റീലെടുക്കാൻ പാറയിൽ കയറി, ഓടുന്നതിനിടയിൽ താഴേക്കുരുണ്ടുവീണ് യുവതി, ദൃശ്യങ്ങൾ വൈറൽ

Published : Nov 27, 2024, 09:24 PM IST
റീലെടുക്കാൻ പാറയിൽ കയറി, ഓടുന്നതിനിടയിൽ താഴേക്കുരുണ്ടുവീണ് യുവതി, ദൃശ്യങ്ങൾ വൈറൽ

Synopsis

വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്ന യുവതിയുടെ സുഹൃത്ത് ഉറക്കെ ഒച്ചവയ്ക്കുന്നതും കേൾക്കാം. 

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനായി വീഡിയോകൾ എടുക്കാത്തവർ ഇന്ന് കുറവാണ്. അതിനുവേണ്ടി ജീവൻ തന്നെ അപകടത്തിലാക്കുന്നവരുണ്ട്. അതുപോലെ മറ്റുള്ളവരെ ശ്രദ്ധിക്കാത്തവരും പരിസരം തന്നെ മറക്കുന്നവരുമുണ്ട്. അങ്ങനെയുള്ള ഒരുപാട് വീഡിയോകൾ ഓരോ ദിവസവും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാം. 

അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റീലെടുക്കുന്നതിനിടയിൽ അപകടത്തിൽ പെടുന്ന യുവതിയാണ് ദൃശ്യങ്ങളിൽ. ഒരു കുന്നിന് മുകളിലെ പാറയിൽ നിന്നും റീൽ ഷൂട്ട് ചെയ്യുകയായിരുന്നു യുവതി. അതിനിടയിൽ അബദ്ധത്തിൽ യുവതി വഴുതിവീഴുകയായിരുന്നു. ‌

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പർവതനിരകൾക്കിടയിൽ ഒരു യുവതി ഒരു റീൽ ഷൂട്ട് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവതി തൻ്റെ ദുപ്പട്ട ഉയർത്തി പിടിച്ച് പാറയിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം വീഡിയോ എടുക്കുന്നതിന് വേണ്ടി ദുപ്പട്ടയും നിവർത്തിപ്പിടിച്ച് ഓടുന്നതും കാണാം. എന്നാൽ, അതിനിടെ അവൾക്ക് ബാലൻസ് തെറ്റി അവൾ വീണു പോവുകയാണ്. 

വീണു പോവുന്നു എന്ന് മാത്രമല്ല, ഒരുപാട് താഴേക്ക് ഉരുണ്ടുരുണ്ട് പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്ന യുവതിയുടെ സുഹൃത്ത് ഉറക്കെ ഒച്ചവയ്ക്കുന്നതും കേൾക്കാം. 

മലയിൽ പുല്ല് നിറഞ്ഞിരുന്നതിനാൽ തന്നെ യുവതി അപകടം കൂടാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂജ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളതെന്നും പറയുന്നു. വഴുവഴുപ്പ് കാരണമാണ് താൻ വീണത് എന്നും അപകടം സംഭവിച്ചിട്ടില്ല എന്നും വിശദീകരിക്കുന്ന വീഡിയോയും യുവതി പിന്നീട് പുറത്തു വിട്ടുവത്രെ. എന്തായാലും, വീഴുന്ന ദൃശ്യങ്ങൾ വൈറലായി മാറി. 

'ഇഷ്ടായി, ഒരുപാടൊരുപാട് ഇഷ്ടായി'; ​ഗുലാബ് ജാമുൻ ഫാനായി ഇന്ത്യയിലെത്തിയ കൊറിയക്കാരി കെല്ലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും