സിഇഒയുടെ ആറ്റിറ്റ്യൂഡ് വേണമെന്ന് ഇന്റർവ്യൂവിൽ എച്ച് ആർ, ചുട്ടമറുപടി നൽകി യുവതി, വൈറലായി വീഡിയോ

Published : Apr 24, 2026, 11:17 AM IST
viral video

Synopsis

ആറ് ദിവസം ജോലി ചെയ്യണം. ശനിയാഴ്ച വര്‍ക്ക് ഫ്രം ഹോം ചോദിച്ചപ്പോള്‍ സിഇഒ ആറ്റിറ്റ്യൂഡ് ഇല്ലെന്ന് എച്ച് ആര്‍. അനുഭവം പങ്കുവച്ച് യുവതി. ടോക്സിക്ക് വര്‍ക്ക് കള്‍ച്ചറിനെ വിമര്‍ശിച്ച് നെറ്റിസണ്‍സ്.

ഇന്ത്യയിൽ കോർപ്പറേറ്റ് മേഖലയിലെ ടോക്സിക്ക് വർക് കൾച്ചറിനെ കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾ നടക്കാറുണ്ട് . അമിതമായ ജോലിഭാരത്തെയും അതിനെ മഹത്വവൽക്കരിക്കുന്ന രീതിയെയും വിമർശിച്ചുകൊണ്ടാണ് ഉദിത എന്ന യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വർക്ക് ലൈഫ് ബാലൻസിനെ കുറിച്ചുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്. താൻ പങ്കെടുത്ത ഒരു ജോലി ഇന്റർവ്യൂവിനിടെ ഉണ്ടായ അനുഭവമാണ് ഉദിത വീഡിയോയിൽ പങ്കുവെക്കുന്നത്. ഫോൺകോളിൽ ആയിരുന്നു ഇന്റർവ്യൂ. ആഴ്ചയിൽ എത്ര ദിവസമാണ് പ്രവൃത്തിദിനമെന്ന് ഉദിത ചോദിച്ചപ്പോൾ ആറ് ദിവസമാണെന്ന് എച്ച്ആർ മറുപടി നൽകി. തുടർന്ന് ശനിയാഴ്ചകളിൽ 'വർക്ക് ഫ്രം ഹോം' എടുക്കാൻ പറ്റുമോ എന്നും ഉദിത ചോദിച്ചു. എന്നാൽ, അതിന് കിട്ടിയ മറുപടിയാണ് അവളെ ഞെട്ടിച്ചത്. കമ്പനിക്ക് വേണ്ടത് സിഇഒ ലെവൽ ആറ്റിറ്റ്യൂഡ് ഉള്ള ആളുകളെയാണ് എന്നായിരുന്നത്രെ എച്ച്ആറിന്റെ പ്രതികരണം.

എന്നാൽ, ഇതിന് ഉദിത തക്കതായ മറുപടിയും നൽകി. 'നിങ്ങൾ സിഇഒ തസ്തികയിലേക്കാണോ ഇപ്പോൾ ആളുകളെ എടുക്കുന്നത്?' എന്ന് ഉദിത തിരിച്ചു ചോദിച്ചു. ഇതോടെ മറുപടിയൊന്നും പറയാതെ എച്ച്ആർ ഫോൺ കട്ട് ചെയ്യുകയായിരുന്നുവത്രെ. യഥാർത്ഥ ലീഡർഷിപ്പ് ക്വാളിറ്റി എന്നത് അമിതമായി ജോലി ചെയ്യുന്നതല്ലെന്നും, സ്വന്തം മൂല്യം തിരിച്ചറിയുന്നതാണെന്നും ഉദിത വീഡിയോയിൽ പറയുന്നു. വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് സൂചിപ്പിച്ചതിന്റെ പേരിൽ ജോലി കിട്ടാത്തതിൽ തനിക്ക് പ്രശ്നമില്ലെന്നും ഉദിത സൂചിപ്പിച്ചു.

 

 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. സിഇഒയുടെ ആറ്റിറ്റ്യൂഡ് വേണമെന്നും പറയും ശമ്പളം തുച്ഛവും എന്ന് ആളുകൾ പ്രതികരിച്ചു. വർക്ക് ലൈഫ് ബാലൻസ് എന്നത് ഇന്ത്യയിലെ കമ്പനികൾക്ക് കേട്ടറിവുപോലുമില്ലാത്ത കാര്യമാണ് എന്നും ആളുകൾ പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഈ 5 കാര്യങ്ങൾ തന്നെ അമ്പരപ്പിച്ചുകളഞ്ഞു! വീഡിയോയുമായി വിദേശിയായ യുവതി
വിവാഹ ആഘോഷത്തിനിടെ വരന്‍റെ കൈയിലിരുന്ന് സ്പാർക്ക്ലർ തോക്ക് പൊട്ടിത്തെറിച്ചു, പിന്നാലെ തലപ്പാവിന് തീ പിടിച്ചു; വീഡിയോ