
പാക്കിസ്ഥാനിലെ ലാഹോർ സ്വദേശികളായ അച്ഛനും മകനും ഇന്ത്യന്‍ സിനിമാ ഗാനത്തിന് നൃത്തം ചെയ്ത വീഡിയോ വൈറല്‍. പിന്നാലെ ഈ നൃത്തം ഞങ്ങളിങ്ങ് എടുക്കുകയാണെന്ന് ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കളും. സൽമാൻ ഖാനും ഗോവിന്ദയും ആദ്യമായി ഒന്നിച്ച് സിനിമയില്‍ അവതരിപ്പിച്ച ബോളിവുഡ് ഗാനമായ 'സോണി ദേ നഖ്രെ' എന്ന പാട്ടിനായിരുന്നു അച്ഛനും മകനും നൃത്തം ചെയ്തത്.
ഇരുവരുടെയും നൃത്തത്തിന്‍റെ ചടുലതയും ഏകോപനവും കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. അച്ഛനും മകനുമാണ് നൃത്തം ചെയ്യുന്നത് എന്ന് സൂചിപ്പിച്ചത് കൊണ്ട് മാത്രമാണ് ഇരുവരുടെയും ബന്ധം തിരിച്ചറിയുക. ആമിന അലി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം 55 ലക്ഷം പേരാണ് കണ്ടത്. നിരവധി ആളുകൾ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനും ഇരുവരെയും അഭിനന്ദിക്കാനുമായി കുറിപ്പുകളെഴുതി. വീഡിയോയില്‍ നൃത്തത്തില്‍ താന്‍ മകനെക്കാൾ ഒരുപടി മുന്നിലാണെന്ന് അച്ഛന്‍ തെളിയിച്ചെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും കുറിച്ചു.
ദമ്പതികളുടെ റിട്ടയർമെന്‍റ് ജീവിതം കാറില്‍; 'എല്‍ ആന്‍റ് ടി ചെയർമാന്' പണിയാകുമെന്ന് സോഷ്യല്‍ മീഡിയ
വിവാഹ വേദിയെന്ന് തോന്നിക്കുന്ന സ്ഥലത്താണ് അച്ഛന്‍റെയും മകന്‍റെയും നൃത്തം. അച്ഛനും മകനും ആസ്വദിച്ച് കൊണ്ട് നൃത്തം ചെയ്യുമ്പോള്‍ ചുറ്റുമുള്ളവര്‍ ആഹ്ളാദത്തോടെ കൈയടിക്കുന്നതും ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 'ഇത് കാണുന്നത് ശുദ്ധമായ സന്തോഷമാണ്! പിതാവിന്‍റെ ഊർജ്ജം സമാനതകളില്ലാത്തതാണ്.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'മകൻ അവിശ്വസനീയമാണ്, പക്ഷേ പിതാവ് ഷോ മോഷ്ടിച്ചു' എന്നായിരുന്നു മറ്റൊരു കുറിപ്പ്. അച്ഛന്‍ നൃത്തത്തില്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയെന്ന് മറ്റൊരു കാഴ്ചക്കാരനും കുറിച്ചു. ഇത്തരം പോസറ്റീവ് എനർജിയാണ് നമ്മുക്ക് ആവശ്യം എന്നായിരുന്നു ഒരാൾ കുറിച്ചത്. അവർക്ക് മിക്ക പ്രൊഫഷണൽ നൃത്തക്കാരാണോയെന്ന് ചോദിച്ചവരും കുറവല്ല.