
സിനിമകളിൽ സാഹസിക സ്റ്റണ്ടുകൾ ചെയ്യുന്നതിന് ഏറെ പേരുകേട്ടയാളാണ് നടൻ വിദ്യുത് ജംവാൾ. എന്നാൽ, ഇത്തവണ അദ്ദേഹം അവതരിപ്പിച്ച സാഹസിക സ്റ്റണ്ട് കാഴ്ചക്കാരെ അമ്പരപ്പിച്ചു. കത്തുന്ന മെഴുകുതിരികളിൽ നിന്നുള്ള മെഴുക് അദ്ദേഹം നേരിട്ട് മുഖത്ത് ഒഴിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
"പുരാതന കളരി പയറ്റിനെയും യോഗയെയും ആദരിക്കുന്നു, അതിരുകൾ മറികടക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. മെഴുകുതിരി മെഴുകും കണ്ണടയ്ക്കലും, യോദ്ധാവിന്‍റെ ആത്മാവിന്‍റെ തെളിവ്!" എന്ന അടിക്കുറിപ്പോടെയാണ് വിദ്യുത് ജംവാൾ തന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒരു വേദിയിൽ ഇരിക്കുന്ന വിദ്യുത് ജംവാളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ അദ്ദേഹം ഒരു പ്രത്യേക രീതിയിൽ ശരീരം ഇളക്കുന്നു. തുടർന്ന് തന്‍റെ മുന്നിൽ കത്തിച്ച് വച്ച രണ്ട് കൂറ്റൻ മെഴുകുതിരിയിൽ നിന്നും ഉരുകിയ മെഴുക് അടച്ച് പിടിച്ച് കണ്ണിലേക്ക് ഒഴിക്കുന്നു. പിന്നാലെ മെഴുതികുതിരികൾ യഥാ സ്ഥാനത്ത് വച്ച ശേഷം അദ്ദേഹം വീണ്ടും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിക്കുന്നു. ഈ സമയമത്രയും പശ്ചാത്തലത്തിൽ ശംഖ് നാദം കേൾക്കാം.
അഭിനന്ദന പ്രവാഹം, വിമർശനവും
വിദ്യുത് ജംവാളിനൊപ്പം കമാന്‍റോയിൽ അഭിനയിച്ച സഹതാരം ആദ ശർമ്മയും വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തി. വേദിക്ക് തീ കൊളുത്തി. പിന്നാലെ അവനവനെയുമെന്നായിരുന്നു ആദ ശർമ്മയുടെ കുറിപ്പ്. നിരവധി പേര്‍ ഇത് വേദനയെയും സഹിഷ്ണുതയെയും നേരിടാനുള്ള പ്രവർത്തിയാണെന്ന് കുറിച്ചു. നിരവധി പേർ സഹാസികതയെ അഭിനന്ദിച്ച് എത്തിപ്പോൾ ഉരുകിയൊലിക്കുന്ന മെഴുകി കണ്ണിലൊഴുച്ചതിനെ വിമർശിച്ച് കൊണ്ടും ചിലർ രംഗത്തെത്തി. ഇത്തരം പ്രവർത്തികൾ പലരും അനുകരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ചിലരുടെ കുറിപ്പ്.