ചവറ തിരിച്ചു പിടിക്കാൻ ഷിബു ബേബി ജോൺ
ആർ.എസ്.പിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് ചവറ. ഇടതുപക്ഷ പാരമ്പര്യമുള്ള മണ്ഡലത്തിൽ തുടർച്ചയായ രണ്ടു തവണ ആർ.എസ്.പിക്ക് പരാജയം നേരിടേണ്ടിവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിസ്സാര ഭൂരിപക്ഷത്തിനാണ് ഷിബു ബേബി ജോണിന് മണ്ഡലം നഷ്ടമായത്. ഇത്തവണ, ചവറയിലേത് അഭിമാനപ്പോരാട്ടമാണ്. മണ്ഡലം തിരിച്ചു പിടിക്കാൻ സമഗ്രമായ ഒരു നയരേഖയുമായാണ് ഷിബു ബേബി ജോൺ മത്സരിക്കുന്നത്.