
പ്രവാസികളായ ഓരോരുത്തരും ദേശത്തെ കുറിച്ചുള്ള ഗൃഹാതുരമായ സ്വപ്നങ്ങളിലാണ്. തങ്ങള്‍ സ്വദേശത്ത് നിന്നും ദൂരേയ്ക്ക് മാറി നില്‍ക്കുന്നുവെന്ന അബോധമായ തോന്നല്‍ അവരെ ദേശവുമായി ബന്ധിപ്പിക്കുന്ന നിസാരമായ കാര്യങ്ങളില്‍ പോലും വൈകാരികമായ ഇടപെടലിന് കാരണമായി മാറുന്നു. ഇത്തരത്തില്‍ ദേശത്തെ ഓർമ്മപ്പെടുത്തുന്ന റീലുകൾക്ക് ഇന്ത്യയിലെ വലിയ ആരാധകരാണ് ഉള്ളത്. കാനഡയില്‍ താമസിക്കുന്ന സിദ്ധാർത്ഥ് ഖന്നയുടെയും ശ്രീജന സാഹ്നിയുടെയും ഇന്‍സ്റ്റാഗ്രാം പേജായ വാധൂപ്പ് കാനഡ എന്ന പേജില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കാനഡയിലെ കൊടും തണുപ്പിലൂടെയുള്ള യാത്രയ്ക്കിടെ ചൂടാതെ പറാത്ത സൂക്ഷിക്കാനുള്ള ഇന്ത്യക്കാരിയായ അമ്മയുടെ ബുദ്ധിയെ പ്രകീര്‍ത്തിക്കുന്നതാണ് വീഡിയോ. ചുറ്റും മഞ്ഞ് വീണ് കിടക്കുന്ന ഒരു ചെറിയ നഗരത്തില്‍ വച്ച് ചൂടാറാത്തെ പറാത്ത പുറത്തെടുത്ത് കഴിക്കുന്ന സിദ്ധാർത്ഥിനെ വീഡിയോയില്‍ കാണാം. 'എന്‍റെ ദേശീ അമ്മയെ പോലെ ആരുമില്ല' എന്ന കുറിപ്പോടെ കൊടും തണുപ്പിലും ചൂടാറാതെ പറാത്ത സൂക്ഷിക്കാനുള്ള അമ്മയുടെ തന്ത്രം സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തുന്നു. ഒരു ചൂടാറാ ഫ്ലാസ്കിന് സമാനമായ പാത്രത്തില്‍ നിന്നും അലൂമിനിയം ഫോയലില്‍ പൊതിഞ്ഞ പാറാത്ത പുറത്തെടുക്കുമ്പോൾ അതിൽ നിന്നും ചൂട് നിരാവി പറന്നുയരുന്നത് വീഡിയോയില്‍ കാണാം.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് കാറിന്‍റെ മുകളിലെ മഞ്ഞ് നീക്കുന്ന അച്ഛന്‍; വീഡിയോ വൈറൽ
വീഡിയോയില്‍ കാനഡയില്‍ -14 ഡിഗ്രി സെല്‍ഷ്യസാണെന്നും കാറ്റുള്ളത് കാരണം -22 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെടുമെന്നും എഴുതിയിരിക്കുന്നു. ഇത്രയും കടുത്ത തണുപ്പില്‍ പോലും ചൂറാത്ത പറാത്ത മകന് കഴിക്കായി കൊടുത്തുവിട്ട സിദ്ധാർത്ഥിന്‍റെ അമ്മയെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. 'കാനഡയില്‍ മാതാപിതാക്കളുടെ ദേശീ തന്ത്രങ്ങൾ' എന്നായിരുന്നു ചിലര്‍ കുറിച്ചത്. വീഡിയോ ഇതിനകം 39 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ ഇന്ത്യക്കാരായ അമ്മമാരുടെ ചെറുതെങ്കിലും ഫലപ്രദമായ തന്ത്രങ്ങളെ പുകഴ്ത്തി.
അക്വേറിയത്തിലെ 'മത്സ്യകന്യക'യുടെ തലയില്‍ കടിച്ച് സ്രാവ്, അത്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ വൈറല്‍