'പാകിസ്ഥാൻ ലോകത്തിലെ ഏക സമ്പന്ന രാജ്യമാകും': പ്രസ്ഥാവനയ്ക്ക് പിന്നാലെ എയറിലായി പാക് സെനറ്റർ

Published : Feb 16, 2026, 10:36 AM IST
Pakistani Senator Faisal Raza Abidi

Synopsis

2026 നവംബറോടെ പാകിസ്ഥാൻ ലോകത്തിലെ ഏക സമ്പന്ന രാഷ്ട്രമാകുമെന്ന് പാക് സെനറ്റർ ഫൈസൽ റാസ അബിദി പ്രവചിച്ചു. പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിൻ്റെ ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കി.

 

2026 നവംബർ 26 ഓടെ പാകിസ്ഥാൻ ലോകത്തിലെ ഏക സമ്പന്ന രാഷ്ട്രമാകുമെന്ന് പാകിസ്ഥാൻ സെനറ്റർ ഫൈസൽ റാസ അബിദിയുടെ പ്രവചനം സമൂഹ മാധ്യമങ്ങളിൽ പരിഹാസമായി മാറി. ജിടിവി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പാകിസ്ഥാൻ വാർത്താ പരിപാടിയിലാണ് പാക് സെനറ്റർ ഫൈസൽ റാസ അബിദി ഇത്തരമൊരു പരാമർശം നടത്തിയത്. വീഡിയോയുടെ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പരിഹാസങ്ങളുടെ കുത്തൊഴുക്കായിരുന്നു. പലരും അദ്ദേഹത്തെ സ്വന്തം ചുറ്റുപാടുകളെ കുറിച്ചുള്ള യാഥാർത്ഥ്യ ബോധം നഷ്ടപ്പെട്ട വ്യക്തിയെന്ന് വിശേഷിപ്പിച്ചു.

ലോകത്ത് ഒരു സമ്പന്ന രാജ്യം മാത്രം

വീഡിയോയിൽ, പാകിസ്ഥാനെക്കുറിച്ച് വിഷമിക്കേണ്ട. 2026 നവംബർ 26 -ന് ലോകത്ത് ഒരു സമ്പന്ന രാജ്യം മാത്രമേ ഉണ്ടാകൂ, അതിന്‍റെ പേര് പാകിസ്ഥാൻ എന്നായിരിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, എഫ്‌ആർ‌എ പാകിസ്ഥാനോടുള്ള കടമ നിറവേറ്റിയില്ലെന്ന് പറയുകയെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നത് കേൾക്കാം. ഫൈസൽ റാസ അബിദിയുടെ ഈ ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങലാണ് ഉയർത്തിയത്. പിന്നാലെ യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദമാണെന്ന് വിശേഷിപ്പിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. ഇതിനിടെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

 

രാജ്യത്തിന്‍റെ അവസ്ഥ

ഉയർന്ന പണപ്പെരുപ്പം, വൻതോതിലുള്ള അന്താരാഷ്ട്രാ കടം, വിദേശനാണ്യ കരുതൽ ശേഖരത്തിലെ ഇടിവ്... ഇത് കാരണം ഐഎംഎഫിനെയും ചൈന, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളെയും പണത്തിനായി പാകിസ്ഥാൻ ആശ്രയിക്കുന്നു. 2021 മുതൽ പാകിസ്ഥാന്‍റെ സാമ്പത്തിക രംഗം വലിയ തകർച്ചയെ നേരിടുകയാണെന്ന് കണക്കുകൾ പറയുന്നു. രാജ്യത്തെ ഉയർന്ന പണപ്പെരുപ്പം കാരണം ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞു. ഇതോടെ ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായി. ഇതിനിടെയാണ് ഇത്തരൊരു പ്രസ്ഥാവന പാക് സെനറ്ററുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

രൂക്ഷമായ പ്രതികരണം

"ഏത് മരുന്നാണ് അദ്ദേഹം കഴിക്കുന്നത്... അത് കഴിക്കാൻ കൊതി തോന്നുന്നു..." എന്നായിരുന്നു ഒരു കാഴ്ചക്കാരൻ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ആദ്യം എടുത്ത കടം തിരിച്ചടയ്ക്കൂവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. ആശ്ചര്യത്തിനും ചിരിക്കും അത്ഭുതത്തിനും വേണ്ടി ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന ഒരു 'ഒറ്റയാൾ സൈന്യം' എന്നാണ് മറ്റൊരു കാഴ്ചക്കാരൻ ഫൈസൽ റാസ അബിദിയെ വിശേഷിപ്പിച്ചത്. 2026 നവംബർ 26 ആകുമ്പോഴേക്കും പാകിസ്ഥാൻ വളരെ സമ്പന്നമാകുമെന്നും ഐഎംഎഫിൽ നിന്ന് കടം വാങ്ങുന്നതിനുപകരം അവർക്ക് പണം കടം കൊടുക്കുമെന്നും മറ്റൊരു കാഴ്ചക്കാരൻ പരിഹസിച്ചു. വീഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെ പാകിസ്ഥാനിലെയും ഇന്ത്യയിലെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ മീമുകളുമായി രംഗത്തെത്തി.

 

PREV
Read more Articles on
click me!

Recommended Stories

കണ്ടാൽ മാന്യൻ, ബന്ധുവാണെന്ന് കരുതി, വിവാഹാഘോഷത്തിനിടെ വധുവിന്റെ അടുത്തേക്ക്, ബാ​ഗുമായി മുങ്ങി
വീഡിയോ; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ പരിഭ്രാന്തി; പാകിസ്ഥാൻ ഡഗൗട്ടിൽ പാമ്പ്