'അടി, ഇടി, മുടി പറിക്കൽ...'; ഗാൽഗോട്ടിയാസ് സർവകലാശാലയിൽ വിദ്യാർത്ഥിനികൾ തമ്മിൽ കാമുകന് വേണ്ടി പൊരിഞ്ഞ തല്ല്, വീഡിയോ

Published : Mar 28, 2026, 08:55 PM IST
female students fight at Galgotias University

Synopsis

ഗാൽഗോട്ടിയാസ് സർവകലാശാലയിൽ രണ്ട് വിദ്യാർത്ഥിനികൾ കാമുകന്റെ പേരിൽ തമ്മിലടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉറ്റ സുഹൃത്തിന്റെ കാമുകനുമായി പ്രണയത്തിലായതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതോടെ, സർവകലാശാലയുടെ മുൻകാല കുപ്രശസ്തിയും ചേർത്ത് നെറ്റിസെൻസ് പരിഹാസവുമായി രംഗത്തെത്തി.

 

ഗാൽഗോട്ടിയാസ് സർവകലാശാല മുമ്പേ പ്രശസ്തമാണ്. ആ പ്രശസ്തി പക്ഷേ കുപ്രശസ്തിയാണെന്ന് മാത്രം. അന്താരാഷ്ട്രാ എഐ സമ്മിറ്റിൽ ചൈനീസ് റോബോർട്ടിനെ തങ്ങളുടെ റോബർട്ടാണെന്ന അവകാശവാദത്തോടെ പരിചയപ്പെടുത്തിയതും തെർമോക്കോൾ കൊണ്ടുള്ള ഡ്രോണ്‍ പ്രദർശിപ്പിച്ചുമാണ് ഗാൽഗോട്ടിയാസ് എന്ന സ്വകാര്യ സർവകലാശാല അന്താരാഷ്ട്രാതലത്തിൽ തന്നെ പ്രശസ്തമായത്. ഏറ്റവും ഒടുവിലായി സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥിനികളുടെ തമ്മിലടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

ബെസ്റ്റിയുടെ കാമുകനോട് പ്രണയം

സർവകലാശാലയിലെ രണ്ട് പെൺകുട്ടികൾ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടുന്നതായും പെട്ടെന്ന് തന്നെ അത് പിന്നീട് ശാരീരിക അക്രമത്തിലേക്ക് നീങ്ങുന്നതും വീഡിയോയിൽ കാണാം. ഗ്രേറ്റർ നോയിഡയിലെ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലാണ് സംഭവം നടന്നതെന്ന അവകാശവാദം ഉയ‍ർന്നതോടെ വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഘർ കെ കലേഷ് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ രണ്ട് പെൺകുട്ടികൾ തമ്മിൽ തർക്കിക്കുന്നത് കാണാം. പിന്നാലെ ഇരുവരും പരസ്പരം അടിക്കുകയും, മുടിയിൽ പിടിച്ച് വലിക്കുന്നു. ഇതോടെ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. മറ്റ് വിദ്യാർത്ഥികൾ നോക്കി നിൽക്കുമ്പോഴാണ് ഈ സംഘർഷം. ഇതിനിടെ ചില കുട്ടികൾ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് ചിലർ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. രണ്ട് സുഹ‍ൃത്തുക്കളിൽ ഒരാൾ മറ്റേ സുഹൃത്തിന്‍റെ കാമുകനുമായി പ്രണയത്തിലായെന്നും ഇതിനെ തുടർന്നുള്ള സംസാരമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.

പരിഹസിച്ച് നെറ്റിസെന്‍സ്

സംഭവത്തെ കുറിച്ച് സർവകലാശാല അധികൃതർ ഇതുവരെ ഔദ്ധ്യോഗിക സ്ഥിരീകരണമൊന്നും പുറത്തിറക്കിയിട്ടില്ല. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായമെഴുതാനെത്തിയത്. 'ഗാൽഗോട്ടിയാസിലെ വിദ്യാർത്ഥിനി ഒരു റോബോട്ട് വികസിപ്പിക്കേണ്ടതായിരുന്നു, പക്ഷേ, ഒടുവിൽ അവൾക്ക് ഉറ്റ സുഹൃത്തിന്‍റെ കാമുകനോട് പ്രണയം തോന്നി! ആഹാ, എന്തൊരു രംഗം," ഒരു ഉപയോക്താവ് പരിഹാസത്തോടെ എഴുതി. ഗാൽഗോട്ടിയാസ് ഇതിനകം തന്നെ ഒരു കുപ്രസിദ്ധ പേരാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. സൗഹൃദം വളരെ ആഴമുള്ളതായിരുന്നു, കാമുകൻ പോലും ഒരു പൊതു താൽപ്പര്യമായി മാറിയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. ഒരു സുഹൃത്തിന്‍റെ പ്രണയവും ഒരു കാമുകന്‍റെ പ്രണയവും... ഗാൽഗോട്ടിയാസിന്‍റെ കാമ്പസ് ഇപ്പോഴും നെറ്റ്ഫ്ലിക്സിനേക്കാൾ രസകരമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

'പുലർച്ചെ 5 മണി, കണ്ണ് തുറന്നപ്പോൾ തലയ്ക്ക് മുകളിൽ മൂർഖൻ'; തായ്‍ലൻഡിലെ ഹോട്ടൽ അനുഭവം പറഞ്ഞ് ദമ്പതികൾ, വീഡിയോ
'എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം...'; യാത്രയ്ക്കിടെ യുവതിക്ക് ഫോൺനമ്പർ നൽകിയ പോലീസ് ഉദ്യോഗസ്ഥനെ പൊളിച്ചടുക്കി യുവതി, വീഡിയോ വൈറൽ