'അമ്മയും മകനും' അല്ല 'സഹോദരനും സഹോദരിയും'; ഒരു വീഡിയോയില്‍ ആകെ 'കണ്‍ഫ്യൂഷൻ' അടിച്ച് സോഷ്യൽ മീഡിയ

Published : Feb 05, 2025, 08:25 AM IST
'അമ്മയും മകനും' അല്ല 'സഹോദരനും സഹോദരിയും'; ഒരു വീഡിയോയില്‍ ആകെ 'കണ്‍ഫ്യൂഷൻ' അടിച്ച് സോഷ്യൽ മീഡിയ

Synopsis

മകന്‍റെയും അമ്മയുടെയും രണ്ട് കാലങ്ങളിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കേര്‍ത്തിണക്കിയ ഒരു വീഡിയോയായിരുന്നു അത്. പക്ഷേ, അതില്‍ അമ്മയുടെയും മകന്‍റെയും കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ സംശയാലുക്കളാക്കി. 


ഡീപ്പ്ഫെയ്ക്ക് വീഡിയോകൾ മുതല്‍ കാഴ്ചക്കാരനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളുടെ കാലം കൂടിയാണ് ഇത്. പലപ്പോഴും നമ്മുടെ കാഴ്ചയുടെ യാഥാര്‍ത്ഥ്യത്തെ തന്നെ കബളിപ്പിക്കാന്‍ പറ്റുന്നതരത്തിലുള്ള  വീഡിയകൾ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ലഭ്യമാണ്.  ഇത്തരത്തില്‍ ഒറ്റ നോട്ടത്തില്‍ എന്താണ് യാഥാര്‍ത്ഥ്യമെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത  തരത്തില്‍, സമൂഹ മാധ്യമങ്ങൾ കീഴടക്കിയ ഒരു വീഡിയോയെ ചൊല്ലി ഉപയോക്താക്കൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. ട്രെന്‍റിംഗ് വീഡിയോകളും എഐ വീഡിയോകളും മറ്റുംപങ്കുവയ്ക്കുന്ന ജനപ്രീയ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടായ റാംസി ഒഫീഷ്യൽ എന്ന അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ഒരു വീഡിയോയായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉറക്കം കെടുത്തിയത്. 

'ഭാഗ്യവാനായ മനുഷ്യന്‍' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോയായിരുന്നു അത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു ചെറുപ്പക്കാരിയായ യുവതി നിലത്ത് കാലും നീട്ടിയിരിക്കുന്നത് കാണാം. കാഴ്ചയില്‍ അവര്‍ക്ക് വലിയ പ്രായമില്ല. വളരെ ചെറുപ്പം. അവരുടെ പിന്നില്‍ കാഴ്ചയില്‍ അവരെക്കാൾ പ്രായം തോന്നിക്കുന്ന ഒരു യുവാവ് നില്‍ക്കുന്നു. പെട്ടെന്ന് അദ്ദേഹം മുന്നോട്ട് വരികയും യുവതിയുടെ മടിയില്‍ ഇരിക്കുകയും ചെയ്യുന്നു. പിന്നാലെ ഇരുവരുടെയും ഒരു പഴയ ഫോട്ടോയും വീഡിയോയില്‍ കാണിക്കുന്നു. ആ ചിത്രത്തില്‍ യുവതി അല്പം കൂടി ചെറുപ്പക്കാരിയാണ്. മടിയില്‍ ഒരു കൊച്ച് കുട്ടിയിരിക്കുന്നു. വീഡിയോയില്‍, 'ചെറിയ പ്രായത്തില്‍ തന്നെ അമ്മയായതിന്‍റെ ഗുണങ്ങൾ' എന്ന് എഴുതിയിരിക്കുന്നതും കാണാം. 

Read More: ഓണ്‍ലൈനില്‍ ഓർഡർ ചെയ്തത് ഡ്രില്ലിംഗ് മെഷ്യന്‍; കിട്ടിയത് ഓർഡർ ചെയ്ത വസ്തുക്കളുടെ പ്രിന്‍റ്; ശുദ്ധ തട്ടിപ്പ്

Read More:  'ഫിറ്റായ' വൃദ്ധന്‍റെ സമീപത്തിരുന്ന് കരയുന്ന 5 വയസുകാരി; കാരണം അന്വേഷിച്ച യുവാവ് ഞെട്ടി, അമ്മ 332 കിമീ. ദൂരത്ത്

അമ്മയുടെയും മകന്‍റെയും രണ്ട് കാലങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. നിരവധി പേര്‍ യുവാവിനോട് താന്‍ തന്‍റെ അമ്മയെക്കാൾ പ്രായമുള്ളയാളാണോയെന്നായിരുന്നു ചോദിച്ചത്. മറ്റ് ചിലര്‍ അത് യുവതിയുടെ മകനല്ല മറിച്ച് സഹോദരനാണെന്ന് വാദിച്ചു. ഇതെല്ലാം ഫിൽറ്ററിന്‍റെ കളിയല്ലേയെന്നായിരുന്നു മറ്റു ചിലരുടെ നിരീക്ഷണം. നിങ്ങളുടെ അമ്മ നിങ്ങളുടെ മകളെ പോലെയുണ്ടെന്ന് എഴുതിയവരും കുറവല്ല. അതേസമയം വീഡിയോ ഇതിനകം ഒരു കോടി ഇരുപത്തിയാറ് ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് നാല് ലക്ഷത്തിന് അടുത്ത് കാഴ്ചക്കാര്‍ വീഡിയോ ലൈക്ക് ചെയ്തു. 

Read More:  അച്ഛന്‍റെ മൃതദേഹത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം; മൃതദേഹം രണ്ടായി ഭാഗിച്ച്, രണ്ടായി സംസ്കരിക്കണമെന്ന് ഇളയമകൻ

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം