പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്

Published : Feb 06, 2025, 03:01 PM IST
പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്

Synopsis

കുത്താനായി കാട്ടാന ആഞ്ഞടുത്തപ്പോൾ ജെസിബി ഡ്രൈവറും വിട്ടില്ല. ജെസിബിയുടെ റോക്ക് ബക്കറ്റ് ഉയര്‍ത്തിപ്പിടിച്ചു. പിന്നെ നടന്നത് കനത്ത ഒരു ഇടി.

ശ്ചിമബംഗാളിൽ നാട്ടിൽ ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ ജെസിബി ഉപയോഗിച്ച് തുരത്തി ഓടിച്ചു. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ആളുകൾ ബഹളം വെച്ചതോടെ പ്രകോപിതനായ കാട്ടാന ഈ സമയം പാടത്ത് ഉണ്ടായിരുന്ന ജെസിബിയ്ക്ക് നേരെ തിരിയുകയായിരുന്നു. ഡ്രൈവർ ജെസിബി ഉപയോഗിച്ച് ആനയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമം നടത്തി. പ്രദേശവാസികളാണ് ആനയുടെയും ജെസിബിയുടെയും പാരാട്ടത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഫെബ്രുവരി ഒന്നിനാണ് അപ്പൽചന്ദ് വനത്തിൽ നിന്ന് ആന പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്ത് ഇറങ്ങിയത്. പരിഭ്രാന്തരായ ജനങ്ങൾ ആനയെ തുരത്തി ഓടിക്കുന്നതിനായി ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെയാണ് ആന പ്രകോപിതനായത്. തുടർന്ന് കൺമുമ്പില്‍ കണ്ട വസ്തുക്കളെല്ലാം അത് നശിപ്പിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ജെസിബി തുമ്പിക്കൈ കൊണ്ട് അടിച്ച് തകർക്കാനായി ആന വാഹനത്തിന് നേരെ പാഞ്ഞെടുത്തത്. എന്നാൽ ജെസിബി ഡ്രൈവർ ധൈര്യം കൈ വിടാതെ ജെസിബിയുടെ മുൻഭാഗത്തെ കൈ പ്രവർത്തിപ്പിച്ച് ആനയ്ക്ക് നേരെ പിടിച്ചു.

ഓടിവന്ന് മസ്തകം കൊണ്ട് ജെസിബിയില്‍ ആന ഇടിച്ചു. പക്ഷേ, ജെസിബിയില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് നെറ്റിയില്‍ തറച്ച് ആനയ്ക്ക് നന്നായി വേദനിച്ചെന്ന് പിന്നീടുള്ള അതിന്‍റെ തലകുലുക്കലില്‍ വ്യക്തം. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്ന് പോയ ആന അവിടെ നിന്നും പിന്തിരിഞ്ഞ് ഓടാന്‍ ശ്രമിക്കുന്നതും പിന്തിരിഞ്ഞോടുന്ന ആനയുടെ പിന്നാലെ ആര്‍ത്തിരമ്പി ജനക്കൂട്ടം ഓടുന്നതും വീഡിയോയില്‍ കാണാം. 

Read More:  പറമ്പിന്‍റെ പല ഭാഗത്തായി ചത്ത് കിടന്നത് 27 കുതിരകൾ; പരാതി, അന്വേഷണം, ഒടുവില്‍ ഉടമയായ 67 -കാരി അറസ്റ്റില്‍

Watch Video: ഇന്നും മൃഗങ്ങളിലുള്ള ആ കഴിവ്, 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മനുഷ്യന് നഷ്ടമായതായി ഗവേഷകര്‍

ഇതിനിടെ ആനയെ ആക്രമിച്ചതിന് ഒരാൾക്കെതിരെ പോലീസ് കേസെടുത്തെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. പിന്നാലെ ജെസിബി കണ്ടുകെട്ടി. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ ആനയെ പ്രകോപിപ്പിച്ച് ഓടിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. വന്യജീവികളുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ വനം വന്യജീവി വകുപ്പ് ഇടപെടണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

സർക്കാർ കണക്കുകൾ പ്രകാരം പശ്ചിമബംഗാളിൽ നിലവിൽ ഏകദേശം 680 ആനകളാണ് ഉള്ളത്. ജൽപായ്ഗുരി, നക്‌സൽബാരി, സിലിഗുരി, ബാഗ്‌ഡോഗ്ര തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണത്തിനായി ഇവ നാട്ടിലിറങ്ങാറുണ്ട്.  സാധാരണഗതിയിൽ, പ്രദേശവാസികൾ ഇവയുമായി സുരക്ഷിതമായ അകലം പാലിക്കുകയും മൃഗങ്ങളുമായി സമാധാനപരമായി ഇടപെടുകയുമാണ് ചെയ്യുന്നത്. എന്നാൽ നിലവിലെ സംഭവം നാട്ടുകാർക്കെതിരെ വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.

Watch Video: 'കാഞ്ഞ ബുദ്ധി തന്നെ'; തോൽക്കുമായിരുന്ന കായിക മത്സരം ബുദ്ധി ഉപയോഗിച്ച് ജയിച്ച കുട്ടിയുടെ വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു