'കോഴിക്കള്ളന്‍'; യുവതിയുടെ കോഴിയെ മോഷ്ടിച്ച മുൻകാമുകനെ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത് പോലീസ്; വീഡിയോ വൈറൽ

Published : Apr 04, 2025, 11:17 AM IST
'കോഴിക്കള്ളന്‍'; യുവതിയുടെ കോഴിയെ മോഷ്ടിച്ച മുൻകാമുകനെ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത് പോലീസ്; വീഡിയോ വൈറൽ

Synopsis

മുന്‍കാമുകിയുടെ പോളി എന്ന കോഴിയെ മോഷ്ടിച്ച് കൊണ്ട് പോകവെ ഇയാൾ  'എനിക്ക് പോളിയുണ്ട്' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞതായും യുവതി പരാതിപ്പെട്ടു.   


വാഷിംഗ്ടണിലെ കിറ്റസാപ്പ് പ്രദേശത്ത് മുന്‍ കാമുകിയുടെ കോഴിയെ മോഷ്ടിച്ചയാളെ പോലീസ് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു. പോലീസിന്‍റെ ശരീരത്ത് ഘടിപ്പിച്ച് ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച അമ്പതുകാരനായ മോഷ്ടാവ്, മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കോഴിയെ മോഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ ചിരിയുയർത്തി. 

തന്‍റെ മുന്‍കാമുകൻ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി തന്‍റെ പോളിയെന്ന കോഴിയെ മോഷ്ടിച്ച് കൊണ്ട് പോയെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് മോഷ്ടാവിനെ തപ്പി ഇറങ്ങിയത്.  ശബ്ദം കേട്ട് താന്‍ എത്തിയപ്പോൾ, 'എനിക്ക് പോളിയുണ്ട്' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞത് കൊണ്ട് മുന്‍ കാമുകന്‍ വീട്ടില്‍ നിന്നും കോഴിയുമായി ഓടിപ്പോയെന്നും യുവതി പോലീസിനെ അറിയിച്ചിരുന്നു. കോഴിക്കള്ളനെ പ്രദേശത്തെ ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. പോലീസും കോഴിക്കള്ളനും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

Read More: ഇതാര് 'പൊളിറ്റിക്കൽ ഡോക്ടറോ'? സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു മരുന്ന് കുറിപ്പടി

Watch Video: 'സ്ഥിര വരുമാനമില്ലാത്തവർക്ക് വിവാഹം കഴിക്കാൻ അധികാരമില്ല'; ജഡ്ജിയുടെ പ്രസ്‍താവനയിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ

ഒരു തോക്ക് കൈയിലേന്തി നിങ്ങളുടെ കൈ കാണിക്ക്. കോഴി നിങ്ങളോടൊപ്പമുണ്ടോ എന്ന് ചോദിച്ച് കൊണ്ടാണ് പോലീസിന്‍റെ വീഡിയോ ആരംഭിക്കുന്നത്. ഈ സമയം കുറ്റിക്കാട്ടില്‍ നിന്നും ഒരാൾ ഒരു കോഴിയുമായി പതുക്കെ മുന്നോട്ട് വരുന്നത് കാണാം. പോലീസ് അടുത്തെത്തുമ്പോൾ ഇയാൾ 'എന്‍റെ കോഴി' എന്ന് പറഞ്ഞ് ഏങ്ങലടിച്ച് കരയുന്നതും കേൾക്കാം. അടുത്തതായി പോലീസ് കാറിന്‍റെ പിന്നിലെ സീറ്റിലേക്ക് ഇയാൾ കോഴിയെ ഉമ്മ വച്ച് കൊണ്ട് ശ്രദ്ധാപൂര്‍വ്വം വയ്ക്കുന്നു. സംരക്ഷണ നിയമം ലംഘിച്ചതിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയതായും പോലീസ് വീഡിയോയിൽ പറയുന്നു. പോളിയെ പരിക്കില്ലാതെ അതിന്‍റെ ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കിയെന്നും പോലീസ് വീഡിയോയില്‍ പറയുന്നു. 

Read More:  പാമ്പുകളുടെ മഹാസംഗമം; ഇത്തവണ 75,000 -ത്തോളം പാമ്പുകൾ നാർസിസില്‍ എത്തുമെന്ന് പ്രതീക്ഷ

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ