സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഭാര്യയുടെ കൈ അറിയാതെ സ്രാവിന്‍റെ വായിലേക്ക്; വീഡിയോ പങ്കുവച്ച് ഭർത്താവ്

Published : Feb 06, 2025, 08:31 AM IST
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഭാര്യയുടെ കൈ അറിയാതെ സ്രാവിന്‍റെ വായിലേക്ക്; വീഡിയോ പങ്കുവച്ച് ഭർത്താവ്

Synopsis

മാലിദ്വീപിൽ സ്രാവുകളോടൊപ്പം നീന്തുന്നതിനിടെ ഭാര്യയുടെ കൈയില്‍ കടിക്കുന്ന സ്രാവിന്‍റെയും പിന്നാലെ ചികിത്സ തേടി ആശുപത്രയില്‍ ഇരിക്കുന്ന ഭാര്യയുടെയും വീഡിയോ പങ്കുവച്ച് ഭര്‍ത്താവ്. 


വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദ യാത്രകളിലാണ് പലരും. മാലിദ്വീപ്, തായ്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. സഞ്ചാരികൾക്കായി പല തരത്തിലുള്ള, പല തലത്തിലുള്ള വിനോദ - സാഹസിക പരിപാടികളാണ് ഇവിടങ്ങളിലെല്ലാം ഒരുങ്ങിയിരിക്കുന്നതും. മാലിദ്വീപിൽ സാഹസിക ഒരു വിനോദ സഞ്ചാരത്തില്‍ ഏറ്റവും ജനപ്രിയമായവയില്‍ ഒന്ന് സ്രാവുകളോടൊപ്പം നീന്തുന്നത്. വിനോദ സാഞ്ചാരത്തിനെത്തിയ ദമ്പതികൾ അത്തരത്തിലൊരു സാഹസിക വിനോദത്തിൽ ഏര്‍പ്പെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സർ കൂടിയായ ചെൽസ്, അന്‍റോനിയോ ദമ്പതികളാണ് തങ്ങൾക്ക് മാലി ദ്വീപില്‍ വച്ചുണ്ടായ ഭയപ്പെടുത്തുന്ന അനുഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്. ചെൽസയും സുഹൃത്തുക്കൾളും സ്രാവുകൾക്കൊപ്പം നീന്തുന്നത് കെട്ടിടത്തിന്‍റെ മുകളിൽ നിന്നും അന്‍റാണിയോ ഷൂട്ട് ചെയ്യുന്നതിനിടെ ചെല്‍സയുടെ കൈ അറിയാതെ സ്രാവിന്‍റെ വായിലേക്ക് ചെന്നു. ഇരയെ കിട്ടിയ സന്തോഷത്തില്‍ സ്രാവ് ഒരു കടിയും കൊടുത്തു. അന്‍റോണിയോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് പോലെ ടൂണ ആണെന്ന് കരുതി കടിച്ചു. അല്ലെന്ന് വ്യക്തമായപ്പോൾ ചെൽസയുടെ കൈ ഉപേക്ഷിച്ച് സ്രാവ്, തന്‍റെ പണി നോക്കി പോയി.

Watch Video:  മരുമകളുടെ കൊലപാതകിയെ യുഎസ് കോടതി മുറിയിൽ ചവിട്ടിക്കൂട്ടി അമ്മാവന്‍; വീഡിയോ വൈറൽ

Watch Video: യുകെ സ്വദേശിയോട് 'മോറോക്കയിലേക്ക് പോകാന്‍' യുവതി, അവരെക്കണ്ടാല്‍ ഇന്ത്യക്കാരിയെ പോലെന്ന് സോഷ്യൽ മീഡിയ, വീഡിയോ

വീഡിയോ വൈറലായി. പക്ഷേ, ആരാധകര്‍ രണ്ട് പക്ഷമായി. ചെല്‍സയെ സ്രാവുകൾക്കൊപ്പം നീന്താന്‍ വിട്ടത് മോശമായിപ്പോയി എന്നായിരുന്നു ചിലരുടെ പക്ഷം, ലൈക്കുകൾക്ക് വേണ്ടി ഇത്തരം അപകടകരമായ പരിപാടികൾ ചെയ്യുന്നതെന്തിന് എന്ന് ചോദിച്ച് ചിലരെത്തി.  മറ്റ് ചിലര്‍ നേഴ്സ് സ്രാവുകൾ മനുഷ്യരെ ഉപദ്രവിക്കില്ലെന്നും പേടിക്കേണ്ടതില്ലെന്നും കുറിച്ചു.  

മാലിദ്വീപിൽ, സുരക്ഷിതവുമായ ഷാർക്ക് സ്നോർക്കെല്ലിംഗ്,  ഷാർക്ക് ഡൈവിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന നിരവധി സ്ഥലങ്ങളുണ്ട്. ബ്ലാക്ക്ടിപ്പ് റീഫ് സ്രാവുകൾ അല്ലെങ്കിൽ നഴ്സ് സ്രാവുകൾ പോലുള്ള സ്രാവ് ഇനങ്ങൾക്കൊപ്പം നീന്താൻ വിനോദസഞ്ചാരികളെ അനുവദിക്കുന്ന സാഹസിക വിനോദ സഞ്ചാരത്തിന്‍റെ ഭാഗമാണിവ. ഏഴ് മുതൽ ഒമ്പത് അടി വരെ നീളമുള്ളവയാണ് നേഴ്സ് സ്രാവകൾ. വലിയ സ്രാവ് ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി, മഞ്ഞ കലർന്ന തവിട്ട് നിറമുള്ള ഇവ ആഴം കുറഞ്ഞ പവിഴപ്പുറ്റുകളുടെയോ കടൽപ്പുല്ല് ഫ്ലാറ്റുകളുടെയോ അടിയിലാണ് ജീവിക്കുന്നത്. നിരുപദ്രവകാരിയാണെങ്കിലും അതിന്‍റെ ശരീരത്തില്‍ ആരെങ്കിലും തൊട്ടാന്‍ നേഴ്സ് സ്രാവുകൾ അക്രമകാരികളാകും. 

Read More: 'പോലീസിനെക്കാൾ സഹകരണം കള്ളന്മാര്‍ക്കാണ്'; യുവതിയുടെ ലിങ്ക്ഡിൻ കുറിപ്പ് വൈറല്‍
 

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .