ഒറ്റച്ചക്രമുള്ള സൈക്കിളിൽ യുവാവ്, തടഞ്ഞ് ട്രാഫിക് പൊലീസ്, കൗതുകത്തോടെ ഒരു ചോദ്യം; വൈറലായി വീഡിയോ

Published : May 10, 2026, 04:24 PM IST
viral video

Synopsis

ബെംഗളൂരുവിൽ ഇലക്ട്രിക് യുണിസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്. പിന്നാലെ, കൗതുകത്തോടെ ഒരു ചോദ്യം, ഞാനിതൊന്ന് ഓടിച്ചു നോക്കട്ടെ? രസകരമായ വീഡിയോ കാണാം.

ബെംഗളൂരുവിലെ തിരക്കേറിയ റോഡിലൂടെ ഇലക്ട്രിക് യൂണിസൈക്കിളിൽ പോവുകയായിരുന്ന ഒരു യുവാവും യുവാവിനെ തടഞ്ഞ ട്രാഫിക് പൊലീസുകാരനും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പതിവ് പരിശോധനയുടെ ഭാ​ഗമായിട്ടാണ് യുവാവിനെ ഉദ്യോഗസ്ഥൻ തടഞ്ഞത്. പിന്നീട് അദ്ദേഹം ഈ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലെ ഹൈലൈറ്റ്. ജെറോം ആനന്ദ് എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ഓഫീസിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് തന്റെ ഈ സൈക്കിളിൽ മടങ്ങുന്നതിനിടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനെ തടഞ്ഞത്. നിയമം എന്തെങ്കിലും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടാനാണോ പൊലീസ് തടഞ്ഞത് എന്ന് ആദ്യമൊന്ന് പേടിച്ചെങ്കിലും, വാഹനത്തെക്കുറിച്ചുള്ള കൗതുകമായിരുന്നു ഉദ്യോഗസ്ഥന്.

'ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഇതൊരു മികച്ച വാഹനമാണ്. പെട്രോൾ അടിക്കണ്ട, പാർക്കിംഗ് പ്രശ്നങ്ങളില്ല, ട്രാഫിക്കിലൂടെ എളുപ്പത്തിൽ ഓടിച്ചുപോകാം' എന്ന് ജെറോം ഉദ്യോഗസ്ഥന് വിശദീകരിച്ചു കൊടുത്തു. ഈ വാഹനത്തിന്റെ ഗുണങ്ങൾ കേട്ട് അമ്പരന്ന പൊലീസ് ഉദ്യോഗസ്ഥൻ, തനിക്കും ഇതൊന്ന് ഓടിച്ചു നോക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പിന്നാലെ, ജെറോമിന്റെ സഹായത്തോടെ സൈക്കിളിൽ കയറി ബാലൻസ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ, ആദ്യ ശ്രമത്തിൽ തന്നെ മികച്ച രീതിയിൽ മുന്നോട്ട് നീങ്ങി. ഇത് കണ്ടുനിന്നവരിലും കൗതുകമുണ്ടാക്കി. 'പൊലീസ് ഉദ്യോഗസ്ഥന്റെ ആവേശവും താൽപ്പര്യവും കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഒരുപക്ഷേ ഭാവിയിൽ ബെംഗളൂരു ട്രാഫിക് പൊലീസും ഇത്തരം യൂണിസൈക്കിളുകൾ ഉപയോഗിച്ചേക്കാം' എന്ന് ജെറോം വീഡിയോയിൽ പറയുന്നു.

 

 

സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'ഇത് ശരിക്കും ബെംഗളൂരുവിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്', 'പൊലീസുകാരന്റെ കൗതുകം കാണാൻ നല്ല ഭംഗിയുണ്ട്' എന്നിങ്ങനെയൊക്കെയാണ് ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇത്തരം വാഹനങ്ങൾ ഒരു പരിഹാരമാകുമെന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ബംഗാളിൽ, 'ശമ്പള വർദ്ധന' ഇല്ലെങ്കിൽ ജോലിയില്ലെന്ന് യുപിയിലെ വീട്ടുജോലിക്കാർ; നന്നായെന്ന് നെറ്റിസെൺസും
'എന്നോടൊപ്പം നീ എന്‍റെ വേദനയും താങ്ങി'; കാൻസർ ചികിത്സയ്ക്ക് വേണ്ടി മുടി മുറിച്ച ഭാര്യക്കൊപ്പം മുടി മുറിച്ച് ഭർത്താവും, വീഡിയോ