'ഇതെന്റെ ആദ്യത്തെ വിമാനയാത്ര, ചിലപ്പോൾ കരഞ്ഞേക്കും'; പിഞ്ചുകുഞ്ഞുമായി കയറിയ അമ്മ എഴുതിയ കുറിപ്പ് കണ്ടോ?

Published : Feb 13, 2025, 03:24 PM IST
'ഇതെന്റെ ആദ്യത്തെ വിമാനയാത്ര, ചിലപ്പോൾ കരഞ്ഞേക്കും'; പിഞ്ചുകുഞ്ഞുമായി കയറിയ അമ്മ എഴുതിയ കുറിപ്പ് കണ്ടോ?

Synopsis

'ഇത് എൻ്റെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര ആണ്' എന്ന് തുടങ്ങുന്ന കുറിപ്പിൽ പറയുന്നത്, താൻ നന്നായി പെരുമാറാൻ ശ്രമിക്കും. പക്ഷേ, അക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ല എന്നാണ്.

ചെറിയ കുഞ്ഞുങ്ങളുമായി വിമാനത്തിൽ കയറുന്നത് കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും മറ്റ് യാത്രക്കാർക്കും ഒക്കെ വലിയ ടെൻഷനുള്ള സം​ഗതിയാണ്. കുഞ്ഞുങ്ങളുമായി എത്തുന്ന മാതാപിതാക്കളെ സംബന്ധിച്ച് കുഞ്ഞുങ്ങൾ കരയുമോ, ബഹളം വയ്ക്കുമോ, മറ്റ് യാത്രക്കാർ അതിനോട് എങ്ങനെ പ്രതികരിക്കും തുടങ്ങി അനേകം ആശങ്കകൾ അവരിൽ ഉണ്ടാവാറുണ്ട്. എന്നാൽ, വിമാനത്തിൽ തന്റെ പിഞ്ചുകുഞ്ഞുമായി എത്തിയ ഒരു അമ്മ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

അതേ വിമാനത്തിൽ യാത്ര ചെയ്ത ഒരു യുവാവാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ കയ്യിലിരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ പേരിൽ ഒരു അമ്മയെഴുതി കുറിപ്പും അതിനോടൊപ്പം മറ്റ് യാത്രക്കാർക്ക് അവർ സമ്മാനിച്ച ​ഒരു കുഞ്ഞുബാ​ഗുമാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

'ഇത് എൻ്റെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര ആണ്' എന്ന് തുടങ്ങുന്ന കുറിപ്പിൽ പറയുന്നത്, താൻ നന്നായി പെരുമാറാൻ ശ്രമിക്കും. പക്ഷേ, അക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ല എന്നാണ്. 'ഞാൻ പേടിച്ചാലോ എൻ്റെ ചെവി വേദനിച്ചാലോ ഞാൻ കരഞ്ഞേക്കാം. എന്നാൽ, നിങ്ങളുടെ ഫ്ലൈറ്റ് യാത്ര ആസ്വാദ്യകരമാക്കാൻ തന്റെ വക ചില ട്രീറ്റുകളുണ്ട്' എന്നും കുറിപ്പിൽ പറയുന്നു. ഒപ്പം യാത്രക്കാർക്ക് വിതരണം ചെയ്ത ബാ​ഗിൽ ചോക്ലേറ്റുകളും മറ്റും വച്ചിട്ടുമുണ്ട്.

എലിയറ്റ് നോറിസ് എന്ന യുവാവാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 'കുഞ്ഞിനെ നോക്കാൻ ആ അമ്മയെ ഞാൻ സഹായിക്കും' എന്ന കാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

'എനിക്ക് കരച്ചിൽ വരുന്നു. ആ അമ്മ എത്രനേരമെടുത്താവും ഇത് തയ്യാറാക്കിയിരിക്കുന്നത്' എന്നും യുവാവ് വീഡിയോയിൽ എഴുതിയിട്ടുണ്ട്. വൈറലായ വീഡിയോയ്ക്ക് ഒരുപാടുപേരാണ് കമന്റുകൾ നൽകിയത്. 

ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും