
മധ്യപ്രദേശിലെ അശോക് നഗറിൽ കാമുകിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് 150 അടി ഉയരമുള്ള ടവറിൽ കയറി യുവാവ് ഇരുന്നത് 16 മണിക്കൂർ. അശോക് നഗർ ജില്ലയിലെ ചന്ദേരിയിലെ പണ്ടാരി ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ശിവപുരി ജില്ലയിലെ ബാമോർ കാല നിവാസിയായ ശൈലേന്ദ്രയാണ് തന്‍റെ കാമുകിയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഇത്തരമൊരു സാഹസം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 22 വയസുള്ള ശൈലേന്ദ്ര തന്‍റെ കാമുകിയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് 150 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി പ്രതിഷേധിച്ചത്. ശിവപുരി ജില്ലയിലെ ബാമോർ കാല നിവാസിയായ ശൈലേന്ദ്രയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ടവറില്‍ക്കയറി പ്രതിഷേധിച്ചത്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ഇയാൾ ടവറിൽ കയറിയതെന്നും ഏകദേശം 16 മണിക്കൂറോളം നേരം ഇയാൾ ടവറിലിരുന്ന് ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. താന്‍റെ കാമുകയെ ടവറിന് താഴെ കൊണ്ട്, വിവാഹം ഉറപ്പിച്ചാല്‍ മാത്രമെ താഴെ ഇറങ്ങുവെന്ന് ഇയാൾ ഭീഷണി മുഴക്കി.
150 അടി ഉയരമുള്ള മൊബൈല്‍ ടവറില്‍ ഒരാൾ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ടെന്ന് അറിഞ്ഞ് പ്രദേശത്തെ പോലീസും ഫയർഫോഴ്സും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരുമെല്ലാം എത്തിയെങ്കിലും ഇയാൾ താഴെ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തന്‍റെ ആവശ്യം അംഗീകരിച്ച് കാമുകിയെ താഴെ കൊണ്ട് വന്ന് വിവാഹം ഉറപ്പിച്ചാല്‍ മാത്രമെ താഴെ ഇറങ്ങുവെന്നും ഇല്ലെങ്കില്‍ താഴെയ്ക്ക് ചാടുമെന്നും ഇയാൾ ഭീഷണി മുഴക്കി. പിന്നാലെ രാത്രി മുഴുവനും കുടുംബാംഗങ്ങളും ബന്ധുക്കളും പ്രാദേശിക ഉദ്യോഗസ്ഥരും ശൈലേന്ദ്രയെ താഴെയിറക്കാൻ പ്രേരിപ്പിച്ചു.
എന്നാൽ തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ചാടുമെന്ന് ഇയാൾ നിരന്തരം ഭീഷണി മുഴക്കി. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും വീട്ടുകാരും ടവറിന്‍റെ അടിയില്‍ രാത്രി മുഴുവനും കാവലിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോൾ ശൈലേന്ദ്രയുടെ ഫോണിന്‍റെ ബാറ്ററി തീര്‍ന്നു. തുടർന്ന് ചാർജ്ജ് ചെയ്ത മറ്റൊരു ഫോണ്‍, ടവറിന്‍റെ പാതിയോളം എത്തിച്ച് നല്‍കി. ഒടുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ, 16 മണിക്കൂറുകൾക്ക് ശേഷം ഇയാളെ സുപക്ഷിതമായി താഴെ ഇറക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. താഴെ ഇറങ്ങിയതിന് പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.