ദേ വന്നു, ദാ കൊണ്ടോയി; യുവതി ലൈവിൽ, കയ്യിൽ സാൻഡ്‍വിച്ച്, ഒറ്റനിമിഷം കൊണ്ട് കടൽക്കാക്കളെത്തി തട്ടിപ്പറിച്ചു

Published : Jul 09, 2024, 05:20 PM ISTUpdated : Jul 09, 2024, 05:21 PM IST
ദേ വന്നു, ദാ കൊണ്ടോയി; യുവതി ലൈവിൽ, കയ്യിൽ സാൻഡ്‍വിച്ച്, ഒറ്റനിമിഷം കൊണ്ട് കടൽക്കാക്കളെത്തി തട്ടിപ്പറിച്ചു

Synopsis

ചുറ്റുമുള്ള ആളുകളും സംഭവം കണ്ട് അമ്പരന്ന് നോക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് സംഭവിച്ചത് എന്താണെന്ന് മനസിലായപ്പോൾ യുവതി ചിരിക്കുന്നുണ്ട്.

പല രാജ്യങ്ങളിലും കടൽക്കാക്കകളുടെ അക്രമം ഒരു പുതിയ കാര്യമല്ല. ചില സമയങ്ങളിൽ വലിയ ശല്ല്യക്കാരായി മാറാറുണ്ട് ഇവ. അങ്ങനെയുള്ള നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇതും. 

ലൈവ് പോയിക്കൊണ്ടിരിക്കുകയായിരുന്ന ഒരു യുവതിയെയാണ് ഒരുകൂട്ടം കടൽക്കാക്കകൾ അക്രമിക്കുന്നത്. അങ്ങനെ വെറുതെ അക്രമിക്കുകയല്ല. അവളുടെ കയ്യിലിരുന്ന സാൻഡ്‍വിച്ച് തട്ടിപ്പറിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. @FearedBuck എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ജലാശയത്തിനരികിലിരിക്കുന്ന യുവതിയെയാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. 

യുവതിയുടെ കയ്യിൽ ഒരു സാൻഡ്‍വിച്ചുണ്ട്. അവർ അത് ക്യാമറയുടെ അടുത്തേക്ക് കൊണ്ടുവരുന്നത് കാണാം. അത് ക്യാമറയിൽ കാണിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഒരു കടൽക്കാക്ക അവളുടെ കയ്യിൽ നിന്നും ആ സാൻഡ്‍വിച്ച് തട്ടിപ്പറിക്കുന്നതാണ് കാണുന്നത്. പിന്നാലെ തന്നെ ഒരുകൂട്ടം കടൽക്കാക്കകളെത്തുന്നതും യുവതി താഴേക്ക് വീഴുന്നതും കാണാവുന്നതാണ്. യുവതി പേടിച്ചും അമ്പരന്നും കയ്യിലിരുന്ന സാൻ‍ഡ്‍വിച്ച് എറിയുന്നതും കടൽക്കാക്കകൾ അതിന് പിന്നാലെ പോകുന്നതും കാണാം. 

എന്താണ് സംഭവിച്ചത് എന്ന് യുവതിക്ക് മനസിലാക്കാൻ തന്നെ കുറച്ചധികനേരമെടുത്തു. ചുറ്റുമുള്ള ആളുകളും സംഭവം കണ്ട് അമ്പരന്ന് നോക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് സംഭവിച്ചത് എന്താണെന്ന് മനസിലായപ്പോൾ യുവതി ചിരിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. 

ആ കടൽക്കാക്കകളെ തെറ്റ് പറയാനാവില്ല, സാൻഡ്‍വിച്ച് കണ്ടിട്ട് നല്ലതാണ് എന്നാണ് തോന്നുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ആ അവസ്ഥ ഒന്നോർത്തുനോക്കൂ, നിങ്ങൾ നിങ്ങളുടെ സാൻഡ്‍വിച്ച് തിന്നാൻ നോക്കുമ്പോൾ പക്ഷികൾ ചുറ്റും പറക്കുന്ന അവസ്ഥ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്