മാലാഖ തന്നെ, ഇന്നത്തെ കാലത്ത് ആരു ചെയ്യും ഇത്തരമൊരു നന്മ; യുവതിയുടെ ധൈര്യത്തിന് കയ്യടിച്ച് നെറ്റിസൺസ്

Published : Apr 05, 2024, 04:46 PM IST
മാലാഖ തന്നെ, ഇന്നത്തെ കാലത്ത് ആരു ചെയ്യും ഇത്തരമൊരു നന്മ; യുവതിയുടെ ധൈര്യത്തിന് കയ്യടിച്ച് നെറ്റിസൺസ്

Synopsis

വീഡിയോയിൽ യുവതി വീടിന്റെ ഉടമയെ ആണെന്ന് തോന്നുന്നു പരിഭ്രാന്തിയോടെ ഫോണിൽ വിളിക്കുന്നത് കാണാം. പിന്നീട്, യുവതി ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നതാണ് കാണുന്നത്.

കരുണയും സ്നേഹവും എല്ലാം കുറഞ്ഞുകുറഞ്ഞു വരുന്നൊരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ചുറ്റുമുള്ളവർക്കായി ചെലവഴിക്കാൻ നമ്മുടെ കയ്യിൽ സമയമടക്കം ഒന്നുമില്ല. മനുഷ്യരെയായാലും മൃ​ഗങ്ങളെയായാലും മറ്റേതൊരു ജീവിയെയാലും സ്നേഹിക്കണമെങ്കിലും സഹായിക്കണമെങ്കിലും അതിനുള്ള മനസ് മാത്രം മതി. എന്തായാലും ഈ ലോകത്ത് നിന്നും ദയയും കരുണയുമൊന്നും പൂർണമായും വറ്റിയിട്ടില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ കയ്യടി നേടുന്നത്. 

ഈ വീഡിയോയിലുള്ള യുവതിയെ മാലാഖ എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ വിശേഷിപ്പിക്കുന്നത്. തീ പടർന്നു കയറിക്കൊണ്ടിരിക്കുന്ന ഒരു വീട്ടിൽ നിന്നും സ്വന്തം ജീവൻ പോലും കാര്യമാക്കാതെ ഒരു നായയെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ഈ 21 -കാരി. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് ​ഗുഡ് ന്യൂസ് മൂവ്മെന്റ് ആണ്. 

അയൽവാസിയുടെ നായയെ രക്ഷിക്കാൻ സ്ത്രീ കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു എന്ന് കാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്. വീഡിയോയിൽ യുവതി വീടിന്റെ ഉടമയെ ആണെന്ന് തോന്നുന്നു പരിഭ്രാന്തിയോടെ ഫോണിൽ വിളിക്കുന്നത് കാണാം. പിന്നീട്, യുവതി ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നതാണ് കാണുന്നത്. അവിടെ ഒരു കൂട്ടിൽ നായയുണ്ട്. ആ നായയെയാണ് യുവതി തീയിൽ പെട്ട് ജീവൻ പോകാതെ രക്ഷിച്ചു കൊണ്ട് വരുന്നത്. 

പേടിച്ചരണ്ടാണ് നായ നിൽക്കുന്നത് എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. എന്തായാലും, അപകടമൊന്നും കൂടാതെ തന്നെ യുവതിക്ക് ആ നായയെ അവിടെ നിന്നും രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് യുവതിയുടെ നല്ല മനസിനേയും മറ്റൊരു ജീവിയെ മുന്നും പിന്നും നോക്കാതെ രക്ഷിക്കാനുള്ള മനസിനെയും അഭിനന്ദിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ലബനണെ കരുവാക്കരുത്, പുറത്ത് നിന്നുള്ള കളിക്കാർ ലബനണിൽ ഇടപെടേണ്ട': ഇറാനോട് ലെബനൺ
പരാജയങ്ങളിൽ ഒപ്പം നിന്നു, ഇന്ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ അമ്മയ്ക്ക് സ്നേഹസമ്മാനം കാഴ്ചവച്ച് മകൻ, വീഡിയോ