താഴെയിറങ്ങടാ നീ; സീറ്റിന് വേണ്ടി യുവാവിന്റെ കോളറിൽ കുത്തിപ്പിടിച്ച് സ്ത്രീ, പൊരിഞ്ഞ വഴക്ക്, വീഡിയോ

Published : Mar 10, 2024, 11:09 AM IST
താഴെയിറങ്ങടാ നീ; സീറ്റിന് വേണ്ടി യുവാവിന്റെ കോളറിൽ കുത്തിപ്പിടിച്ച് സ്ത്രീ, പൊരിഞ്ഞ വഴക്ക്, വീഡിയോ

Synopsis

ചുറ്റിനുമുള്ള യാത്രക്കാരെല്ലാം അന്ധാളിപ്പോടെ ഇരുവരേയും നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എല്ലാവരും ഇവരെ തന്നെ നോക്കുകയും എന്താണ് സംഭവിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും ചെയ്യുന്നുണ്ട്. 

ട്രെയിനിൽ നിന്നുള്ള അനേകം അനേകം കാഴ്ചകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവും. ഇതാ അതിലേക്ക് പുതിയൊരെണ്ണം കൂടി. സീറ്റിന്റെ പേരിൽ നടക്കുന്ന പൊരിഞ്ഞ വഴക്കാണ് ഈ വീഡിയോയിൽ ഉള്ളത്. 

രണ്ട് സ്ത്രീകളും ഒരു പുരുഷനും തമ്മിലാണ് വഴക്ക് നടക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് മുകളിലെ സീറ്റിൽ ഇരിക്കുന്ന ഒരു പുരുഷനോട് ഒരു സ്ത്രീ വഴക്കിടുന്നതാണ്. വഴക്കിടുന്നു എന്ന് മാത്രമല്ല, അയാളുടെ കോളറിന് കുത്തിപ്പിടിക്കുന്നതും കാണാം. Ghar Ke Kalesh ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്ത്രീ ഇയാളോട് തർക്കിച്ചു കൊണ്ടേ ഇരിക്കുകയാണ്. കൈചൂണ്ടി അയാളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

ഒരു പെൺകുട്ടി കൂടി പിന്നാലെ സ്ത്രീക്കൊപ്പം ചേരുകയും ഇയാളോട് കലഹിക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. ചുറ്റിനുമുള്ള യാത്രക്കാരെല്ലാം അന്ധാളിപ്പോടെ ഇരുവരേയും നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എല്ലാവരും ഇവരെ തന്നെ നോക്കുകയും എന്താണ് സംഭവിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും ചെയ്യുന്നുണ്ട്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. നിരന്തരം ഇത്തരം വീഡിയോകൾ കാണുന്നത് കൊണ്ട് തന്നെ നെറ്റിസൺസിന് ഇതിൽ വലിയ പുതുമയൊന്നും തോന്നുന്നുണ്ടാവില്ല. മാർച്ച് എട്ട് വനിതാദിനത്തിനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് തമാശയായി ഹാപ്പി വിമൻസ് ഡേ ലേഡീസ് എന്ന് കുറിച്ചിരിക്കുന്നത്. 

മറ്റ് ചിലർ പറഞ്ഞത് തർക്കിക്കുന്നതൊക്കെ ഓക്കേയാണ്, പക്ഷേ അയാളുടെ കോളറിൽ പിടിച്ച് അയാളെ വലിച്ചത് ശരിയായില്ല എന്നാണ്. എന്തായാലും, മെട്രോയിലും ട്രെയിനിലും ഒക്കെയായി സീറ്റിന്റെ പേരിൽ ഇങ്ങനെ തർക്കം നടക്കുന്നത് പതിവാണ്. 

PREV
Read more Articles on
click me!

Recommended Stories

'ഹീറോ ഡാ'; വടിയൂന്നി പ്ലാറ്റ്ഫോമിലേക്ക് കയറി വൃദ്ധ ഓടിത്തുടങ്ങിയ വണ്ടിക്ക് കൈ നീട്ടി, ട്രെയിൻ നിന്നു, വീഡിയോ
മദ്യപിച്ച് ലക്കുകെട്ടപ്പോൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് വലിഞ്ഞ് കയറി, ഡാൻസ്; എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള വീഡിയോ വൈറൽ