ഭക്ഷണം തികഞ്ഞില്ല, വിവാഹ പന്തലില്‍ നിന്നിറങ്ങി വരനും സംഘവും; പിന്നാലെ 100 -ലേക്ക് വിളിച്ച് വധു

Published : Feb 04, 2025, 08:22 AM IST
ഭക്ഷണം തികഞ്ഞില്ല, വിവാഹ പന്തലില്‍ നിന്നിറങ്ങി വരനും സംഘവും; പിന്നാലെ 100 -ലേക്ക് വിളിച്ച് വധു

Synopsis

വിവാഹത്തിനിടെ ഭക്ഷണം തികഞ്ഞില്ലെന്ന് പരാതിപ്പെട്ട വരന്‍റെ കുടുംബാഗംങ്ങൾ. വധുവും കുടുംബവും തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ചു. പിന്നാലെ വിവാഹ പന്തലില്‍ സംഘര്‍ഷം ഉടലെടുത്തു. 


ഗുജറാത്തിലെ സൂറത്തിന് സമീപത്തെ വരാച്ചയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരു അസാധാരണ വിവാഹം നടന്നു. വിവാഹ പന്തലില്‍ വച്ച് തീരുമാനിച്ച വിവാഹം പക്ഷേ, നടന്നത് പോലീസ് സ്റ്റേഷനിലാണെന്ന് മാത്രം. വരാച്ചാ പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ ഒരു ഫോണ്‍ കോൾ വന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വിളിച്ചത് സമീപത്തെ വിവാഹ പന്തലില്‍ നിന്നുള്ള വധുവായിരുന്നു. വരനെ എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഉടനെ തന്നെ പോലീസ് വിവാഹ പന്തലിലെത്തി കാര്യം അന്വേഷിച്ചു. 

ഞായറാഴ്ച രാത്രി വരാച്ചയിലെ ലക്ഷ്മിനഗർ വാഡിയിൽ നടന്ന രാഹുൽ പ്രമോദ് മഹന്തോയുടെയും അഞ്ജലി കുമാരി മിറ്റുസിംഗിന്‍റെയും വിവാഹ ചടങ്ങായിരുന്നു സ്ഥലം. വിവാഹത്തിനിടെ അതിഥികളായി എത്തിയവര്‍ക്ക് ഭക്ഷണം തികഞ്ഞില്ല. ഇതോടെ വരന്‍റെ കുടുംബാംഗങ്ങൾ, വധുവും വീട്ടുകാരും ചേര്‍ന്ന് തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ചു. ഇത് വിവാഹ പന്തലിൽ വലിയ ബഹളങ്ങൾക്ക് വഴിവെച്ചു. വരന്‍ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഏറെ പണം ചെലവഴിച്ച് നടത്തുന്ന വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി വരന്‍ വധു അഞ്ജലി കുമാരിക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. അഞ്ജലി കുമാരി 100 -ലേക്ക് വിളിച്ച് പോലീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു. 

Read More: 16- മത്തെ വയസിൽ 27 കിലോ മാത്രം; അച്ഛനും അമ്മയും മകളെ വർഷങ്ങളോളം പട്ടിണിക്കിട്ടത് നൃത്തത്തിന് വേണ്ടി, ഒടുവിൽ

Read More:  700 വർഷത്തെ പഴക്കം, ഹെലിപാടും ക്രിക്കറ്റ് പിച്ചും; യുകെയില്‍‌ വില്പനയ്ക്ക് വച്ച ബംഗ്ലാവിന് വില 225 കോടി!

പിന്നാലെ, സൂറത്ത് പോലീസ് പാഞ്ഞെത്തുകയായിരുന്നു. പോലീസ് വരനെ പന്തലില്‍ നിന്നും മാറ്റി സമാധാനത്തോടെ പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു. അദ്ദേഹത്തെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ വച്ച് നിസാരമായൊരു കാര്യത്തിന് വിവാഹം വേണ്ടെന്ന് വയ്ക്കരുതെന്ന് ഉപദേശിച്ചു. പോലീസിന്‍റെ ഉപദേശം സ്വീകരിച്ചെങ്കിലും വീണ്ടും വിവാഹ പന്തലിലെത്തി ബന്ധുക്കളെ അഭിമുഖീകരിക്കാന്‍ വരന് മടി. പിന്നാലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ രാത്രിയില്‍ ഒരു മലയും അല്പം പൂക്കളും മറ്റും സംഘടിപ്പിച്ചു. പോലീസ് സ്റ്റേഷനിനുള്ളില്‍ വച്ച് ഏളിയ രീതിയില്‍ അഞ്ജലിയുടെയും രാഹുലിന്‍റെയും വിവാഹം നടത്തി. സമൂഹ മാധ്യമങ്ങളില്‍ ഈ വിവാഹത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സൂറത്ത് പോലീസിന്‍റെ സോഷ്യല്‍ പോലീസിംഗിന്‍റെ മാതൃകയായി ആഘോഷിക്കുകയാണ് ഇപ്പോൾ. 

Watch Video:  പരീക്ഷാ ഹാളിലെത്താന്‍ വൈകി, പിന്നാലെ അടച്ചിട്ട ഗേറ്റ് നൂണ്ട് കടന്ന് വിദ്യാര്‍ത്ഥിനി; വീഡിയോ വൈറല്‍

 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ