ഇത് ധൈര്യമോ അതോ സാഹസികതയോ? ന​ഗ്നമായ കൈകളോടെ പാമ്പിനെ പിടികൂടി യുവതി, വീഡിയോ

Published : Jul 29, 2024, 09:18 PM IST
ഇത് ധൈര്യമോ അതോ സാഹസികതയോ? ന​ഗ്നമായ കൈകളോടെ പാമ്പിനെ പിടികൂടി യുവതി, വീഡിയോ

Synopsis

ഒരു ഓഫീസിലാണ് പാമ്പ് കയറിയിരിക്കുന്നത്. പാമ്പിനെ പിടികൂടാനായി വന്നിരിക്കയാണ് ഒരു യുവതി. കംപ്യൂട്ടറിന്റെയും ഫയലുകളുടെയും മറ്റും പിന്നിലായിട്ടാണ് പാമ്പുള്ളത്. എന്നാൽ, വന്ന യുവതി ഫയൽ മാറ്റുകയും തന്റെ ന​ഗ്നമായ കൈകളോടെ ആ പാമ്പിനെ വളരെ കൂളായി എടുക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്.

ഓരോ ദിവസവും എന്തെല്ലാം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? അതിൽ തന്നെ പാമ്പുകളുടെ അനേകം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാവും. പാമ്പിനെ പിടികൂടുന്ന അനേകം വീഡിയോകളും കണ്ടിട്ടുണ്ടാവും. എന്തൊക്കെ പറഞ്ഞാലും നല്ല പരിശീലനം ലഭിച്ച, വളരെ പ്രൊഫഷണലായി പാമ്പുകളെ പിടികൂടാൻ സാധിക്കുന്നവരാകണം ആ ജോലിക്ക് ഇറങ്ങേണ്ടത് എന്ന് നമ്മൾ എപ്പോഴും പറയാറുണ്ട്. എന്നാൽ, ന​ഗ്നമായ കൈകളോടെ പാമ്പിനെ പിടികൂടുന്നവരും ഇഷ്ടം പോലെയുണ്ട്. അങ്ങനെയുള്ള വീഡിയോകളും നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. 

Yo Yo Funny Singh എന്ന യൂസറാണ് ഈ വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഓഫീസിലാണ് പാമ്പ് കയറിയിരിക്കുന്നത്. പാമ്പിനെ പിടികൂടാനായി വന്നിരിക്കയാണ് ഒരു യുവതി. കംപ്യൂട്ടറിന്റെയും ഫയലുകളുടെയും മറ്റും പിന്നിലായിട്ടാണ് പാമ്പുള്ളത്. എന്നാൽ, വന്ന യുവതി ഫയൽ മാറ്റുകയും തന്റെ ന​ഗ്നമായ കൈകളോടെ ആ പാമ്പിനെ വളരെ കൂളായി എടുക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. ഒരു ഭയവും സങ്കോചവും കൂടാതെയാണ് അവളുടെ പ്രവൃത്തി. 

പാമ്പിനെ പിടികൂടിയ ശേഷം അതിനെ ഒരു സഞ്ചിയിലേക്ക് മാറ്റുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും സ്ത്രീയുടെ ധൈര്യത്തെ കുറിച്ച് അത്ഭുതപ്പെടുകയും ആശ്ചര്യപ്പെടുകയുമാണ് ചെയ്തത്. 

എന്തൊക്കെ പറഞ്ഞാലും അപകടകാരികളായ ജീവികളാണ് പാമ്പുകൾ. അവയെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചുവേണം എന്ന കാര്യത്തിൽ തർക്കമില്ല. 

PREV
Read more Articles on
click me!

Recommended Stories

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി
ഷോക്കേറ്റ് വീണ പാമ്പിന് വായിലൂടെ സിപിആർ നൽകുന്ന യുവാവ്; വീഡിയോ വൈറലായതോടെ മുന്നറിയിപ്പുമായി വിദ​ഗ്‍ദ്ധരും