അമ്പമ്പോ! ഇത് ശരിക്കും പാമ്പോ? അതോ എല്ലാം വെറും അഭിനയമോ? വീഡിയോ കണ്ട് ഞെട്ടൽ മാറാതെ നെറ്റിസൺസ് 

Published : Mar 18, 2025, 04:08 PM IST
അമ്പമ്പോ! ഇത് ശരിക്കും പാമ്പോ? അതോ എല്ലാം വെറും അഭിനയമോ? വീഡിയോ കണ്ട് ഞെട്ടൽ മാറാതെ നെറ്റിസൺസ് 

Synopsis

വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ ഉറക്കം ഉണരുമ്പോൾ കിടക്കയിൽ ഒരു പാമ്പിനെ കാണുന്നതാണ്. അവർ ആകെ പേടിച്ചരണ്ടതുപോലെയാണ് ഉള്ളത്.

നമ്മുടെ വീട്ടിൽ നാം പെറ്റ് ആയി വളർത്തുന്ന മൃ​ഗങ്ങൾ രാവിലെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തുന്നു. വളരെ മനോഹരമായ അനുഭവം ആയിരിക്കുമല്ലേ? പൂച്ചകളായിക്കോട്ടെ, പട്ടികളായിക്കോട്ടെ നമ്മുടെ കിടക്കയിൽ നമ്മുടെ ഉറക്കമുണരുന്നതും കാത്തിരിക്കുന്നത് മനോഹരമായ അനുഭവം തന്നെയാണ്. എന്നാൽ, പകരം ഉറക്കത്തിൽ നിന്നും നിങ്ങളെ തട്ടിയുണർത്തുന്നത് ഒരു കൂറ്റൻ പാമ്പാണെങ്കിൽ എന്താവും അവസ്ഥ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

പാമ്പുകളുടെ അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുണ്ട് അല്ലേ? അതിൽ അപ്രതീക്ഷിതമായി പാമ്പിനെ കാണുന്നത് മുതൽ ചില രാജ്യങ്ങളിൽ വീടുകളിൽ പെറ്റായി വളർത്തുന്ന പാമ്പുകളുടെ വീഡിയോ വരെ പെടുന്നു. എന്തൊക്കെ തന്നെ ആയാലും അപ്രതീക്ഷിതമായി പാമ്പിനെ കണ്ടാൽ ഭയപ്പെടാത്തവർ ചുരുക്കമായിരിക്കും. അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്. 

ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത് 'നേച്ചർ ഈസ് അമേസിങ്' എന്ന അക്കൗണ്ടിൽ നിന്നാണ്. പലതരം ജീവികളുടെ അനേകം വീഡിയോകൾ ഷെയർ ചെയ്യുന്ന അക്കൗണ്ടാണിത്. 

വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ ഉറക്കം ഉണരുമ്പോൾ കിടക്കയിൽ ഒരു പാമ്പിനെ കാണുന്നതാണ്. അവർ ആകെ പേടിച്ചരണ്ടതുപോലെയാണ് ഉള്ളത്. ആ പെരുമ്പാമ്പ് കട്ടിലിൽ നിന്നും ഇറങ്ങിപ്പോകുന്നത് വരെ അവർ കാത്തിരിക്കുകയും ഭയന്നരണ്ട് ഇരിക്കുന്നതും കാണാം. 

എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ പലതരത്തിലുള്ള കമന്റുകളാണ് എത്തിയത്. 'ഇത് എഐ ജനറേറ്റ് ചെയ്ത വീഡിയോ ആണോ' എന്നാണ് ചിലർ ചോദിച്ചത്. 'ആ പാമ്പ് യുവതിയുടെ പെറ്റ് ആയിരിക്കാം ലൈക്കിനും റീച്ചിനും വേണ്ടിയുള്ള അഭിനയമായിരിക്കാം ആ കണ്ടത്' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. 

'കൊല്ലാനുള്ള പരിപാടിയാണോ?' പബ്‍ജി കളിച്ചുകൊണ്ട് കാറോടിച്ച് ഡ്രൈവർ, ആശങ്കയുയർത്തി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു