
ടൂവീലർ സ്റ്റാർട്ടാകുന്നില്ലെങ്കിൽ ഒരു മെക്കാനിക്കിനെ വിളിക്കുന്നതിന് മുമ്പ് ആദ്യം പരിശോധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.
നിങ്ങൾ രാവിലെ ജോലി പോകാനോ കോളേജിലേക്ക് പോകാനോ തയ്യാറാകുമ്പോൾ, നിങ്ങളുടെ ബൈക്ക് സ്റ്റാർട്ട് ആകാതെ നിൽക്കുന്നത് വളരെ നിരാശാജനകമായിരിക്കും അല്ലേ? സ്റ്റാർട്ടിംഗ് സ്വിച്ച് ആവർത്തിച്ച് അമർത്തിയിട്ടും കീ വീണ്ടും വീണ്ടും തിരിച്ചിട്ടും കിക്കർ അടിച്ചിട്ടും പക്ഷേ എഞ്ചിൻ സ്റ്റാർട്ടാവുന്നില്ല. ഇത്തരം സാഹചര്യത്തിൽ ഉടൻ മെക്കാനിക്കിനെ വിളിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് സ്വയം പരിശോധിക്കാവുന്ന ചില ലളിതമായ കാര്യങ്ങൾ ഉണ്ട്. പലപ്പോഴും ചെറിയ പ്രശ്നങ്ങളാണ് വലിയ തലവേദനയ്ക്ക് കാരണം ആകുന്നത്. ഇനി ആദ്യം പരിശോധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.