ചെന്നായകൾക്ക് ബുദ്ധിയുണ്ട്; കെണി വലിച്ചെടുത്ത് ഞെണ്ടിനെ പിടിക്കുന്ന ചെന്നായ, വീഡിയോ വൈറൽ

Published : Nov 30, 2025, 04:30 PM IST
wolf catching crab in a trap

Synopsis

ബ്രിട്ടീഷ് കൊളംബിയയിൽ ഒരു കടൽ ചെന്നായ ഞെണ്ടുകളെ പിടിക്കാനുള്ള കെണി കരയിലേക്ക് വലിച്ചടുപ്പിച്ച് അതിൽ നിന്നും ഞെണ്ടുകളെ ഭക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു കാട്ടു ചെന്നായ ഇര പിടിക്കാൻ ഉപകരണം ഉപയോഗിക്കുന്നത് ആദ്യമായാണ് രേഖപ്പെടുത്തുന്നത്.  

 

ല വീഡിയോകളും യാഥാര്‍ത്ഥ്യമാണോയെന്ന സംശയത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. ഓരോ ദിവസം കഴിയുന്തോറും യാഥാര്‍ത്ഥ്യവുമായി അത്രമേല്‍ അടുപ്പമുള്ള വീഡിയോകളാണ് പുറത്ത് വരുന്നത്. അതിനാല്‍ പല വീഡിയോകളും സംശയത്തോടെ മാത്രമാണ് ഇന്ന് കാഴ്ചക്കാര്‍ കാണുക. കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സമാനമായ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ അതൊരു യഥാര്‍ത്ഥ വീഡിയോയായിരുന്നു. വീഡിയോയിലുള്ള കാര്യങ്ങളാണ് കാഴ്ചക്കാരെ സംശയാലുവാക്കിയത് എന്ന കാര്യത്തില്‍ തർക്കമില്ല.

ഞണ്ടുകൾക്ക് വലയൊരുക്കുന്ന ചെന്നായ

ഒരു കടൽ ചെന്നായ പല്ലുകൾ ഉപയോഗിച്ച് കരയിലേക്ക് ഞണ്ടുകളുടെ കെണികൾ വലിച്ചെടുക്കുന്നതും ചൂണ്ടയിൽ കുരുങ്ങിയ ഞെണ്ടുകളെ തിന്നുന്നതും കാണാം. ഗവേഷകരുടെ അഭിപ്രായത്തിൽ, ഒരു കാട്ടു ചെന്നായ ഒരു ഉപകരണം ഉപയോഗിച്ച് ഇത്തരത്തില്‍ ഇര പിടിക്കുന്നത് ആദ്യമായാണ് റെക്കോർഡ് ചെയ്യുന്നതെന്നാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ തദ്ദേശീയരായ ഹെയ്ൽറ്റ്സുക് നേഷൻ അംഗങ്ങൾ ഞണ്ടുകളെ പിടിക്കാൻ ഒരുക്കിയ കെണിയായിരുന്നു ചെന്നായ വലിച്ച് അടുപ്പിച്ചത്. ഞെണ്ടിന് കെണി വച്ച സ്ഥലത്ത് ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിലാണ് ചെന്നായയുടെ ഈ ഞെണ്ട് വേട്ടയുടെ ദൃശ്യങ്ങളുള്ളത്.

 

 

പതിവായ ഞെണ്ട് മോഷണം

പ്രദേശത്തെ തദ്ദേശീയ ജനത കുടുതലായും ആശ്രയിക്കുന്നത് കക്ക, മത്തി, സാൽമൺ തുടങ്ങിയ മത്സ്യളെയാണ്. ഞെണ്ടുകൾ തടാകത്തിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനാൽ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു. പിന്നാലെയാണ് ഞെണ്ടുകളെ പിടികൂടാനായി ഇവർ കൂടുകൾ സ്ഥാപിച്ച് തുടങ്ങിയത്. ഇക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഹെയ്ൽറ്റ്സുക് നേഷൻ അംഗങ്ങൾ തിരിച്ചെത്തുമ്പോഴെല്ലാം ചൂണ്ട കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്താറുണ്ടായാരുന്നു.

ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാന്‍ അവർ സ്ഥാപിച്ച സിസിടിവിയിലാണ് ഇപ്പോൾ ചെന്നായയുടെ ഞെണ്ട് വേട്ട പതിഞ്ഞത്. ന്യൂയോർക്കിലെ സിറാക്കൂസിലുള്ള SUNY കോളേജ് ഓഫ് എൻവയോൺമെന്റൽ സയൻസ് ആൻഡ് ഫോറസ്ട്രിയിലെ പ്രൊഫസറായ കൈൽ ആർട്ടെല്ലിന്റെയും കാനഡയിലെ വിക്ടോറിയ സർവകലാശാലയിലെ അനുബന്ധ പ്രൊഫസറായ പോൾ പാക്വെറ്റിന്റെയും നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്‍റെ സഹായത്തോടെയാണ് ചലന-ട്രിഗർ ചെയ്ത ക്യാമറകൾ സ്ഥാപിച്ചത്. റിമോട്ട് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ എല്ലാവരെയും അമ്പരപ്പിച്ചു. ഒരു പെൺ ചെന്നായ തടാകത്തിഷ ഇട്ട് വച്ചിരുന്ന ഒരു ഞെണ്ട് കെണി കരയിലേക്ക് വലിച്ച് അടുപ്പിക്കുന്നതും തുടർന്ന് അതില്‍ നിന്നും ഞെണ്ടിനെ എടുത്ത് ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എടുത്തുകാണിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ
പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി