ഐപിഎൽ മത്സരത്തിനിടെ റിംഗ് ട്രെൻഡിന് റീലെടുക്കാൻ ശ്രമം, നഷ്ടപ്പെട്ടത് 70,000 രൂപയുടെ മോതിരം ! വീഡിയോ

Published : Apr 14, 2026, 02:12 PM IST
 Reel loses a ring

Synopsis

ഐപിഎൽ മത്സരത്തിനിടെ റീൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവതിക്ക് 70,000 രൂപയുടെ മോതിരം നഷ്ടപ്പെട്ടു. സമൂഹ മാധ്യമങ്ങളിലെ റിംഗ് ട്രെന്‍ഡ് അനുകരിക്കാൻ ശ്രമിച്ചപ്പോഴാണ് മോതിരം സ്റ്റേഡിയത്തിൽ ഉരുണ്ടുപോയത്. മോതിരം കണ്ടെത്താൻ സഹായിക്കണമെന്ന യുവതിയുടെ അഭ്യർത്ഥനയ്ക്ക് സമൂഹ മാധ്യമങ്ങളിൽ പരിഹാസമാണ് ലഭിച്ചത്.

 

പ്രിൽ 11 -ന് മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ റീൽ ചിത്രീകരിക്കുമ്പോൾ യുവതയുടെ 70,000 രൂപ വിലയുള്ള മോതിരം നഷ്ടപ്പെട്ടു. സൺറൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന്‍റെ പശ്ചാലത്തിൽ തന്‍റെ വില കൂടിയ മോതിരം ഉപയോഗിച്ചുള്ള റീൽസിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു അത് നഷ്ടപ്പെട്ടതെന്ന് മധു പ്രിയ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി.

ട്രെന്‍ഡ് അനുകരണം, പോയത് 70,000 രൂപ!

വീഡിയോ പങ്കുവച്ച് കൊണ്ട മധുപ്രിയ ഇങ്ങനെ എഴുതി, എനിക്ക് 70,000 രൂപ നഷ്ടപ്പെട്ടു. മോതിരം ഇപ്പോഴും കാണുന്നില്ല. മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ സ്റ്റേഡിയത്തിൽ നിന്നുള്ള ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ, ദയവായി എന്‍റെ മോതിരം കണ്ടെത്തി എനിക്ക് തിരികെ തരൂ. ഞങ്ങൾക്ക് ഡിഎം ചെയ്യുക, ഞങ്ങൾ നിങ്ങൾക്ക് ടിക്കറ്റ് വിശദാംശങ്ങൾ അയയ്ക്കും'. സമൂഹ മാധ്യമങ്ങളിൽ വൈറലായ റിംഗ് ട്രെന്‍ഡ് വീഡിയോ പുനഃസൃഷ്ടിക്കാനായി മധു, തന്‍റെ വില കൂടിയ മോതിരം തന്നെ തെര‌ഞ്ഞെടുത്തു. എന്നാൽ, അവർ വിചാരിച്ചത് പോലെയല്ല സംഭവിച്ചത്. മോതിരം വായുവിൽ എറിഞ്ഞ് പിടിക്കുന്നായിരുന്നു റിംഗ് ട്രെന്‍ഡ്. എന്നാൽ മധു പ്രിയ മോതിരം മുന്നിലേക്ക് ഇടുകയാണ് ചെയ്തത്. സ്വാഭാവികമായും വൃത്ത രൂപത്തിലുള്ള മോതിരം ഉരുണ്ട് താഴേക്ക് പോയി. ഏറെ നേരെ സ്റ്റേഡിയത്തിൽ മറ്റൊരാളുടെ സഹായത്തോടെ മധു പ്രിയ തിരച്ചിൽ നടത്തിയെങ്കിലും അവർക്ക് മോതിരം മാത്രം കിട്ടിയില്ല. ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ തനിക്ക് തിരിച്ച് തരണമെന്നും അവർ വീഡിയോയിൽ അഭ്യർത്ഥിച്ചു.

 

 

തമാശ പറഞ്ഞ് നെറ്റിസെന്‍സ്

70,000 രൂപയെന്നത് അത്ര ചെറിയ സംഖ്യയല്ല. പ്രത്യേകിച്ചും ഒരു മധ്യവർഗ്ഗ ഇന്ത്യൻ കുടുംബത്തിനും അതിന് താഴെ വരുമാനമുള്ളവർക്കും. പക്ഷേ. ഒരു റീൽസ് ചിത്രീകരിക്കാൻ വേണ്ടി 70,000 രൂപയുടെ മോതിരം തെരഞ്ഞെടുത്ത പ്രിയയുടെ പ്രവർത്തിയെ നെറ്റിസെൺസ് പരിഹസിച്ചു. മോതിരം പോയാലെന്ത് ഒരു സൂപ്പർ റീൽ അല്ലേ കിട്ടിയതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. ചെലവേറിയ റീൽ എന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. അടുത്ത തവണ ശ്രമിക്കുമ്പോൾ ഒരു നൂല് കെട്ടിയിട്ട് ചെയ്താൽ മതിയെന്ന് മറ്റൊരാൾ കുറിച്ചു. സ്റ്റേഡിയം വൃത്തിയാക്കാൻ ഇനി മറ്റൊന്നും ചെയ്യേണ്ടെന്നായിരുന്നു വേറൊരു കുറിപ്പ്.

 

PREV
Read more Articles on
click me!

Recommended Stories

'ക്ലിനിക്ക് തുറക്കാനെത്തിയപ്പോൾ കണ്ടത് ഷട്ടറിനും ചുമരിനും ഇടയിൽ തല കുടുങ്ങിപ്പോയ കള്ളനെ'; വീഡിയോ കണ്ട് ചിരിയടക്കാനാകാതെ നെറ്റിസെൺസ്
'അതിഥികളുടെ വായിലേക്ക് മദ്യം ഒഴിച്ച് കൊടുത്ത് റഷ്യൻ സുന്ദരികൾ, ഇന്ത്യൻ വിവാഹങ്ങൾക്ക് എന്ത് സംഭവിച്ചു?'; വീഡിയോയും കുറിപ്പും വൈറൽ