പുലർച്ചെ 2 മണിയാണ് സമയം, സൈക്കിളോടിച്ച് പോവുകയാണ്, ഈ ന​ഗരം എത്ര സുരക്ഷിതം, വൈറലായി വീഡിയോ

Published : Dec 03, 2025, 04:31 PM IST
viral video

Synopsis

44 സെക്കന്റ് വരുന്ന വീഡിയോയിൽ ന​ഗരത്തിലെ സൈക്കിൾ ട്രാക്കിലൂടെ സൈക്കിളോടിക്കുന്ന കാവ്യയെ കാണാം. കാവ്യ മാത്രമല്ല ഈ സമയത്ത് ധൈര്യപൂർവം ന​ഗരത്തിലൂടെ സൈക്കിളോടിച്ച് പോകുന്നത്. മറ്റ് സ്ത്രീകളും അതേസമയം സൈക്കിളോടിച്ച് പോകുന്നത് കാണാം.

രാത്രിയിൽ പല ന​ഗരങ്ങളിലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പേടിയാണ്. അതിന് അർധരാത്രി പോലുമാവണ്ട. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തന്നെയാണ് കാരണം. എന്നാൽ, ഹൈദ്രാബാദിൽ നിന്നുള്ള വ്യത്യസ്തമായ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കയാണ് സോഷ്യൽ മീഡിയയിൽ കാവ്യ മേത്തി ഖണ്ഡേൽവാൾ എന്ന യുവതി. പുലർച്ചെ രണ്ട് മണിക്ക് ന​ഗരത്തിലൂടെ സൈക്കിൾ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് കാവ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സംരംഭക കൂടിയായ കാവ്യ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റ​ഗ്രാമിൽ വൈറലായി മാറിക്കഴിഞ്ഞു.

44 സെക്കന്റ് വരുന്ന വീഡിയോയിൽ ന​ഗരത്തിലെ സൈക്കിൾ ട്രാക്കിലൂടെ സൈക്കിളോടിക്കുന്ന കാവ്യയെ കാണാം. കാവ്യ മാത്രമല്ല ഈ സമയത്ത് ധൈര്യപൂർവം ന​ഗരത്തിലൂടെ സൈക്കിളോടിച്ച് പോകുന്നത്. മറ്റ് സ്ത്രീകളും അതേസമയം സൈക്കിളോടിച്ച് പോകുന്നത് കാണാം. കാവ്യയുടെ സഹോദരിയും കൂടെയുണ്ട്. 'ഹൈദരാബാദ്, ഞാൻ പുലർച്ചെ 2 മണിക്ക് സൈക്കിൾ ചവിട്ടുകയാണ്. വളരെ നല്ല കാലാവസ്ഥയാണ്. എന്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല' എന്നും സൈക്ലിംഗ് ട്രാക്കിലൂടെ സൈക്കിൾ ചവിട്ടിക്കൊണ്ട് അവൾ പറയുന്നു. 'ഇതാണ് എന്റെ ട്രാക്ക്, ഇതിങ്ങനെയാണ് കാണപ്പെടുന്നത്. ഇതെന്താണ്, ഇതെന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു' എന്നും കാവ്യ പറയുന്നു.

 

 

രാത്രി ഇത്രയും വൈകിയിട്ടും ഇങ്ങനെ സുരക്ഷിതമായി സഞ്ചരിക്കുന്നതിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. മൂന്ന് മില്ല്യണിലധികം വ്യൂവും രണ്ട് ലക്ഷത്തിലധികം ലൈക്കും 1900 -ത്തിലധികം കമന്റുകളും വീഡിയോയ്ക്ക് വന്നു കഴിഞ്ഞു. 'ഇന്ത്യയിലെ എല്ലാ ന​ഗരങ്ങളും ഇതുപോലെ ആയിരുന്നെങ്കിൽ' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'കാവ്യയുടെ സന്തോഷം ആ മുഖത്ത് കാണാനുണ്ട്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി
ഷോക്കേറ്റ് വീണ പാമ്പിന് വായിലൂടെ സിപിആർ നൽകുന്ന യുവാവ്; വീഡിയോ വൈറലായതോടെ മുന്നറിയിപ്പുമായി വിദ​ഗ്‍ദ്ധരും