തോക്ക് നിയന്ത്രണത്തിന് നിയമം പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ;കാണാം അമേരിക്ക ഈ ആഴ്ച

തോക്ക് നിയന്ത്രണത്തിന് നിയമം പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ;കാണാം അമേരിക്ക ഈ ആഴ്ച

Published : Jun 15, 2022, 02:38 PM ISTUpdated : Jun 16, 2022, 11:27 AM IST

തോക്ക് നിയന്ത്രണത്തിന് നിയമം പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ;കാണാം അമേരിക്ക ഈ ആഴ്ച

ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു അമേരിക്കയിൽ നിന്നും അടിക്കടി പുറത്തുവരുന്ന വെടിവെയ്പ്പ് സംഭവങ്ങൾ.  ടെക്സാസിലെ സ്കൂളില്‍ അടുത്തിടെ നടന്ന വെടിവയ്പ്പ് നടത്തിയത് 18 കാരനായിരുന്നു.ക്ലാസ്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ട് തുരുതുരാ വെടിവയ്ക്കുകയായിരുന്നു. 2020 ൽ മാത്രം തോക്കുമായി ബന്ധപ്പെട്ട 4300 മരണങ്ങൾആണ് യുഎസില്‍ ഉണ്ടായത് എന്നാണ് കണക്ക്. തോക്ക് ജൻമാവകാശമാണെന്ന് ചിന്തിക്കുന്ന സാധാരണക്കാരുണ്ട് അമേരിക്കയില്‍. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന കൂട്ടക്കൊലകൾക്കെതിരെ  അമേരിക്കയിൽ പ്രക്ഷോഭങ്ങൾ ശക്തമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ തോക്ക് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ ജനപ്രതിനിധി സഭ. പുതിയ നിയമ പ്രകാരം തോക്ക് വാങ്ങാനുള്ള പ്രായം 21 ആയി ഉയർത്തിയിട്ടുണ്ട്. ന്യൂയോർക്ക് ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ തോക്ക് ലഭ്യത കുറയ്ക്കാനുള്ള നിയമങ്ങൾ കൊണ്ട് വന്നു. എന്നാൽ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ യുഎസ് സെനറ്റിന്റെ അംഗീകാരം വേണം. കാണാം അമേരിക്ക ഈ ആഴ്ച്ച 

21:25അമേരിക്കയിൽ ശൈത്യകാലത്തിന് തുടക്കം; പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച
22:12നന്ദിയുടെയും ഐക്യത്തിൻ്റെയും പ്രതീകം,അമേരിക്ക താങ്ക്സ് ഗിവിങിൻ്റെ നിറവിൽ
22:38സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നു
22:2643 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം,അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു
23:06വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ് ഭരണകൂടം; മെസ്സി മാജിക് മയാമിയിൽ തുടരും
21:27യുക്രൈനിലും സമാധാനം പുലരുമോ? ഉറ്റുനോക്കി ലോകരാജ്യങ്ങൾ
20:40താരിഫ് യുദ്ധം കടുക്കുന്നു; ചൈനക്ക് മേൽ 100 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് | America ee azhcha 13 Oct 2025
22:55അമേരിക്ക ഷട്ട് ഡൗണിൽ, പ്രതിസന്ധിയിലായി ജനജീവിതം
20:56ട്രംപിന് രാജകീയ വരവേൽപ്പ് നൽകി യു.കെ, കാണാം അമേരിക്ക ഈ ആഴ്ച
23:19അമേരിക്കയിൽ വിപുലമായ ഓണാഘോഷ പരിപാടികൾ; നേതൃത്വം നൽകി മലയാളി സംഘടനകൾ