Latest Videos

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വിചിത്രമായി പെരുമാറി യുവതികൾ; ഭയന്ന് സഹയാത്രികർ

By Web TeamFirst Published May 21, 2024, 4:18 PM IST
Highlights

തിരക്കേറിയ ട്രെയിനിനുള്ളിൽ ഇരിക്കുന്ന രണ്ട് യുവതികളാണ് ഏറെ വിചിത്രമായി പെരുമാറുന്നത്. സ്വബോധം നഷ്ടപ്പെട്ട രീതിയിൽ അവർ സംസാരിക്കുന്നതും ശരീരം ചലിപ്പിക്കുന്നതും കാണാം.

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്. അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്.   എന്നിരുന്നാലും, ഈ വീഡിയോകളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാതിരിക്കാൻ കഴിയില്ല.  

വീഡിയോയുടെ ആധികാരികതയെക്കുറിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്ന അത്തരം ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയുണ്ടായി. ഓടുന്ന ട്രെയിനിനുള്ളിൽ രണ്ട് യുവതികൾ വിചിത്രമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. യുവതികളുടെ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിൽ സഹയാത്രികർ ഭയപ്പെടുന്നതും  കാണാം. 

ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. തിരക്കേറിയ ട്രെയിനിനുള്ളിൽ ഇരിക്കുന്ന രണ്ട് യുവതികളാണ് ഏറെ വിചിത്രമായി പെരുമാറുന്നത്. സ്വബോധം നഷ്ടപ്പെട്ട രീതിയിൽ അവർ സംസാരിക്കുന്നതും ശരീരം ചലിപ്പിക്കുന്നതും കാണാം. യുവതികളുടെ വിചിത്രമായ പെരുമാറ്റം സഹയാത്രികർ ഭയത്തോടെയും അമ്പരപ്പോടെയും വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. 

എന്നാൽ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നിറഞ്ഞത്. ടിടിആറിൻ്റെ കൈയിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും രണ്ടും ടിക്കറ്റ് എടുത്തിട്ടില്ല എന്നും ഒക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ടതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. 

വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന വിവരങ്ങൾ പ്രകാരം ജമ്മുവിൽ നിന്ന് കത്തുവയിലേക്ക് ഉള്ള ഒരു ട്രെയിനിലാണ് വിചിത്രമായ ഈ സംഭവങ്ങൾ അരങ്ങേറുന്നത്. ഏതായാലും ഇതിനോടകം നിരവധി ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. 
 

tags
click me!