'അതിഥികളുടെ വായിലേക്ക് മദ്യം ഒഴിച്ച് കൊടുത്ത് റഷ്യൻ സുന്ദരികൾ, ഇന്ത്യൻ വിവാഹങ്ങൾക്ക് എന്ത് സംഭവിച്ചു?'; വീഡിയോയും കുറിപ്പും വൈറൽ

Published : Apr 14, 2026, 10:44 AM IST
Russian womens pour alcohol into mouths

Synopsis

ഇന്ത്യൻ വിവാഹ സൽക്കാരത്തിൽ റഷ്യൻ യുവതികൾ അതിഥികളുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ സംഭവം ഇന്ത്യൻ വിവാഹങ്ങളുടെ സഭ്യതയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പുത്തൻ പണക്കാരുടെ സംസ്കാര ശൂന്യതയാണ് ഇതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് മറുവിഭാഗം പറയുന്നു.

 

ഇന്ത്യൻ വിവാഹങ്ങളിലെ ആർഭാടത്തെ കുറിച്ചുള്ള കുറിപ്പുകളും വീഡിയോകളുമായിരുന്നു അടുത്ത കാലം വരെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്ന ഒരു കണ്ടന്‍റ്. എന്നാൽ, ഇന്ന് ഇന്ത്യൻ വിവാഹങ്ങൾ സഭ്യതയുടെ അതിർവരമ്പുകളെല്ലാം ലംഘിക്കുകയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ പരാതിപ്പെട്ടൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുത്തൻ പണക്കാർ തങ്ങളുടെ 'ഇല്ലാത്ത ക്ലാസ്' കാണിക്കുന്ന വീഡിയോകൾ വച്ച് മൊത്തം ഇന്ത്യൻ വിവാഹങ്ങളെയും വിലയിരുത്തരുതെന്നും ചിലർ കുറിച്ചു.

വായിൽ മദ്യമൊഴിച്ച് കൊടുക്കാൻ റഷ്യൻ സുന്ദരിമാർ

ഒരു ഇന്ത്യൻ വിവാഹ ആഘോഷത്തിൽ നിന്നുള്ളതാണെന്ന കുറിപ്പോടെ സിദ്ധാർത്ഥ് എച്ചെലോൺ എക്സിൽ പങ്കുവച്ച ഒരു വൈറൽ വീഡിയോയെ ചൊല്ലിയാണ് തർക്കം. "ഇന്ത്യൻ വിവാഹങ്ങൾക്ക് എന്ത് സംഭവിച്ചു?! ഇത് എങ്ങനെയാണ് അംഗീകരിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നത്? 'റഷ്യൻ' എന്ന് കേൾക്കുമ്പോൾ '6000' തമാശ കേട്ടത് പോലെ ചിരിക്കുന്ന നിങ്ങളുടെ മാനസികാവസ്ഥയിൽ നിന്നാണ് ഇത് വരുന്നത്. എന്നെ ഈ അസാധാരണമായ മദ്യപാനത്തിലേക്ക് തള്ളിവിടരുത്. ഇപ്പോൾ അത് ആസക്തിയുടെ തലത്തിലാണ്. ഇങ്ങനെയാണോ നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്?" വീഡിയോ പങ്കുവച്ച് കൊണ്ട് സിദ്ധാർത്ഥ് ചോദിച്ചു.

 

 

വീഡിയോയിൽ ഒരു ആഡംബര ഹോട്ടലിൽ ഒത്തു കൂടിയ ഒരു കൂട്ടം പുരുഷന്മാരെ കാണാം. ഇവരുടെ വായിലേക്ക് രണ്ട് അല്പവസ്ത്രണികളായി രണ്ട് റഷ്യൻ സുന്ദരികൾ മദ്യം കുപ്പിയിൽ നിന്നും നേരിട്ട് ഒഴിച്ച് കൊടുക്കുന്നു. ചിലർ കിടക്കയിൽ കിടന്നു കൊണ്ടാണ് മദ്യം കുടിക്കുന്നത്. ചിലർ ഇരുന്നു. മറ്റ് ചിലർ നിന്നും വായിലേക്ക് മദ്യം ഒഴിച്ച് കുടിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ഇന്ത്യൻ വിവാഹത്തിനുള്ള ഒരുക്കത്തിന് മുമ്പ്, റഷ്യൻ സുന്ദരികൾ അതിഥികളെ സത്ക്കരിക്കുന്നതാണ് വീഡിയോയെന്ന് കുറിപ്പിൽ പറയുന്നു. ഇന്ത്യൻ വിവാഹങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നും ഇതെങ്ങനെ അംഗീകരിക്കപ്പെടുമെന്നും ചോദിച്ച സിദ്ധാർത്ഥ്, ഇത് ആസക്തിയുടെ തലമാണെന്ന് കൂട്ടിച്ചേർക്കുന്നു. ഒപ്പം ഇങ്ങനെ വിവാഹം കഴിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും ചോദിക്കുന്നു.

പുത്തൻ പണക്കാരുടെ കാട്ടിക്കൂട്ടലുകൾ

വീഡിയോ വൈറലായതിന് പിന്നാലെ ഇരുപക്ഷം ചേർന്ന് നിരവധി പേർ കുറിപ്പുകളെഴുതി. ഒരു വീഡിയോ ചൂണ്ടിക്കാണിച്ച് ഒരു സംസ്കാരത്തെ മൊത്തം വിലയിരുത്തരുതെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം പുതിയ കാലത്ത് പുതിയ ആചാരങ്ങളെന്നായിരുന്നു ചിലരുടെ കുറിപ്പുകൾ. 'ഇത്രയും മോശമായ കാര്യങ്ങൾ ചെയ്തതിന് ശേഷം ഇത്തരത്തിലുള്ള പുരുഷന്മാർ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ പരാതിപ്പെട്ടു. ഉന്നതരുടെ വിവാഹങ്ങളെ ഒരു സാധാരണ ഇന്ത്യൻ വിവാഹമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം സംസ്കാരമില്ലാത്ത പുത്തൻ പണക്കാർ അത് ലഭിക്കാനായി ചെയ്യുന്ന ഓരോ കാട്ടിക്കൂട്ടലുകളെന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം എവിടെ വച്ച്, ആരുടെ, എപ്പോൾ നടന്ന വിവാഹാഘോഷമാണെന്ന് കുറിപ്പിൽ പറയുന്നില്ല.

 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയിൽ, 10 മണിക്കൂർ ഒരു പാകിസ്ഥാനിയായി...'; അവിസ്മരണീയ അനുഭവം പറ‌ഞ്ഞ് പാക് യുവതി, വീഡിയോ
ഐഐടിയിലെ പഠനം, നല്ല ജോലി, സ്റ്റാർട്ടപ്പ്, ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച് യുവതി