മദ്യക്കുപ്പികൾ പൊട്ടിച്ച നിലയിൽ, പരിശോധിച്ചപ്പോൾ ബാത്ത് റൂമിൽ അടിച്ച് ഓഫായ റങ്കൂണ്‍; വീഡിയോ

Published : Dec 03, 2025, 01:32 PM IST
Drunken Rangoon spotted in US liquor store bathroom

Synopsis

യുഎസിലെ വിർജീനിയയിലുള്ള ഒരു മദ്യശാലയിൽ മോഷണത്തിനെത്തിയ റക്കൂൺ മദ്യം കുടിച്ച് ബോധംകെട്ടുപോയി. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ എത്തി റക്കൂണിനെ കൊണ്ടുപോവുകയും, ബോധം തെളിഞ്ഞതിന് ശേഷം കാട്ടിലേക്ക് തിരികെ വിടുകയും ചെയ്തു. 

 

ദ്യപിച്ച് ബോധം പോകുന്ന മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. പലപ്പോഴും റോഡുവക്കിലും ബസ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനിലും അത്തരം മനുഷ്യരെ കാണാം. എന്നാല്‍, മദ്യപിച്ച് ബോധം പോയ മൃഗങ്ങളെ കണ്ടിട്ടുണ്ടോ? എന്നാല്‍ മദ്യശാലയിലെ മദ്യകുപ്പുകൾ തുറന്ന് അതിലെ മദ്യം കുടിച്ച് ബോധം പോയ ഒരു റങ്കൂണാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. സംഭവം അങ്ങ് യുഎസിലെ വിർജീനിയയിലെ ആഷ്‌ലാൻഡിൽ നിന്നുള്ള ഒരു മദ്യശാലയിലാണ്.

പൂസായി പോയ റങ്കൂണ്‍

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആഷ്‌ലാൻഡിലെ ഒരു മദ്യശാലയിലെത്തിയ ജീവനക്കാരൻ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടു. മദ്യശാലയിലെ റാക്കിൽ അടുക്കി വച്ചിരിക്കുന്ന മദ്യകുപ്പികളില്‍ പലതും താഴെ പൊട്ടിട്ടിട്ട നിലയില്‍ പലതിലും മദ്യം തീർന്നിരിക്കുന്നു. മോഷ്ടിക്കാന്‍ കയറ ആരെങ്കിലും മദ്യപിക്കാനായി എടുത്തതാകുമെന്നാണ് ജീവനക്കാരന്‍ ആദ്യം കരുതിയത്. എന്നാല്‍ മോഷ്ടാവൊരു മനുഷ്യനല്ലെന്ന് അറിഞ്ഞപ്പോൾ അയൾ ഞെട്ടി. മദ്യശാലയുടെ ബാത്ത് റൂമിൽ അടിച്ച് ബോധം പോയത് പോലെ കിടന്ന ആ മോഷ്ടാവ് ഒരു റങ്കൂണ്‍ ആയിരുന്നു. പൂസായ റങ്കൂണിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.

അഭിനന്ദനം

"ഒരു ഹാംഗ് ഓവറും മോശം ജീവിത തിരഞ്ഞെടുപ്പുകളും" എന്ന കുറിപ്പോടെ മൃഗസംരക്ഷണ കേന്ദ്രമാണ് റാക്കൂണിന്‍റെ ചിത്രങ്ങളും കുറിപ്പുകളും ഫേസ്ബുക്കില്‍ പങ്കുവച്ചത്. റങ്കൂണ്‍ വലിയ ലഹരിയിലായിരുന്നെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ അവന് പരിക്കുകളൊന്നുമില്ല. അടിച്ച് ബോധം പോയ റങ്കൂണിനെ മൃഗസംരക്ഷകർ തങ്ങളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ അവർ അവനെ വിശ്രമിക്കാന്‍ അനുവദിച്ചു. ഏതാനും മണിക്കൂർ നേരം ബോധം പോയത് പോലെ ഉറങ്ങിയ റങ്കൂണ്‍ അവസാനം ഉറക്കത്തിൽ നിന്നും എഴുനേറ്റു. അവന് പൂർണ്ണബോധം തിരിച്ച് കിട്ടിയതിന് പിന്നാലെ കാട്ടിലേക്ക് തിരികെ വിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അസാധാരണമായ ഒരു സംഭവം വളരെ പ്രെഫഷണലിസത്തോടും നർമ്മത്തോടും കൈകാര്യം ചെയ്ത മൃഗസംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ ഫേസ്ബുക്ക് ഉപയോക്താക്കൾ അഭിനന്ദിച്ചു. “ഹാനോവർ മൃഗസംരക്ഷണ ജീവിതത്തിലെ മറ്റൊരു ദിവസം മാത്രമാണിത്,” എന്നായിരുന്നു പോസ്റ്റിനൊപ്പം കുറിച്ചിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .