വിവാഹ ആഘോഷത്തിനിടെ വരന്‍റെ കൈയിലിരുന്ന് സ്പാർക്ക്ലർ തോക്ക് പൊട്ടിത്തെറിച്ചു, പിന്നാലെ തലപ്പാവിന് തീ പിടിച്ചു; വീഡിയോ

Published : Apr 23, 2026, 10:39 PM IST
Sparkler gun explodes

Synopsis

വിവാഹഘോഷത്തിനിടെ സ്പാർക്ക്ലർ തോക്കിൽ നിന്ന് വരന്റെ തലപ്പാവിന് തീപിടിച്ചു. എന്നാൽ അപകടം നടന്നിട്ടും പതറാതെ ശാന്തനായി നിന്ന വരന്റെ വീഡിയോ വൈറലായതോടെ, അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിച്ചും അതിരുവിട്ട ആഘോഷങ്ങളെ വിമർശിച്ചും നെറ്റിസൺസ് രംഗത്തെത്തി.

 

തിരു വിടുന്ന വിവാഹ ആഘോഷങ്ങൾ പലപ്പോഴും അപകടങ്ങൾ വിളിച്ച് വരുത്തുന്നു. കഴിഞ്ഞ ദിവസം അത്തരമൊരു അതിര് വിട്ട വിവാഹ ആഘോഷത്തിന്‍റെ വീഡിയോ കണ്ട് നെറ്റിസെൺസ് അന്തംവിട്ടു. പിന്നാലെ അതൊരു ചിരിക്ക് കാരണമായി. ഒപ്പം അതിരുവിടുന്ന വിവാഹ ആഘോഷങ്ങളെ കുറിച്ചും വിവാഹത്തിനായി ചെലവഴിക്കപ്പെടുന്ന പണത്തെ കുറിച്ചും സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെ വലിയൊരു ചർച്ച തന്നെ നടന്നു. വിവാഹങ്ങളിൽ വെടിക്കെട്ട് ശൈലിയിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലെ അപകടകരമായ പ്രവണതയെക്കുറിച്ചും ഓൺലൈനിൽ ചർച്ച നടന്നു.

തലപ്പാവിന് തീ പിടിച്ച് വരൻ

സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ അലങ്കരിച്ച വെള്ള കുതിരപ്പുറത്ത് രണ്ട് കൈയിലും തീ തുപ്പുന്ന സ്പാർക്ക്ലർ തോക്കുമായി കടന്നുവരുന്ന വരനെ കാണാം. അപ്രതീക്ഷിതമായി വരന്‍റെ ഒരു കൈയിലിരുന്ന സ്പാർക്കർ തോക്ക് പൊട്ടിത്തെറിച്ച് വരന്‍റെ തലപ്പാവിന് തീ പിടിക്കുന്നു. ചുറ്റും നിന്നവരും കുതിരയും ഒന്ന് അമ്പരക്കുന്നു. പിന്നാലെ ആൾക്കൂട്ടം ഓടുന്നതും കാണാം. എന്നാൽ, തീ പിടിച്ച തലപ്പാവ് ഊരിയെറിന്ന് മറ്റേക്കൈയിൽ തീ തുപ്പുന്ന സ്പാർക്കർ തോക്കുമായി ഒന്നും സംഭവിക്കാത്തത് പോലെ ശാന്തനായി വരന്‍ കുതിരപ്പുറത്ത് തന്നെ തുടരുന്നതും കാണാം. അത്തരമൊരു നിർണ്ണായക സമയത്ത് പോലും അപകടമുണ്ടായിട്ടും ശാന്തതയും ധൈര്യവും കൈവിടാത്ത വരനെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു. അതേസമയം ചിലർ അത്തരം സ്പാർക്കർ തോക്കുകളുടെ അപകട സാധ്യതകൾ ചൂണ്ടിക്കാണിച്ചു.

 

 

അഭിനന്ദിച്ചും വിമർശിച്ചും നെറ്റിസെൺസ്

വീഡിയോ വൈറലായതിന് പിന്നാലെ വരന്‍റെ ധൈര്യത്തെ നിരവധി പേർ പ്രശംസിച്ചു. അയാൾ എല്ലാ ദിവസവും വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു ഒരു കുറിപ്പ്. പൊള്ളലേറ്റിട്ടും വരന്‍റെ നിശ്ചയദാർഢ്യമുള്ള മുഖഭാവത്തെ പലരും അഹങ്കാരമായി തെറ്റിദ്ധരിച്ചു. അതുകൊണ്ട് തന്നെ ചിലർ അപകടം നടന്നിട്ടും വരന്‍റെ അഹങ്കാരത്തിന് കുറവില്ലെന്നെഴുതി. അപകടകാരിയായ കളിക്കാരൻ എന്നായിരുന്നു ചിലർ വരനെ വിശേഷിപ്പിച്ചത്. അതേസമയം സ്നേഹമുണ്ടെങ്കിൽ അപകടസാധ്യതയുണ്ട്. റിസ്ക് എടുക്കാൻ പഠിക്കാത്തവൻ യഥാർത്ഥത്തിൽ സ്നേഹം പഠിച്ചിട്ടില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്. റീലുകളിൽ ലൈക്കുകളും ആവശ്യമാണ്... അത് എങ്ങനെ ചെയ്യണമെന്ന് എനിക്ക് കാണിച്ചുതരൂവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലർ ഇത്തരം റീലുകളാണ് അപകടകരമായ റീൽസുകൾക്ക് വളം വെയ്ക്കുന്നതെന്ന് കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

സെക്കന്‍റ് ഹാന്‍റ് വാഷിംഗ് മെഷ്യൻ പരിശോധിച്ചപ്പോൾ കുത്തി നിറച്ച നിലയിൽ 'ഡോളർ'; വീഡിയോ കണ്ട് അന്തംവിട്ട് നെറ്റിസെൺസ്
ഞെട്ടിപ്പിക്കുന്ന വീഡിയോ! ട്രെയിനിന്‍റെ മുകളിൽ കയറി ഓവർഹെഡ് ഇലക്ട്രിക് കമ്പിയിൽ പിടിച്ചു, പിന്നാലെ തീപ്പൊരി, വീഡിയോ