വാൾ സ്ട്രീറ്റ് നിശ്ചലമാക്കി ഇന്ത്യന്‍ വിവാഹ ആഘോഷം; വീഡിയോ വൈറൽ

Published : May 30, 2025, 03:26 PM IST
വാൾ സ്ട്രീറ്റ് നിശ്ചലമാക്കി ഇന്ത്യന്‍ വിവാഹ ആഘോഷം; വീഡിയോ വൈറൽ

Synopsis

യുഎസിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി വാൾ സ്ട്രീറ്റിലൂടെ ഒരു ഇന്ത്യന്‍ വിവാഹ ഘോഷയാത്ര കടന്ന് പോയതോടെ നഗരം നിശ്ചലമായി 

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് യുഎസിലെ വാൾ സ്ട്രീറ്റ്.  അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായ ഇവിടുത്തെ തെരുവുകൾ പക്ഷേ. ഒരു ദിവസം ഇന്ത്യക്കാരാല്‍ നിശ്ചലമാക്കപ്പെട്ടു. അതും ഒരു വിവാഹ പാര്‍ട്ടി കടന്ന് പോയതോടെ. പരമ്പരാഗതമായ ഇന്ത്യന്‍ വിവാഹ വസ്ത്രങ്ങൾ ധരിച്ചെത്തിയ നാനൂറോളം പേരാണ് വിവാഹത്തിന് പങ്കെടുത്ത് തെരുവിലൂടെ പാട്ടും നൃത്തവുമായി കടന്ന് പോയത്. ഇവര്‍ക്കൊപ്പം ലഹങ്ക അണിഞ്ഞ് വധുവും ഷെര്‍വാണി ധരിച്ച് വരനും ഒത്ത് ചേര്‍ന്നതോടെ ആഘോഷം അതിന്‍റെ ഉച്ഛസ്ഥായിലെത്തിയെന്ന് റിപ്പോര്‍ട്ടുകൾ. 

വീഡിയോയില്‍ ആളുകൾ പാട്ടിനൊപ്പിച്ച് ചുവട് വയ്ക്കുന്നത് കാണാം. വീഡിയോയില്‍ നിരവധി പാട്ടുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇടയ്ക്ക് തുറന്ന കാറില്‍ വരനും സുഹൃത്തുകളും ചുവട് വയ്ക്കുന്നത് കാണാം. പിന്നീട് ഈ കാറില്‍ വരന്‍ മാത്രം കടന്നുവരുന്നു. വിവാഹത്തിന് പങ്കെടുക്കാനെത്തിയ ആളുകളെല്ലാം തന്നെ പാട്ടിനൊപ്പിച്ച് നൃത്തം ചവിട്ടു. ഗുജറാത്തികളുടെ ആഘോഷമാണെന്ന് കരുതി എന്നായിരുന്നു ഒരു കുറിപ്പ്. ബോജ്പൂരി പാട്ടില്ലാതെ ബരാത്ത് പൂര്‍ണ്ണമാകില്ലെന്ന് മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു. ചിലര്‍ വധും വരനും ആരാണെന്ന് ചോദിച്ചു. അദ്ദേഹം തന്നെ അവര്‍ കോടിപതികളായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. 

 

'എത്ര അസ്വാഭാവികമായ ഒരു ഉച്ച സമയം. ബറാത്തിന് വേണ്ടി വാൾ സ്ട്രീറ്റ് അടച്ചു. എല്ലാവരുമൊത്തുള്ള നൃത്തം അവരുടെ മഹത്വം കാണിക്കുന്നതായിരുന്നു.' വീഡിയോ പങ്കുവച്ച് കൊണ്ട് ദേവര്‍ഷി ഷാ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് താഴെ കുറിപ്പെഴുതാനെത്തിയത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മാന്ത്രികതയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റൊരാൾ, ഇത്രയും ആഘോഷമായി നടത്തിയ വിവാഹത്തിന് എത്ര രൂപ ചെലവായി എന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി.  സഹോദരന്‍ എല്ലാ അമേരിക്കക്കാരെയും കൊണ്ട് നൃത്തം ചെയ്യിച്ചു എന്നായിരുന്നു മറ്റൊരു കുറിപ്പ്. 
 

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ