ഇന്ത്യയിൽ നിന്നൊഴികെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും ഭക്ഷ്യവിഷബാധ; യുഎസ് വ്ലോഗറുടെ വെളിപ്പെടുത്തൽ വൈറൽ

Published : Sep 15, 2026, 03:05 PM IST
Vlogger claims food poisoning from countries other than India Viral Video

Synopsis

യുഎസ്, ചൈന, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി അമേരിക്കൻ ട്രാവൽ വ്ലോഗർ ജേക്ക് ബ്രെയ്മില്ലർ വെളിപ്പെടുത്തി. എന്നാൽ ഇന്ത്യ സന്ദർശിച്ചപ്പോൾ തനിക്ക് അസുഖമൊന്നും ഉണ്ടായില്ലെന്നും വാഴയിലയിലെ ഭക്ഷണം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

യുഎസ്, ചൈന, ജർമനി, മെക്സിക്കോ, കൊളംബിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും ഭക്ഷ്യവിഷബാധ നേരിട്ടിട്ടുണ്ടെന്ന് പറയുന്ന അമേരിക്കൻ ട്രാവൽ വ്ലോഗർ ജേക്ക് ബ്രെയ്മില്ലറുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. അതിന് കാരണം ഇന്ത്യ സന്ദർശിച്ചവേളയിൽ ഭക്ഷണം കഴിച്ചിട്ട് തനിക്ക് അസുഖമൊന്നും ഉണ്ടായില്ലെന്ന വെളിപ്പെടുത്തലാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായ രാജ്യങ്ങളുടെ പട്ടിക ജേക്ക് ബ്രെയ്മില്ലർ അവതരിപ്പിച്ചത്. ജർമനി, മെക്സിക്കോ, കൊളംബിയ, ഹോണ്ടുറാസ്, ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, യുഎസ് തുടങ്ങി താൻ സന്ദർശിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിൽ നിന്നും തനിക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്ന് അദ്ദേഹം തന്‍റെ വീഡിയോയിൽ വെളിപ്പെടുത്തുന്നു.

'ഇന്ത്യയിൽ നിന്നൊഴികെ'

വീഡിയോയുടെ തുടക്കത്തിൽ വാഴയിലയിൽ സാമ്പാറും പപ്പടവും കൂട്ടി ചോറുണ്ണുന്ന ജേക്ക് ബ്രെയ്മില്ലറെ കാണാം. പിന്നാലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് രാജ്യങ്ങളിലെ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം പങ്കുവച്ചു. ജർമനി, മെക്സിക്കോ, കൊളംബിയ, ഹോണ്ടുറാസ്, ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾക്കൊപ്പം അതാത് രാജ്യങ്ങളിൽ നിന്നും കഴിച്ച ഭക്ഷണവും അദ്ദേഹം വീഡിയോയിൽ ഉൾപ്പെടുത്തി. ഒടുവിൽ ഒരു പിടി ചോറെടുക്ക് കഴിക്കുമ്പോൾ എല്ലാ രാജ്യങ്ങളിൽ നിന്നും തനിക്ക് ഭക്ഷ്യവിഷബാധ നേരിടേണ്ടിവന്നെന്ന് അദ്ദേഹം വീഡിയോയിൽ എഴുതിക്കാണിക്കുന്നു.

വീഡിയോയ്ക്ക് താഴെ ഇന്ത്യയിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ അസുഖമുണ്ടായോയെന്ന് ഒരു കാഴ്ചക്കാരൻ ചോദിച്ചു. എന്നാൽ ഇന്ത്യയിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ തനിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ലെന്നായിരുന്നു ജേക്കിന്‍റെ മറുപടി. വാഴയിലയിലെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ “Amazing meal” എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം ഇത്തരത്തിൽ സംഭവച്ചത് ഒരു പക്ഷേ തന്‍റെ പിഴവായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പ്രശ്നം യുഎസിലെന്ന് കുറിപ്പുകൾ

പോസ്റ്റിന് താഴെ നിരവധി പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്. അമേരിക്കയിലെത്തിയതിന് ശേഷം ചില ഭക്ഷണങ്ങളോട് അസഹിഷ്ണുത ഉണ്ടായതായി ഒരാൾ എഴുതി. മറ്റൊരാൾക്ക് അമേരിക്കയിൽ നിന്നാണ് ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടായതെന്നും ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടേണ്ടിവന്നെന്നും പ്രതികരിച്ചു. ചൈനയിൽ മൂന്ന് വർഷവും ചെക്ക് റിപ്പബ്ലിക്കിൽ ഒരു വർഷവും താമസിച്ചിട്ടുള്ള ജേക്ക് ബ്രെയ്മില്ലർ ഇപ്പോൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് യാത്രാനുഭവങ്ങൾ പങ്കിടുന്ന വ്ലോഗറാണ്.

PREV
Read more Articles on
click me!

Recommended Stories

ലിഫ്റ്റിൽ വളർത്തുനായയെ കയറ്റിയതിനെ ചൊല്ലി തർക്കം; അധ്യാപികയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ച് അടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
‘ബ്രോ, ഷൂസ് വേണോ?’; സ്ലിപ്പറുമിട്ട് മഴ നനഞ്ഞ് സൈക്കിൾ ചവിട്ടി എത്തിയ ഡെലിവറി ബോയിക്ക് അഡിഡാസ് ഷൂസ് സമ്മാനിച്ച് യുവാവ്, വീഡിയോ