'ഇനി അതിർത്തിയിൽ വെടി മുഴങ്ങില്ല'; ധുരന്ധറിലെ പാട്ടിന് ചുവട് വച്ച് പാക് സൈനീകർ, വീഡിയോ വൈറൽ

Published : Feb 16, 2026, 12:32 PM IST
Pakistani soldiers dancing to the tune of a song in Dhurandhar

Synopsis

'ധുരന്ധർ' എന്ന ഇന്ത്യൻ സിനിമയിലെ പാട്ടിന് സൈനിക യൂണിഫോമിലുള്ളവർ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. പാക് സൈനികരാണ് വീഡിയോയിലുള്ളതെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനത്തിനും ട്രോളുകൾക്കും കാരണമായി.  

 

ശ്ചാത്തലത്തിൽ ദുരന്ധർ സിനിമയിലെ FA9LA സംഗീതം കേൾക്കുമ്പോൾ സൈനിക യൂണിഫോം ധരിച്ച ഒരു കൂട്ടം പുരുഷന്മാർ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. സിനിമയിൽ അക്ഷയ് ഖന്നയുടെ നൃത്ത ചുവടുകൾക്ക് സമാനമായ രീതിയിലാണ് വീഡിയോയിലുള്ള സൈനികരും ചുവട് വയ്ക്കുന്നത്. താളത്തിനൊത്ത് ചുവട് വയ്ക്കുമ്പോൾ സൈനികരുടെ മുഖത്ത് ചിരി പടരുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ അത് പാക് സൈനീകരാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇതോടെ വീഡിയോയ്ക്ക് താഴെ രൂക്ഷമായ വിമർശനവും ട്രോളുകളുമാണ്. വീഡിയോയുടെ ആധികാരികത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.

നൃത്തം ചവിട്ടി പാക് സൈനികർ

ഒറ്റപ്പെട്ട പ്രദേശത്തെ ഒരു സൈനിക ക്യാമ്പിന് സമാനമായ സ്ഥലത്ത് നാല് സൈനീകരാണ്‍ പാട്ടിനൊപ്പം ചുവട് വയ്ക്കുന്നത്. ദുരന്ധർ സിനിമ ഇന്ത്യയിലെ വൻ ഹിറ്റുകളിലൊന്നാണ്. അതേസമയം പാകിസ്ഥാനിൽ സിനിമയ്ക്ക് നിരോധനമുണ്ട്. എങ്കിലും പാകിസ്ഥാനിലെമ്പാടും ധുരന്ധറിന്‍റെ വ്യാജ വീഡിയോകൾ ചൂടപ്പം പോലെ വിറ്റഴിയുന്നുവെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. കറാച്ചിയിൽ നിന്നുള്ള ഒരു കടയുടമ ധുരന്ധറിന്‍റെ വ്യാജ പകർപ്പുകൾ 50 പാകിസ്ഥാനി രൂപയ്ക്ക് വിൽക്കുന്ന വീഡിയോകൾ നേരത്തെ പറുത്ത് വന്നിരുന്നു. സൈനികരുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അത് ഹറാമാണെന്നും എല്ലാം ഇന്ത്യയുടെ കളികളാണെന്നും നിരവധി പേരെഴുതി. ഇനി ഇന്ത്യ പാക് അതിർത്തിയിൽ വെടി മുഴങ്ങില്ലെന്നും പാകിസ്ഥാൻ സൈന്യം തോക്ക് എടുക്കുമ്പോൾ പാട്ട് കേൾപ്പിച്ചാൽ മതിയെന്നും മറ്റൊരു കാഴ്ചക്കാരൻ തമാശയായി എഴുതി. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ ബഹ്‌റൈൻ റാപ്പർ ഫ്ലിപ്പറാച്ചിയാണ് FA9LA യുടെ ട്രാക്ക് പാടിയത്. ഹനുമാൻകൈൻഡിന്‍റെ ടൈറ്റിൽ ട്രാക്കും വൈറലായിരുന്നു.

 

 

പാക് തീവ്രവാദം അന്വേഷിക്കുന്ന ഇന്ത്യൻ ചാരൻ

പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ നേത‍ൃത്വത്തിൽ ഇന്ത്യ അക്രമിക്കാൻ പദ്ധതിയിടുന്നതും അത് കണ്ടെത്തുന്ന ഇന്ത്യൻ ചാരൻറെയും കഥ പറയുന്ന സിനിമയാണ് ധുരന്ധർ. രൺവീർ സിംഗാണ് ഇന്ത്യ ചാരൻറെ കഥാപാത്രമായ ഹംസയെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്മാരെ കണ്ടെത്തുന്നത് ഹംസയാണെന്ന് സിനിമ അവകാശപ്പെടുന്നു. പാകിസ്ഥാനിലെ ബലൂച്ച് വിഘടനവാദി നേതാവായാണ് അക്ഷയ് ഖന്ന വേഷമിടുന്നത്. പാകിസ്ഥാന്‍റെ രാഷ്ട്രീയത്തിന് തികച്ചും വിരുദ്ധമായ സിനിമ. എന്നിട്ടും പാക് സൈനീകർ ധുരന്ധറിലെ പാട്ടിനൊത്ത് താളം ചവിട്ടുന്നത് കണ്ടെപ്പോൾ പാക് സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് സഹിച്ചില്ല. പിന്നാലെ രൂക്ഷ വിമ‍ർശനവും പരിഹാസവും നിറഞ്ഞു. ഇതിനിടെ ധുരന്ധറിന്‍റെ രണ്ടാം ഭാഗം അടുത്ത് തന്നെ ഇറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

പുറകെ നടന്ന് ശല്യം ചെയ്ത ദില്ലിക്കാരനെ അടിച്ച് ഓടിക്കുന്ന വിദേശ വനിതകൾ; വീഡിയോ വൈറൽ
എങ്ങനെ ഞാൻ പിരിയും? കരച്ചിലടക്കാനാവാതെ വധു, ചേർത്തുപിടിച്ച് വരൻ, ഓടിയെത്തി മക്കൾ