
പലതരത്തിലുള്ള വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ, നമ്മെ കൗതുകം കൊള്ളിക്കുന്ന അനേകം ദൃശ്യങ്ങളും ഉണ്ടാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്, Unlimited L's എന്ന യൂസറാണ്.
ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്, കാനഡയിലെ ക്യൂബെക്കിൽ നിന്നാണ്. ഒരു ദമ്പതികൾ താമസിക്കുന്ന കാബിനിന് ചുറ്റും ചുറ്റിക്കറങ്ങുന്ന ചെന്നായക്കൂട്ടത്തെയാണ് വീഡിയോയിൽ കാണുന്നത്. ന്യൂജേഴ്സിയിൽ നിന്നുള്ളവരാണ് ദമ്പതികൾ എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
34 -കാരനായ മിച്ചി ജൂൾസും ഭാര്യ മായ ജൂൾസും (33) മിച്ചിയുടെ ജന്മദിനം ആഘോഷിക്കാൻ വേണ്ടിക്കൂടിയാണ് ഫെബ്രുവരിയിൽ കാനഡയിലെ ക്യൂബെക്ക് സന്ദർശിച്ചത്. ആ സ്ഥലത്ത് ഇഷ്ടം പോലെ ചെന്നായകളുണ്ട് എന്ന് പലരും അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അവരുടെ ഗ്ലാസ് ഡോറിനുള്ളിലൂടെ അവ ചുറ്റിക്കറങ്ങുന്നത് കാണേണ്ടി വരും എന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ന്യൂജേഴ്‌സിയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ മിച്ചി പറയുന്നത്, “ഈ മൃഗങ്ങളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി” എന്നാണ്. വൈൽഡ്‍ലൈഫ് ഫോട്ടോഗ്രഫി തനിക്കിഷ്ടമാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ ഇടപഴകുന്നത് കാണുന്നതും അത് പകർത്തുന്നതും തനിക്ക് ഇഷ്ടമാണ് എന്നും മിച്ചി പറയുന്നു.
ഏഴു ദിവസമാണ് മിച്ചിയും ഭാര്യയും ആ കാബിനിൽ കഴിഞ്ഞത്. എല്ലാ ദിവസവും ചെന്നായകളെ കാണാറുണ്ടായിരുന്നു എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. ചെന്നായ്ക്കളെ വളരെ അടുത്ത്, ഇടയ്ക്കിടെ കാണാൻ ഭാഗ്യമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും മിച്ചി പറയുന്നു.
മൃഗങ്ങളാൽ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ ഗ്ലാസ് ഡോറുകളുള്ള താമസസ്ഥലങ്ങൾ ഇപ്പോൾ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഭ്യമാണ്.
പെൺകുട്ടി സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ചാടിക്കയറി, ഭീഷണി, ആവശ്യപ്പെട്ടത് 50,000 രൂപ, വീഡിയോ വൈറൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം