൂടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'പ്രധാനമന്ത്രി മോദി കൊണ്ടുവന്ന സമ്മാനം നോക്കൂ'വെന്ന് മെലോണി, 'മെലോഡി' എന്ന് മോദി, പിന്നാലെ ചിരി, വീഡിയോ വൈറൽ
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ലെറ്റൂസ് കവറിൽ 'ജീവനുള്ള തവള'; പിന്നാലെ 'ക്രേസി ഫ്രോഗ്' പാട്ടുപാടി യാത്രയയപ്പ്! വീഡിയോ