'എന്നോടൊപ്പം നീ എന്‍റെ വേദനയും താങ്ങി'; കാൻസർ ചികിത്സയ്ക്ക് വേണ്ടി മുടി മുറിച്ച ഭാര്യക്കൊപ്പം മുടി മുറിച്ച് ഭർത്താവും, വീഡിയോ

Published : May 10, 2026, 11:35 AM IST
Husband shaving his on hair

Synopsis

കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയയായ ഭാര്യ മുടി മുറിച്ചപ്പോൾ, ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭർത്താവും സ്വന്തം മുടി മുറിച്ചു. ഭാര്യയുടെ മുടി മുറിച്ചതിന് പിന്നാലെ ഭർത്താവ് സ്വയം മുടി മുറിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി പേർ ദമ്പതികൾക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.

 

കാൻസർ ചികിത്സയ്ക്ക് വേണ്ടി ഭാര്യ മുടി മുറിച്ചപ്പോൾ, ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭർത്താവും സ്വന്തം മുടി മുറിച്ചു. ഭർത്താവ് തന്‍റെ മുടി മുറിക്കുന്നതിന്‍റ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഇരുവരെയും ആശ്വസിപ്പിച്ച് രംഗത്തെത്തിയത്. ഏറ്റവും പ്രയാസകരമായ കാലത്ത് ഒപ്പം നിൽക്കുമ്പോഴാണ് കുടുംബം അതിന്‍റെ യഥാർത്ഥ അർത്ഥം കണ്ടെത്തുന്നതെന്നായിരുന്നു ചിലരുടെ കുറിപ്പ്. കാൻസർ ചികിത്സയ്ക്ക് വേണ്ടി കീമോതെറാപ്പി ചെയ്യുമ്പോൾ രോഗിയുടെ മുടി കൊഴിയും. അതിനാൽ കീമോയ്ക്ക് മുമ്പ് രോഗികളുടെ മുടി മുറിക്കുന്നത് സാധാരണമാണ്.

ഭാര്യയ്ക്ക് ഒപ്പം മുടി മുറിച്ച് ഭർത്താവും

കീമോതെറാപ്പിയെ തുടർന്ന് മുടി കൊഴിഞ്ഞ് പോയപ്പോൾ അനുഭവിച്ച വേദനയെക്കുറിച്ച് നേരത്തെ നമ്രത നിതിൻ ഗോയൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. രണ്ടാമത്തെ കീമോതെറാപ്പി സെഷന് ശേഷം, മുടി വളരെയധികം കൊഴിഞ്ഞു തുടങ്ങിയെന്നും തലയോട്ടി വളരെ സെൻസിറ്റീവും വേദനാജനകവുമാണെന്നും അവർ വീഡിയോയിൽ പറഞ്ഞു. മുടി കൊഴിയുമ്പോഴെല്ലാം വേദന കൂടുതലാകുമെന്നും അവർ കൂട്ടിചേർത്തു. ചികിത്സ തുടരുന്നതിനിടെ നമ്രത, ഭർത്താവിനോട് മുടിമുറിക്കാതെ പറ്റില്ലെന്ന് പറയുകയും തന്‍റെ മുടി മുറിക്കാൻ സഹായിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം തന്‍റെ തല മൊട്ടയടിക്കാനായി ഡ്രിമ്മർ തലയിൽ മുട്ടിയപ്പോൾ പോലും അസഹനീയമായ വേദനയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. കീമോ തെറാപ്പിക്കിടെ മുടി കൊഴിയുമെന്ന് അറിയാമായിരുന്നെങ്കിലും തനിക്ക് അതിന് വൈകാരികമായി തയ്യാറെടുക്കാൻ കഴിഞ്ഞില്ലെന്നും അവ‍ർ കൂട്ടിചേർത്തു. ഭാര്യയുടെ മുടി മുറിച്ചതിന് പിന്നാലെ നമ്രത കോഹ്ലിയും തന്‍റെ തലമുടി സ്വയം ഡ്രിമ്മ് ചെയ്ത് കളയുന്ന വീഡിയോയാണ് നമ്രത നിതിൻ ഗോയൽ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്.

 

 

'ഒപ്പമുണ്ട് ഞങ്ങളെല്ലാം'

വീഡിയോ സമൂഹ മധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു. ഇരുവരുടെയും സ്നേഹത്തെ നിരവധി പേർ പിന്താങ്ങി. "അദ്ദേഹം എത്ര സ്നേഹനിധിയായ ഭർത്താവാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. "നിങ്ങൾ ഒരു മികച്ച ടീമാണ്, സുഹൃത്തുക്കളേ! അത് സ്നേഹത്തിനും സൗഹൃദത്തിനും അപ്പുറമാണ്." മറ്റൊരു കാഴ്ചക്കാരൻ എഴുതി. "അനുഗ്രഹിക്കപ്പെട്ടവരായി തുടരൂ, ഒരുമിച്ച് ശക്തമായി തുടരൂ," എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. നിരവധി പേർ ഇരുവർക്കും ദൈവത്തിന്‍റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് എഴുതി. ഞങ്ങളെല്ലാം നിങ്ങളോടൊപ്പമുണ്ട്. പെട്ടെന്ന് രോഗം ഭേദമായി സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.

 

PREV
Read more Articles on
click me!

Recommended Stories

ജീവനക്കാർക്ക് 10,000 രൂപയും 3 ദിവസത്തെ അവധിയും ; മാതൃദിനം, മാതാപിതാക്കൾക്കൊപ്പം ആഘോഷിക്കാൻ ദില്ലി സിഇഒ വക!
'ദൈവമേ അവർ മരിച്ചു'; അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ, ജീവൻ രക്ഷിക്കാനായി ഓടുന്ന സഞ്ചാരികൾ, മൂന്ന് മരണം, വീഡിയോ വൈറൽ