ഒഡിഷ സ്വദേശിനിയും അധ്യാപികയുമായ മോതി ബെഹ്‌റയുടെ 'മുകാബല' പാട്ടിനുള്ള നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. അസാമാന്യ ഊർജത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള അവരുടെ പ്രകടനം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അധ്യാപികയും അമ്മയുമായ മോതി, നൃത്തത്തോടുള്ള തന്‍റെ അഭിനിവേശം പങ്കുവെച്ചതിലൂടെ നിരവധി പേർക്ക് പ്രചോദനമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിഷ സ്വദേശിനിയും അധ്യാപികയുമായ മോതി ബെഹ്‌റയുടെ നൃത്തപ്രകടനം സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടി. പ്രശസ്തമായ 'മുകാബല' സിനിമാ പാട്ടിന് അവർ അവതരിപ്പിച്ച ആവേശകരമായ നൃത്തം ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ ഇതിനകം ഇരുപത് ലക്ഷത്തിലധികം പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത്. വീഡിയോ നിരവധി പേർ വീണ്ടും പങ്കുവയ്ക്കുകയും ചെയ്തു.

പ്രഭുദേവയുടെ തലമുറകളെ സ്വാധീനിച്ച പാട്ട്

സാധാരണ കുർത്തിയും ജീൻസും ധരിച്ചെത്തിയ മോതി ബെഹ്‌റ, അലങ്കാര വേദിയോ പ്രത്യേക ലൈറ്റിംഗ് സംവിധാനങ്ങളോ ഇല്ലാതെയാണ് പ്രകടനം അവതരിപ്പിച്ചത്. ഒരു വിവാഹ പാർട്ടിയോ വീട്ടിലുള്ള മറ്റെന്തോ ആഘോഷത്തിന്‍റെയോ മറ്റോ ഭാഗമായി കെട്ടിയ താത്കാലിക ടെന്‍റിന് കീഴിലായിരുന്നു ടീച്ചറുടെ നൃത്ത പാരിപാടി. അതേസമയം കൃത്യമായ ചുവടുകളും മുഖഭാവങ്ങളും ആത്മവിശ്വാസവും ടീച്ചർക്ക്, മികച്ച സ്റ്റേജ് പ്രസൻസ് നൽകി. ഇത് വീഡിയോയെ വ്യത്യസ്തമാക്കി. ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്ന വിശേഷം നേടിയ പ്രഭുദേവയുടെ ഈ നൃത്ത ഗാനം തലമുറകൾ പാടി നടന്ന ഒന്ന് കൂടിയായിരുന്നു. അസാമാന്യ ഊർജത്തോടെ ടീച്ചർ ആ നൃത്തം പുനരാവിഷ്ക്കരിച്ചപ്പോൾ അത് കാഴ്ചക്കാരെയും ആവേശഭരിതരാക്കി.

View post on Instagram

വൈദ്യുതിയോളം ഊർജ്ജം

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേർ മോതി ബെഹ്‌റയെ പ്രശംസിച്ച് രംഗത്തെത്തി. "വൈദ്യുതിയോളം ഊർജസ്വലമായ പ്രകടനം", "വളരെ അനായാസവും ആത്മവിശ്വാസത്തോടെയും നൃത്തം ചെയ്യുന്നു", "പ്രഭുദേവയുടെ നൃത്തത്തിന് മികച്ച ആദരാഞ്ജലി" തുടങ്ങിയ അഭിപ്രായങ്ങളാണ് കമന്‍റിൽ നിറഞ്ഞത്. ചിലർ തമാശരൂപേണ "പ്രഭുദേവയ്ക്കു പോലും വെല്ലുവിളിയാകുന്ന പ്രകടനം" എന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി ചിലരെത്തി.

മോതി ബെഹ്‌റ ഒരു നർത്തകി മാത്രമല്ല, അധ്യാപികയും അമ്മയുമാണ്. ജോലി, കുടുംബജീവിതം എന്നിവയ്ക്കൊപ്പം നൃത്തത്തോടുള്ള താത്പര്യവും അവർ ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നതാണ് നിരവധി പേരെ പ്രചോദിപ്പിച്ചത്. തന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ സ്ഥിരമായി നൃത്തവീഡിയോകൾ പങ്കുവെയ്ക്കുന്ന മോതിക്ക് ചെറിയൊരു ആരാധക വൃദ്ധവുമുണ്ട്.