Viral video: സെൽഫിക്കിടെ ഫ്രെയിമിൽ കയറിവന്നു, യുവതി കുട്ടിയോട് ചെയ്തത്, വിമർശിച്ച് സോഷ്യൽമീഡിയ

Published : May 28, 2023, 07:49 AM IST
Viral video: സെൽഫിക്കിടെ ഫ്രെയിമിൽ കയറിവന്നു, യുവതി കുട്ടിയോട് ചെയ്തത്, വിമർശിച്ച് സോഷ്യൽമീഡിയ

Synopsis

വീഡിയോയിൽ ഒരു യുവതി ഒരു സ്റ്റെയർകേസിനടുത്ത് നിന്ന് തന്റെ ചിത്രം പകർത്തുകയാണ്. പെട്ടെന്ന് ഒരു കുട്ടി ഫ്രെയിമിലേക്ക് കടന്നുവരുന്നു.

പലതരത്തിലുള്ള വീഡിയോകളും ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ചിലതെല്ലാം രസകരം എന്ന് തോന്നുമെങ്കിലും അങ്ങനെ അല്ലാത്ത അനേകം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ചിലത് ആളുകളെ അസ്വസ്ഥരാക്കാറും ദേഷ്യം കൊള്ളിക്കാറും ഉണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും. 

സംഭവം നടക്കുന്നത് ഒരു ആഘോഷം നടക്കുന്ന സ്ഥലത്താണ്. കണ്ടാൽ ഒരു കല്യാണം നടക്കുന്ന സ്ഥലം പോലെ ഉണ്ട്. നമുക്കറിയാം ഇന്ന് മിക്കവരും നന്നായി ഒരുങ്ങുന്നത് തന്നെ ചിലപ്പോൾ നല്ല ഒരു ഫോട്ടോ പകർത്തുന്നതിനും അത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നതിനും ഒക്കെ വേണ്ടിയാണ്. നന്നായി ഒരുങ്ങിക്കഴിഞ്ഞ് ആ വേഷത്തിലും രൂപത്തിലും നല്ല ഒരു ചിത്രം കിട്ടിയില്ലെങ്കിൽ പലർക്കും അത് വലിയ നിരാശ തന്നെയാണ്. 

അതുകൊണ്ട് തന്നെ പലരും ആവും വിധം നല്ലൊരു ചിത്രം തങ്ങളുടേത് പകർത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ, അങ്ങനെ ചിത്രം പകർത്തുന്നത് ഒരു പൊതുസ്ഥലത്ത് വച്ചാണ് എങ്കിൽ ചിലപ്പോൾ പലരും കേറി വന്ന് ഫ്രെയിം ആകെ കുളമാക്കാറുണ്ട്. അപ്പോൾ സ്വാഭാവികമായും ചിലപ്പോൾ വിഷമം ആയി എന്ന് വരും. എന്ന് വച്ച് ആ ഫ്രെയിമിൽ കയറി വന്ന ആരെയെങ്കിലും നാം തല്ലുമോ? അതും ഒരു കുഞ്ഞാണ് എങ്കിൽ? 

അങ്ങനെ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വീഡിയോയിൽ ഒരു യുവതി ഒരു സ്റ്റെയർകേസിനടുത്ത് നിന്ന് തന്റെ ചിത്രം പകർത്തുകയാണ്. പെട്ടെന്ന് ഒരു കുട്ടി ഫ്രെയിമിലേക്ക് കടന്നുവരുന്നു. ഉടനെ തന്നെ യുവതി കുട്ടിയുടെ മുഖത്ത് തല്ലുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, കുട്ടി യുവതിയുടെ അടുത്ത ബന്ധു ആരെങ്കിലും ആണോ എന്ന് സംശയമുണ്ട്. 

അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് യുവതിയെ വിമർശിച്ചത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

സിസിടിവി ദൃശ്യങ്ങള്‍; ജാക്കറ്റിട്ടപ്പോൾ താഴെപ്പോയത് 50,000, പട്ടാപ്പകല്‍ സകലരും നോക്കിനില്‍ക്കെ കൈക്കലാക്കി മുങ്ങി
തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി